2,525
തിരുത്തലുകൾ
Apnarahman (സംവാദം | സംഭാവനകൾ) |
Apnarahman (സംവാദം | സംഭാവനകൾ) |
||
== ചരിത്രം ==
[[പ്രമാണം:Bangalore LadyCurzonHospital.jpg|thumb|ലേഡി [[കഴ്സൺ]] ആശുപത്രി. 1864ൽ ബാംഗ്ലൂർ സൈനിക കേന്ദ്രത്തിൽ നിർമ്മിക്കപ്പെട്ടു. പിന്നീട് ഇന്ത്യൻ[[വൈസ്രോയി]] ആയ [[ലോഡ് കഴ്സൺ|ലോഡ് കഴ്സണിന്റെ]] ആദ്യ ഭാര്യയുടെ പേരിൽ അറിയപ്പെട്ടു.]]
പടിഞ്ഞാറൻ [[ഗംഗ രാജവംശം|ഗംഗന്മാരുടെ]] നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഭരണത്തിന് ശേഷം 1024ൽ [[ചോള രാജവംശം|ചോളന്മാർ]] ബെംഗലൂരു പിടിച്ചടക്കി. 1070ൽ അധികാരം ചാലൂക്യ-ചോളന്മാരുടെ കൈകളിലായി. 1116ൽ [[ഹൊയ്സാല സാമ്രാജ്യം]] ചോളന്മാരെ തോല്പിച്ചുകൊണ്ട് തങ്ങളുടെ അധികാരം
കോട്ടക്കകത്തായി പട്ടണം "പേട്ട" എന്ന പേരിലുള്ള പല ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. പട്ടണത്തിന് രണ്ട് പ്രധാന തെരുവുകളുണ്ടായിരുന്നു. കിഴക്ക് പടിഞ്ഞാറൻ ദിശയിൽ ചിക്-പേട്ട് തെരുവും, വടക്ക് തെക്ക് ദിശയിൽ ദൊഡപേട്ട തെരുവും. അവ കൂട്ടിമുട്ടിയിടത്ത് ബാംഗ്ലൂരിന്റെ ഹൃദയഭാഗമായ ദൊഡപ്പേട്ട നാൽക്കവല വളർന്നുവന്നു. കെമ്പെ ഗൗഡയുടെ പിൻഗാമിയായ കെമ്പെ ഗൗഡ രണ്ടാമൻ ബാംഗ്ലൂരിന്റെ അതിർത്തി തിരിച്ച പ്രശസ്തമായ നാലു ഗോപുരങ്ങൾ പണികഴിപ്പിച്ചു.<ref name=bglrHist2>Vagale, Uday Kumar. {{PDFlink|[http://scholar.lib.vt.edu/theses/available/etd-05172004-231956/unrestricted/4.pdf "Public Space in Bangalore: Present and Future Projections"]|773 [[Kibibyte|KiB]]<!-- application/pdf, 791768 bytes -->}}. Digital Libraries and Archives. 2006. Virginia Tech. [[27 April]] [[2004]].</ref> വിജയനഗര ഭരണകാലത്ത് ബാംഗ്ലൂർ ദേവരായനഗരമെന്നും കല്യാണപുരമെന്നും അറിയപ്പെട്ടു. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ബാംഗ്ലൂരിന്റെ ഭരണം പലതവണ കൈമാറ്റം ചെയ്യപ്പെട്ടു. 1638ൽ കൂട്ടാളിയായ ഷാഹ്ജി ഭീൻസ്ലെയൊടൊപ്പം [[റനദുള്ള ഖാൻ]] നയിച്ച ഒരു വൻ [[ബിജാപൂർ]] സൈന്യം കെമ്പെ ഗൗഡ മൂന്നാമനെ ആക്രമിച്ച് തോല്പിച്ചു. ബാംഗ്ലൂർ ജാഗിറായി ഷാഹ്ജിക്ക് നൽകപ്പെട്ടു. 1687ൽ മുഗൾ സൈനിക മേധാവിയായ കാസിം ഖാൻ ഷാഹ്ജിയുടെ മകനായ ഇകോജിയെ തോല്പിച്ചു. കാസിം ഖാൻ ബാംഗ്ലൂരിനെ ചിക്കദേവരാജ വോഡെയാർക്ക് മൂന്ന് ലക്ഷം രൂപക്ക് വിറ്റു.<ref name=ekoji>{{cite web|url=http://www.hindu.com/mp/2005/02/22/stories/2005022201010300.htm|title=The bean city|publisher=[[The Hindu]]|author=S. Srinivas|accessdate=2007-07-02}}</ref><ref name="Eraly">"The Mughal Throne", Abraham Eraly, Phoenix, London, Great Britain, 2004 (ISBN 0-7538-1758-6), Incidental Data, page 538.</ref> 1759ൽ കൃഷ്ണരാജ വോഡെയാർ രണ്ടാമന്റെ മരണത്തിന് ശേഷം മൈസൂർ സൈന്യ മേധാവിയായ [[ഹൈദർ അലി]] ബാംഗ്ലൂരിന്റെ യഥാർത്ഥ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് ഈ സാമ്രാജ്യം ഹൈദർ അലിയുടെ പുത്രനായ, മൈസൂരിന്റെ കടുവ എന്നറിയപ്പെട്ട [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] അധീനതയിലായി. 1799ലെ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടു. ബാംഗ്ലൂർ ക്രമേണ [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ്-ഇന്ത്യൻ സാമ്രാജ്യത്തിന്റെ]] ഭാഗമായി. സൈനിക കേന്ദ്രം മാത്രം തങ്ങളുടെ അധീനതയിൽ നിലനിർത്തിക്കിക്കൊണ്ട് ബ്രിട്ടീഷുകാർ ബാംഗ്ലൂർ പേട്ടയുടെ ഭരണാധികാരം മൈസൂർ മഹാരാജാവിന് തിരികെ നൽകി. മൈസൂർ സംസ്ഥാനത്തിന്റെ റെസിഡൻസി ആദ്യം സ്ഥാപിക്കപ്പെട്ടത് മൈസൂരിലായിരുന്നു. 1799ൽ. 1804ൽ അത് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ടു. 1843ൽ ഇതിന്റെ പ്രവർത്തനം നിലച്ചുവെങ്കിലും 1881ൽ പുനരാരംഭിച്ചു.<ref name=bglrHist3>[http://www.1911encyclopedia.org/M/MY/MYSORE_CAPITAL_.htm "Mysore (CAPITAL)"]. Encyclopedia Britannica. 1911 ed.</ref>
|