"ഇരുപത്തിയെട്ട് കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മറ്റ് പേരുകൾ + പ്രമാണം
വരി 1:
{{വിവക്ഷ|ഇരുപത്തിയെട്ട്}}
[[പ്രമാണം:NoolKettu.JPG|ലഘുചിത്രം|അച്ഛാച്ചൻ (കുട്ടിയുടെ അച്ഛൻറെ അച്ഛൻ) കുട്ടിയുടെ അരയിൽ കറുത്ത ഒരു ചരട് കെട്ടുന്ന ചടങ്ങ്]]
[[കേരളം|കേരളത്തിൽ]] [[ഹൈന്ദവം|ഹൈന്ദവാചാര]] പ്രകാരം കുട്ടി ജനിച്ച് ഇരുപത്തിയെട്ടാം നാൾ നടത്തുന്ന ചടങ്ങാണ് '''ഇരുപത്തിയെട്ട് കെട്ട്'''. സാധാരണയായി കുട്ടി ജനിച്ചതിന് ഇരുപത്തിയെട്ടാം നാളാണ് ഈ ചടങ്ങ് നടത്തുന്നത്. എന്നാൽ ചില പ്രദേശങ്ങളിൽ ആൺകുട്ടികൾക്ക് ഇത് ഇരുപത്തിയേഴാം ദിവസവും നടത്താറുണ്ട്. കുട്ടി ജനിച്ച് ഇരുപത്തിയെട്ടാം ദിനം കുട്ടിയുടെ അരയിൽ കറുത്ത ഒരു ചരട് കെട്ടുന്ന ചടങ്ങാണിത്, ഇതിനോടൊപ്പം തന്നെ കുട്ടിയുടെ നാമകരണവും നടത്തുന്നു.
 
==മറ്റ് പേരുകൾ==
നാമകരണം
<br>നൂലുകെട്ട്</br>
പേരിടൽ
 
== ചടങ്ങ് ==
[[പ്രമാണം:Peerital.jpg|ലഘുചിത്രം|അച്ഛാമ്മ (കുട്ടിയുടെ അച്ഛൻറെ അമ്മ) കുട്ടിയെ മടിയിൽ കിടത്തി ഒരു ചെവിയിൽ വെറ്റില കൊണ്ട് മറച്ച് മറ്റേ ചെവിയിൽ പേര് മൂന്ന് പ്രാവിശ്യം വിളിക്കുന്ന ചടങ്ങ്]]
ഒരു പാത്രത്തിൽ [[അരി]] നിരത്തിയതിനു ശേഷം കുട്ടിയെ അതിൽ നിർത്തുന്നു, അതിനു ശേഷം കുട്ടിയുടെ അരയിൽ കറുത്ത ചരട് കെട്ടുന്നു. ചിലയിടങ്ങളിൽ ഈ ചരടിനൊപ്പം ഒരു കറുത്ത മുത്തോ, [[പഞ്ചലോഹം]] കൊണ്ടുള്ള ഒരു ചുട്ടിയോ കാണും. അതിനു ശേഷം കുട്ടിയെ മടിയിൽ കിടത്തി ഒരു ചെവിയിൽ [[വെറ്റില]] കൊണ്ട് മറച്ച് മറ്റേ ചെവിയിൽ പേര് മൂന്ന് പ്രാവിശ്യം വിളിക്കും. ആൺകുട്ടിയാണങ്കിൽ [[ശിവൻ|ശ്രീപരമേശ്വരൻ]] എന്നും പെൺകുട്ടിയാണങ്കിൽ [[പാർവ്വതി|ശ്രീപാർവ്വതിയെന്നുമാണ്]] സാധാരണ വിളിക്കുന്നത്. അതിനു ശേഷം മാതാവ് കുട്ടിയേ യഥാർത്ഥ പേരു ചൊല്ലി ഉറക്കെ വിളിക്കുന്നു.
 
"https://ml.wikipedia.org/wiki/ഇരുപത്തിയെട്ട്_കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്