"നെൽ‌സൺ മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
[[തെമ്പു]] എന്ന [[ഗോത്രം|ഗോത്രത്തിലെ]] ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. [[ഫോർട്ട് ഹെയർ സർവ്വകലാശാല|ഫോർട്ട് ഹെയർ സർവ്വകലാശാലയിലും]], [[വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാല|വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി]] നിയമപഠനം പൂർത്തിയാക്കി. [[ജൊഹാനസ്‌ബർഗ്|ജോഹന്നസ്ബർഗിൽ]] താമസിക്കുന്ന കാലഘട്ടത്തിൽ തന്നെ [[സാമ്രാജ്യത്വം|സാമ്രാജ്യത്വവിരുദ്ധ]] രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു. [[ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്|ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ]] രാഷ്ട്രീയ പ്രവേശം. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയുടെ പ്രമുഖമായ സ്ഥാനത്തേക്കെത്തിച്ചേർന്നു. തുടക്കത്തിൽ മണ്ടേല ഒരു അക്രമത്തിന്റെ പാതയിലൂടെയുള്ള സമരമാർഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്.
 
മണ്ടേലയുടെ ജീവിതത്തിൽ [[മഹാത്മാഗാന്ധി]] വളരെ സ്വാധീനം ചെലുത്തിയിരുന്നു. [[ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്‌|ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും]] അവരുടെ സായുധവിഭാഗമായ [[ഉംഖോണ്ടോ വിസിസ്‌വേ|ഉംഖോണ്ടോ വി സിസ്‌വേയുടെയും]] നേതാവായിരുന്ന മണ്ടേലയെ [[വർണ്ണവിവേചനം|വർണ്ണവിവേചനത്തെ]] എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും [[കമ്യൂണിസ്റ്റ്‌]] തീവ്രവാദികളായാണു കരുതിയിരുന്നത്‌, [[2008]] [[ജൂലൈ]] വരെ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ഗവൺമെന്റ്‌, മണ്ടേലയെ തീവ്രവാദിപട്ടികയിൽ‌ ഉൾപ്പെടുത്തിയിരുന്നു‍.<ref name=americabbc1>{{cite news|title=മണ്ടേല ടേക്കൺ ഓഫ്, യു.എസ്. ടെറർ ലിസ്റ്റ്|url=http://archive.is/XQ2bB|publisher=ബി.ബി.സി|date=01-ജൂലൈ-2008|accessdate=21-ഡിസംബർ-2013}}</ref> വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറിപ്രവർത്തനങ്ങളുടെയും മറ്റും കാരണത്താൽ മണ്ടേലക്ക്‌ 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശത്തിൽപ്പെട്ട മുതിർന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ്‌ ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ വിളിക്കുന്നത്‌.<ref name=mandelabio1>{{cite web|title=മണ്ടേല, ലഘു ജീവചരിത്രം|url=http://archive.is/soWz4|publisher=നെൽസൺ മണ്ടേല ഫൗണ്ടേഷൻ|accessdate=21-ഡിസംബർ-2013}}</ref> 2009 നവംബറിൽ [[യു. എൻ. പൊതുസഭ]] നെൽസൺ മണ്ടേലയുടെ ജന്മദിവസമായ [[ജൂലൈ 18]], ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി, ''മണ്ടേല ദിനമായി'' ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.<ref name=mandeladay1>{{cite news
|url=http://archive.is/iQKc6 |title=യു.എൻ.ഗീവ്സ് ബാക്കിംഗ് ടു മണ്ടേല ഡേ |publisher=ബി.ബി.സി |accessdate=11-മേയ്-2010| date=11-നവംബർ-2009}}</ref> 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു.<ref name=mandeladies1>{{cite news|title=മണ്ടേല, ഫാദർ ഓഫ് മോഡേൺ സൗത്ത് ആഫ്രിക്ക ഡൈസ്|url=http://archive.is/2iDPD|publisher=സി.എൻ.എൻ|date=06-ഡിസംബർ-2013|last=ഫെയിത്ത്|first=കരീമി|accessdate=21-ഡിസംബർ-2013}}</ref>
 
