"റോസമ്മ പുന്നൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

238 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| source = http://niyamasabha.org/codes/members/m586.htm നിയമസഭ
|}}
[[കേരളനിയമസഭ|കേരളനിയമസഭയിൽ]] ആദ്യമായി<ref name=metrovaartha>[http://www.metrovaartha.com/2011/03/04024041/LADIES-VOTE-KERA-20110304.html മെട്രോവാർത്ത.കോം, മലയാളം]</ref> സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് '''റോസമ്മ പുന്നൂസ്''' (ജനനം:13 മേയ് 1913), 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടൈം സ്പീക്കറും റോസമ്മ പുന്നൂസാണ്<ref name="metrovaartha"/>. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയിൽ അന്നമ്മയുടേയും എട്ടു മക്കളിൽ നാലാമതായി 1913 മേയ് 13നു് ജനിച്ചു. നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് [[ഒന്നാം കേരളനിയമസഭ|ഒന്നും]] എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ [[ദേവികുളം നിയമസഭാമണ്ഡലം|ദേവികുളം മണ്ഡലത്തേയും]] എട്ടാം കേരള നിയമസഭയിൽ [[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ മണ്ഡലത്തേയുമാണ്]] റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്<ref>http://niyamasabha.org/codes/members/m586.htm</ref>. 2013 ഡിസംബർ 28-ന് ഒമാനിലെ സലാലയിൽ താമസിക്കവേ അന്തരിച്ചു. മരിക്കുമ്പോൾ 100 വയസ്സുണ്ടായിരുന്നു.
== രാഷ്ട്രീയ ജീവിതം ==
[[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ]] അംഗമായാണ് റോസമ്മ പുന്നൂസ് 1939-ൽ സജീവരാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതു്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി അക്കാലത്ത് അവർ മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ]] അംഗമായി 1957 ഏപ്രിലിൽ കേരളനിയമസഭാ തെരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റ് കക്ഷി ബാലറ്റ് പേപ്പറിലൂടെ ഭരണത്തിലെത്തി. അന്നു തെരഞ്ഞെടുക്കപ്പെട്ടവരിൽ മൊത്തം ആറു സ്ത്രീ സാമാജികരുണ്ടായിരുന്നു. ഇവരിൽ കേരളത്തിലെ ആദ്യവനിതാമന്ത്രിയായി നിയമിക്കപ്പെട്ട [[കെ.ആർ. ഗൗരി]], [[അയിഷാ ബായ്]], റോസമ്മ പുന്നൂസ് എന്നിവർ കമ്യൂണിസ്റ്റ് പ്രതിനിധികളും [[ലീലാ ദാമോദരമേനോൻ]], [[കുസുമം ജോസഫ്]], [[ശാരദ കൃഷ്ണൻ]] എന്നിവർ പ്രതിപക്ഷ അംഗങ്ങളുമായിരുന്നു.<ref name="The Hindu">[http://www.hindu.com/thehindu/thscrip/print.pl?file=2011031264780700.htm&date=2011/03/12/&prd=th& "Women yet to gain a foothold - Article by M.P. Praveen, The Hindu daily newspaper (2011 മാർച്ച് 12)]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1888458" എന്ന താളിൽനിന്ന് ശേഖരിച്ചത്