[[മല്ലിയില]] പ്രധാന ചേരുവയായി ചേർത്ത് ഉണ്ടാക്കി അരച്ചെടുത്ത് കഴിയ്ക്കുന്ന ഒരു [[ചമ്മന്തി]]യാണിത്.
{{prettyurl|Chutney}}
==ചേരുവകൾ==
{{Infobox Prepared Food
*[[മല്ലിയില]]- അര(2/1) കപ്പ്
| name = ചമ്മന്തി
*[[തേങ്ങ]] ചിരകിയത്- 1 കപ്പ്
| image = [[File:Chutneykarnataka.jpg|200px]]
*[[പച്ചമുളക്|പച്ച മുളക്]]- 7 എണ്ണം
| alternate_name = ചട്ണി
*[[വാളൻപുളി]]- ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തിൽ
| country = [[India|ഇന്ത്യ]]
*[[ഉപ്പ്]]- ആവശ്യത്തിനു
| region = [[South Asia|ദക്ഷിണഏഷ്യ]]
| creator =
| course =
| served =
| main_ingredient = തേങ്ങ, ഉപ്പ്, മുളക്, പുളി, മല്ലി ഇല, ചുവന്നുള്ളി, കറിവേപ്പില
| variations =
| calories =
| other =
}}
[[പ്രമാണം:ചമ്മന്തി.JPG|200ബിന്ദു|right|thumb|ചമ്മന്തി]]
[[പ്രമാണം:ദോശയും ചമ്മന്തിയും.JPG|200ബിന്ദു|right|thumb|ദോശയും ചമ്മന്തിയും]]
[[പച്ചക്കറി|പച്ചക്കറികളോ]] പഴങ്ങളോ പലവ്യഞ്ജനങ്ങളും [[ഉപ്പ്|ഉപ്പും]] ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ '''ചമ്മന്തി''' എന്ന് പറയുന്നു. '''ചട്ണി''',<ref>[http://www.thefreedictionary.com/chutney Dictionary Meaning: ''Chutney'']; TheFreeDictionary; Free Online Dictionary, Thesaurus, and Encyclopedia</ref> '''അരപ്പ്''' എന്നീ പേരുകളിലും ഈ വിഭവം അറിയപ്പെടുന്നു. [[കഞ്ഞി]], [[ദോശ]], [[ഇഡ്ഡലി]], [[ബിരിയാണി]] ഇവയ്ക്ക് ഉപദംശമായി ചമ്മന്തി ഉപയോഗിക്കുന്നു. വെള്ളം ചേർത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കിയതും പൊടിരൂപത്തിലുള്ളതുമായ രണ്ടുതരം ചമ്മന്തികൾ കേരളത്തിൽ നിലവിലുണ്ട്. ചേർക്കേണ്ട വിഭവങ്ങളെല്ലാം പൊടിച്ചു വച്ച്, ആവശ്യാനുസരണം വെള്ളമോ എണ്ണയോ ചേർത്ത് ഉപയോഗിക്കുന്ന രീതി [[മലബാർ|മലബാറിൽ]] നിലവിലുണ്ട്.
==ചരിത്രം==
ചമ്മന്തിയുടെ ഉൽഭവം [[ഇന്ത്യ|ഇന്ത്യയിലാണെന്ന്]] പൊതുവേ കരുതപ്പെടുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ മാംസം ചേർത്ത ചമ്മന്തികൾ ഇതിലും വളരെ മുൻപ് പ്രചാരത്തിലുണ്ടായിരുന്നു എന്നും പറയപ്പെടുന്നു {{Fact}}.ഇതിനായി ഉപയോഗിക്കുന്ന ചേരുവകൾ എല്ലാം അമ്മിയിൽ അരച്ചും മിക്സി ഉപയോഗിച്ച് അരച്ചും ചമ്മന്തി തയ്യാറാക്കുന്നു. വെള്ളം വളരെ കുറച്ച് ഉപയോഗിച്ച് കുറുകിയ രൂപത്തിൽ ആണ് ചമ്മന്തി തയ്യാറാക്കാറ്. ചമന്തിയിൽ വെള്ളം ചേർത്ത് നേർപ്പിച്ച് കടുകു വറുത്തിട്ട രൂപത്തെ ചട്ണി എന്നു പറയുന്നു.
