"തെങ്കാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Mango seller.jpg|thumb|widthpx| ]]
 
[[തമിഴ്നാട്|തമിഴ്നാട്ടിൽ]] [[തിരുനെൽവേലി ജില്ല|തിരുനെൽവേലി ജില്ലയിലെ]] ഒരു താലൂക്കും പട്ടണവുവുമാണ് '''തെങ്കാശി'''. ഒരു കുടിൽ വ്യവസായ-വാണിജ്യ കേന്ദ്രമായ തെങ്കാശിയിലെ ജനങ്ങളിൽ ഏറിയപേരും കാർഷികവൃത്തിയും കുടിൽവ്യവസായവും തങ്ങളുടെ മുഖ്യ ഉപജീവനമാർഗങ്ങളായി സ്വീകരിച്ചിരിക്കുന്നു. [[നെല്ല്]] ആണ് പ്രധാന വിള. നീണ്ടു കിടക്കുന്ന മാന്തോപ്പുകൾ പ്രധാന ആകർഷണങ്ങളാണ്.[[മാമ്പഴം]] മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കയറ്റിഅയക്കാറുണ്ട്. [[കുറ്റാലം]] കുന്നുകളിൽ നിന്നുദ്ഭവിക്കുന്ന ചിറ്റാർ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. താലൂക്കതിർത്തിയിലുള്ള കുളിരാറ്റി കുന്നുകളിൽ നിന്നുമുദ്ഭവിക്കുന്ന ജംബുദയാണ് മറ്റൊരു പ്രധാന നദി. [[ബീഡി]] തെറുപ്പ്, പായ നെയ്ത്ത്, പനയോല ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയ്ക്കാണ് കുടിൽ വ്യവസായങ്ങളിൽ പ്രാമുഖ്യമുള്ളത്. തെങ്കാശിയിലെ [[കാശി വിശ്വനാഥസ്വാമിക്ഷേത്രം]] പ്രസിദ്ധമാണ്. കൊല്ലം-വിരുദുനഗർ റെയിൽപാതയിലെ ഒരു പ്രധാന റെയിൽവേസ്റ്റേഷനായ തെങ്കാശിയിൽ നിന്ന് ഉദ്ദേശം 5 കി.മീ. അകലെയായി [[കുറ്റാലം വെള്ളച്ചാട്ടം]] സ്ഥിതി ചെയ്യുന്നു.
 
ലോക ഭൂപടത്തിൽ മരം ഇറക്കുമതിയുടെ ഒരു പ്രധാന കേന്ദ്രമാകുന്നു തെങ്കാശി. മരമുള്ള എല്ലാ ലോകരാഷ്ട്രങ്ങളിൽ നിന്നും ഇവിടെ മരം എത്തുന്നു. [[മലേഷ്യ]], [[മ്യാന്മർ]], [[ബ്രസീൽ]], ആഫ്രിക്കൻ രാജ്യങ്ങൾ, ന്യൂസിലാന്റ്റ്[[ന്യൂസിലാന്റ്]], പാപ്പുവ[[പാപ്പുവാ ന്യൂ ഗിനിയ|പാപ്പുവാ ന്യു ഗിനിഗിനിയ]] മുതലായവ അവയിൽ ചിലവ മാത്രം. കപ്പൽ വഴി തൂത്തുക്കുടിയിലെത്തുന്ന പടു കൂറ്റൻ മരത്തടികൾ വലിയ ലോറികളിൽ കയറ്റി ഇവിടെയെത്തിക്കുന്നു. മരം ആവശ്യക്കാർക്ക് അങ്ങനെയോ, അറുത്തോ കൊടുക്കുന്നു. ഇതിൽ വലിയ പങ്കും കേരളത്തിലാണെത്തുന്നത്.{{തെളിവ്}}
 
ഇറക്കുമതിക്ക് ലെറ്റർ ഓഫ് ക്രെഡിറ്റ് ആവശ്യമായതിനാൽ തെങ്കാശിയിലെ ബാങ്കുകളിൽ ഈയിനത്തിലുള്ള ബിസിനസ്സ് ധാരാളമായി നടക്കുന്നു.
 
തെങ്കാശിയിൽ നിന്ന് ചെങ്കോട്ടയ്ക്ക് പോകുമ്പോൾ പിരാനൂർ ബോർഡർ എന്ന സ്ഥലമുണ്ട്. പണ്ട് ചെങ്കോട്ടയും ഈ പിരാനൂർ ബോർഡർ വരെയുള്ള സ്ഥലങ്ങളും കേരളത്തിന്റെ ഭാഗമായിരുന്നു.{{തെളിവ്}} പൊതിഗൈ മലനിരകളാൽ ചുറ്റപ്പെട്ട തെങ്കാശി കാഴ്ച്ക്ക് ഇമ്പം നൽകുന്ന സ്ഥലം തന്നെ. നിബിഡ വനങ്ങളിൽ മാൻ, മയിൽ, പുലി മുതലായ ജീവികൾ ധാരാളമായി കാണപ്പെടുന്നു.
 
[[File:Peacock dance1.jpg|thumb|മയിൽ നടനം - തെങ്കാശിയിൽ]]
"https://ml.wikipedia.org/wiki/തെങ്കാശി" എന്ന താളിൽനിന്ന് ശേഖരിച്ചത്