"അഭയദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
മലയാള ഗാനരചയിതാവും ഹിന്ദിപണ്ഡിതനും. 1913 ജൂണില്‍ കോട്ടയത്തിനടുത്തു പള്ളത്ത് കരുമാലില്‍ ജനിച്ചു. ശരിയായ പേര് അയ്യപ്പന്‍ പിള്ള എന്നാണ്. പള്ളം അയ്യപ്പന്‍പിള്ള എന്നപേരില്‍ ആദ്യ കാലങ്ങളില്‍ പല ഗാനങ്ങളും നാടകങ്ങളും രചിച്ചു. ഹിന്ദിയില്‍ വിദ്വാന്‍ബിരുദം നേടിയ അഭയദേവ് വളരെനാള്‍ ഒരു ഹിന്ദിപ്രചാരകന്‍ ആയിരുന്നു. 1940-ല്‍ ''വിശ്വഭാരതി'' എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ''ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ'' തുടങ്ങിയ കൃതികള്‍ ഹിന്ദിയില്‍നിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, അവന്‍ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. 50 ല്‍ അധികം ചലചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്‍റെ മുഖ്യ കൃതി ഹിന്ദി-മലയാളം ബ്രഹത്‌ബൃഹത്‌ നിഘണ്‍ടുനിഘണ്ടു ആണ്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/അഭയദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്