"ശാസ്താംകോട്ട കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
 
മേൽസൂചിപ്പിച്ച അതിരൂക്ഷമായ മണൽ ഖനനം, പടി. കല്ലട ഉൾപ്പെടെയുള്ള സമീപ പഞ്ചായത്തുകളിൽ നടക്കുന്ന കുന്നിടിക്കൽ, വയൽ നികത്തൽ ഉൾപ്പെടെയുള്ള തെറ്റായ ഭൂവിനിയോഗ ക്രമം, കൂടെകൂടെ മണ്ണിളക്കേണ്ടി വരുന്ന കൃഷി സമ്പ്രദായം മൂലം തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് മുതലായവ മൂലം ഈ ശുദ്ധജല തടാകം മൃതപ്രായമായി കഴിഞ്ഞിരിക്കുന്നു. ൨൦൧൦, ൨൦൧൩ (2010, 2013) എന്നീ വർങ്ങളിലുണ്ടായ അതി രൂക്ഷമായ വരൾച്ച കൂടി ഒത്തു ചേർന്നപ്പോൾ തടാകം വറ്റി വരണ്ടു തടാകം ഏതാണ്ടു് എക്കൽ പ്രദേശമായി മാറി കഴിഞ്ഞിരുന്നു.{{തെളിവ്}}
 
കൊല്ലം കോർപ്പറേഷൻ , സമീപ പഞ്ചായത്തുകൾ, ചവറ -പന്മന കുടിവെള്ള പദ്ധതി എന്നിവിടങ്ങളിലേയ്ക്കായി ഒരു ദിവസം 53 ദശലക്ഷം ലിറ്റർ ജലം ഈ തടാകത്തിൽ നിന്നു പമ്പു ചെയ്യുന്നുണ്ട്. അതനുസരിച്ച് കായലിലേയ്ക്ക് ജലം ഒഴുകി എത്താതായതു മൂലവും, സമീപപ്രദേശങ്ങളിലെ ഉപരിതല മണൽ നീക്കം ചെയ്തതിൻ ഫലമായി ഉണ്ടായ മണ്ണൊലിപ്പ് മൂലവും, പടിഞ്ഞാറെ കല്ലടയിലെ മണൽ ഖനനം സൃഷ്ടീച്ച ഗർത്തങ്ങൾ തടാകത്തിലെ ജലത്തെ വലിച്ചെടുത്തതു മൂലവും തടാകം ഭീതി ജനകമായ രീതിയില് വറ്റി പോയിരുന്നു. തുടർന്നുണ്ടായ സമൃദ്ധമായ മഴ തടാകത്തെ സമൃദ്ധിയിൽ എത്തിച്ചെങ്കിലും ആശങ്ക അകന്നതായി പ്രകൃതി നിരീക്ഷകർ കരുതുന്നില്ല.
 
====റംസാർ സൈറ്റ്====
 
2002 ആഗസ്റ്റ് മാസം 8-നു് ഈ തടാകത്തെ പ്രത്യേക സംരക്ഷണ പ്രവർത്തങ്ങൾക്ക് അർഹമായ ഇന്ത്യയിലെ 25 റംസാർ സൈറ്റുകളിൽ ഒന്നായി പ്രഖ്യാപിക്കുകയുണ്ടായി. കേന്ദ്ര തണ്ണീർ തട സംരക്ഷണ പരിപാലന ചട്ടങ്ങൾ 2010 ന്റെ ഷെഡ്യൂളിൽ ഈ തടാകത്തെ ഉൾപ്പെടുത്തുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ പോലും പ്രദേശവാസികളുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള വിവധ പരിസ്ഥിതി സംഘടനകളുടെയും പ്രക്ഷോഭത്തിൻ ഫലമായാണു് ഈ തടാകത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രത്യേകമായ ശ്രദ്ധ ലഭിക്കാൻ തുടങ്ങിയത്.
 
==== സംരക്ഷണ പ്രവർത്തനങ്ങൾ====
 
തടാകത്തിനു ചുറ്റുമുള്ള സ്വകാര്യ ഭൂമിയുടെ വിനിയോഗ രിതികളിൽ സ്വീകാര്യമായവ സംബന്ധിച്ച് സമീപവാസികളിൽ അവബോധം സൃഷ്ടിക്കുക, കൽക്കായ്യാല പോലെയുള്ള മണ്ണു സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക, സമീപ വാസികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുക, തടാകത്തിനു ചുറ്റും ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുക, സമീപ പഞ്ചായത്തുകളിൽ കുന്നിടിക്കൽ, വയൽ നികത്തൽ, മണൽ ഖനനം തുടങ്ങിയവ നിരോധിക്കുക, കൊല്ലം കോർപ്പറേഷൻ, ചവറ-പന്മന തുടങ്ങിയ ഇടങ്ങളിലെ കുടിവെള്ള ആവശ്യം നിറവേറ്റാൻ മറ്റു സ്രോതസ്സുകൾ കണ്ടെത്തുക തുടങ്ങിയവയാണു് സ്വീകാര്യമായ സംർക്ഷണ പ്രവർത്തനങ്ങൾ.
 
 
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ശാസ്താംകോട്ട_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്