"നെൽ‌സൺ മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
| nickname = മഡിബ
}}
[[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ]] പോരാടിയ പ്രമുഖ നേതാവാണ്‌ '''നെൽസൺ മണ്ടേല''' ([[ഇംഗ്ലീഷ്]]: Nelson Rolihlahla Mandela, ജനനം 1918 [[ജൂലൈ 18]] - മരണം:2013 ഡിസംബർ 5).<ref name="nobel1">{{cite web|url=http://archive.is/3s14B|title=നെൽസൺ മണ്ടേല ജീവചരിത്രം|work=നോബൽപ്രൈസ്|publisher=നോബൽ ഫൗണ്ടേഷൻ|year=1993|accessdate=30-ഏപ്രിൽ-2009}}</ref> [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പിൽ വിജയിച്ച് 1994 മുതൽ 1999 വരെ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കൻ]] പ്രസിഡണ്ടായിരുന്നു അദ്ദേഹം, 1993-ൽ സമാധാനത്തിനുള്ള [[നോബൽ സമ്മാനം]] [[ഫ്രഡറിക്‌ ഡിക്ലർക്ക്|ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം]] പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻപൗര ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു, ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. ''നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയൻ''. ''ലോങ് വാക് ടു ഫ്രീഡം'' ആണ് ആത്മകഥ.<ref name=lwtf1>{{cite book|title=ലോങ് വാക്ക് ടു ഫ്രീഡം|last=നെൽസൺ|first=മണ്ടേല|url=http://books.google.com.sa/books?id=_ewvL93kFx4C&dq=|publisher=ബാക്ബേ ബുക്സ്|isbn=978-0316323543|year=2013}}</ref>
 
[[തെമ്പു]] എന്ന [[ഗോത്രം|ഗോത്രത്തിലെ]] ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. [[ഫോർട്ട് ഹെയർ സർവ്വകലാശാല|[ഫോർട്ട് ഹെയർ സർവ്വകലാശാലയിലും]], [[വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാല|വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി]] നിയമപഠനം പൂർത്തിയാക്കി. [[ജൊഹാനസ്‌ബർഗ്|ജോഹന്നസ്ബർഗിൽ]] താമസിക്കുന്ന കാലഘട്ടത്തിൽ തന്നെ [[സാമ്രാജ്യത്വം|സാമ്രാജ്യത്വവിരുദ്ധ]] രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു. [[ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്|ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ]] രാഷ്ട്രീയ പ്രവേശം. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയുടെ പ്രമുഖമായ സ്ഥാനത്തേക്കെത്തിച്ചേർന്നു. തുടക്കത്തിൽ മണ്ടേല ഒരു അക്രമത്തിന്റെ പാതയിലൂടെയുള്ള സമരമാർഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്.
 
[[മഹാത്മാഗാന്ധി]] മണ്ടേലയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. [[ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്‌|ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും]] അവരുടെ സായുധവിഭാഗമായ [[ഉംഖോണ്ടോ വിസിസ്‌വേ|ഉംഖോണ്ടോ വി സിസ്‌വേയുടെയും]] നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ്‌ തീവ്രവാദികളായാണു കരുതിയിരുന്നത്‌, [[2008]] [[ജൂലൈ]] വരെ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ഗവൺമെന്റ്‌, മണ്ടേലയെ തീവ്രവാദിപട്ടികയിൽ‌ ഉൾപ്പെടുത്തിയിരുന്നു‍.<ref name=americabbc1>{{cite news|title=മണ്ടേല ടേക്കൺ ഓഫ്, യു.എസ്. ടെറർ ലിസ്റ്റ്|url=http://archive.is/XQ2bB|publisher=ബി.ബി.സി|date=01-ജൂലൈ-2008|accessdate=21-ഡിസംബർ-2013}}</ref> വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറിപ്രവർത്തനങ്ങളുടെയും മറ്റും കാരണത്താൽ മണ്ടേലക്ക്‌ 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശത്തിൽപ്പെട്ട മുതിർന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ്‌ ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ വിളിക്കുന്നത്‌.<ref name=mandelabio1>{{cite web|title=മണ്ടേല, ലഘു ജീവചരിത്രം|url=http://archive.is/soWz4|publisher=നെൽസൺ മണ്ടേല ഫൗണ്ടേഷൻ|accessdate=21-ഡിസംബർ-2013}}</ref> 2009 നവംബറിൽ [[യു. എൻ. പൊതുസഭ]] നെൽസൺ മണ്ടേലയുടെ ജന്മദിവസമായ [[ജൂലൈ 18]], ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി, ''മണ്ടേല ദിനമായി'' ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.<ref name=mandeladay1>{{cite news
"https://ml.wikipedia.org/wiki/നെൽ‌സൺ_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്