== ആദ്യകാല ജീവിതം ==
=== ജനനം-ബാല്യം 1918–1936 ===
ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ്‌ പ്രവിശ്യയിലെ [[ട്രാൻസ്കെയിൻ|ട്രാൻസ്കെയിൻ പ്രദേശം]] ഭരിച്ചിരുന്ന തെംബു വംശത്തിൽപ്പെട്ടതാണ് മണ്ടേലയുടെ കുടുംബം.<ref name="AllAfrica">{{cite web|url=http://archive.is/3b7WZ|title=സൗത്ത് ആഫ്രിക്ക: സെലിബ്രേറ്റിംഗ് മണ്ടേല അറ്റ് 90|date=17-ജൂലൈ-2008|publisher=ഓൾആഫ്രിക്ക.കോം|accessdate=28-ഒക്ടോബർ-2008}}</ref> ഉംടാട ജില്ലയിലെ മ്‌വേസോ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌.<ref name="AllAfrica12">{{cite web|url=http://archive.is/3b7WZ|title=സൗത്ത് ആഫ്രിക്ക: സെലിബ്രേറ്റിംഗ് മണ്ടേല അറ്റ് 90|date=17-ജൂലൈ-2008|publisher=ഓൾആഫ്രിക്ക.കോം|accessdate=28-ഒക്ടോബർ-2008}}</ref> മണ്ടേലയുടെ മാതാവ്‌ [[ഖൊയിസാൻ ഗോത്രം|ഖൊയിസാൻ]] (തെക്കൻ ആഫ്രിക്കയിലെ ഭൂരിപക്ഷമായ ബന്തു വിഭാഗത്തിൽപ്പെടാത്ത വംശം) വംശത്തിൽപ്പെട്ടവരായിരുന്നു. മണ്ടേലയുടെ പിതാവ് [[ഗാഡ്‌ല ഹെൻറി മ്‌ഫാകനൈസ്വ]] (1880-1928) പാരമ്പര്യനിയമപ്രകാരം പിന്തുടർച്ചാവകാശമില്ലായിരുന്നിട്ടും മ്‌വേസോയുടെ ഭരണാധികാരിയായി.<ref name=guillonieu1>{{Cite book | last = ഗ്വിലോനിയു | first = ഷോൺ | last2 = റോവ് | first2 = ജോസഫ് | title = നെൽസൺ മണ്ടേല- ഏർലി ലൈഫ് | publisher = നോർത്ത് അറ്റ്ലാന്റിക് ബുക്സ് | year = 2002 | page = 13 | url = http://books.google.com/?id=4iKSlwuya1YC&pg=PA13 | isbn =1556434170}}</ref> എന്നാൽ കോളനിഭരണത്തിനോടുള്ള എതിർപ്പ് കാരണം ഈ സ്ഥാനം അദ്ദേഹത്തിനു നഷ്ടപ്പെട്ടു, പ്രിവി കൗൺസിൽ അംഗമായിരുന്ന അദ്ദേഹം ഈ സ്ഥാനത്തേക്ക് [[ജോൺഗിന്റാബ ഡാലിൻഡ്യേബോ|ജോൺഗിന്റാബ ഡാലിൻഡ്യേബോയെ]] അവരോധിക്കാൻ സഹായിച്ചു. ഗാഡ്‌ല ഹെൻറി മ്‌ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു. മണ്ടേലയുടെ മാതാവ്‌.<ref name=nobel11>{{cite web|title=നെൽസൺ മണ്ടേല|url=http://archive.is/pVYmI|publisher=നോബൽ ഫൗണ്ടേഷൻ|accessdate=21-ഡിസംബർ-2013}}</ref><ref>[[#lwf13|ലോങ് വാക്ക് ടു ഫ്രീഡം - നെൽസൺ മണ്ടേല]] പുറം 20</ref>
 
മണ്ടേലയും രണ്ട് സഹോദരിമാരും അമ്മയുടെ ഗ്രാമത്തിലാണ് വളർന്നത്. പശുക്കളെ മേക്കുക എന്ന ജോലികൾ ഉൾപ്പടെ അദ്ദേഹം ബാലനായിരുന്നപ്പോൾ ചെയ്തിട്ടുണ്ട്.<ref>[[#lwf13|ലോങ് വാക്ക് ടു ഫ്രീഡം - നെൽസൺ മണ്ടേല]] പുറം 23</ref> മാതാപിതാക്കൾ നിരക്ഷരരായിരുന്നുവെങ്കിലും, മതകാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരുന്നു. മണ്ടേലക്ക് ഏഴു വയസ്സുള്ളപ്പോൾ കുട്ടിയെ അടുത്തുള്ള പള്ളിയിൽ മതപഠനത്തിനായി ചേർത്തു. കൂടുതൽ സമയവും മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താൽപര്യം. സ്കൂളിൽ അദ്ദേഹത്തിന്റെ അദ്ധ്യാപകരിൽ ഒരാളായിരുന്നു നെൽസൺ എന്ന പേരു കൂടി നൽകിയത്. മണ്ടേലക്ക് ഒമ്പതു വയസ്സുള്ളപ്പോൾ പിതാവ് ശ്വാസകോശസംബന്ധമായ രോഗങ്ങളാൽ അന്തരിച്ചു.
"https://ml.wikipedia.org/wiki/നെൽ‌സൺ_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്