==പേരിനു പിന്നിൽ==
[[സംസ്കൃതം|സംസ്കൃതത്തിലെ]] 'സംബന്ധി' എന്ന വാക്കിൽ നിന്നാണ് മലയാളത്തിലെ 'സമ്മന്തി' അഥവാ 'ചമ്മന്തി' ഉണ്ടായത് എന്നു പറയപ്പെടുന്നു. സംബന്ധി എന്നാൽ ബന്ധപ്പെട്ടത്, പരസ്പരം ചേർന്നത് എന്നർത്ഥം. ചേർത്തരയ്ക്കുന്നതിനാലോ ചേർത്തുപൊടിക്കുന്നതിനാലോ ആകാം സംബന്ധി എന്ന പേര് വന്നത്.
==പലതരം ചമ്മന്തികൾ==
{| valign="top"
|
*തേങ്ങ ചമ്മന്തി
*തേങ്ങ പുളിച്ചമ്മന്തി
*ഇഞ്ചി ചമ്മന്തി
*[[മാങ്ങ ചമ്മന്തി]]
*പരിപ്പ് ചമ്മന്തി
*മാങ്ങയിഞ്ചി ചമ്മന്തി
*പപ്പട ചമ്മന്തി
|
*ലൂബിക്ക ചമ്മന്തി
*കടലപ്പരിപ്പ് ചമ്മന്തി
*മുതിര ചമ്മന്തി
*നിലക്കടല ചമ്മന്തി
*ഉപ്പുമാങ്ങ ചമ്മന്തി
*നെല്ലിക്ക ചമ്മന്തി
*[[ഉള്ളി ചമ്മന്തി]]
|
*ഇലമ്പിക്കാ ചമ്മന്തി
*തക്കാളി ചമ്മന്തി
*വഴുതനങ്ങ ചമ്മന്തി
*കടലപ്പരിപ്പ് ചമ്മന്തി
*കശുവണ്ടി ചമ്മന്തി
*[[ചമ്മന്തിപ്പൊടി]]
*ഉണക്കക്കൊഞ്ച് ചമ്മന്തി
|
*പുതിന ചമ്മന്തി
*[[മല്ലിയില ചമ്മന്തി]]
*ചുട്ട ചമ്മന്തി
*അടച്ചൂറ്റി ചമ്മന്തി
*വേപ്പിലക്കട്ടി ചമ്മന്തി
<br />
|}
===തേങ്ങ ചമ്മന്തി===
ചുരണ്ടിയ തേങ്ങ പച്ചമുളകും ഉപ്പും അല്പം വെള്ളവും കൂട്ടി അരച്ചശേഷം കറിവേപ്പിലയും ഉള്ളിയും ചതച്ചു ചേർത്ത് നന്നായി യോജിപ്പിച്ചാണ് തേങ്ങ ചമ്മന്തി ഉണ്ടാക്കുന്നത്. മലബാറിൽ പച്ചമുളകിന് പകരം വറ്റൽ മുളകും ഉപയോഗിക്കുന്നു. ഒരു ചെറുകഷണം ഉളളിയും ചേർക്കാം.
===തേങ്ങ പുളിച്ചമ്മന്തി===
തേങ്ങ ചമ്മന്തിയിൽ ഒരു നെല്ലിക്കയോളം വലിപ്പത്തിൽ വാളൻപുളി കൂടി ചേർത്ത് അരയ്ക്കുന്ന ചമ്മന്തിയെ തെങ്ങ പുളിച്ചമ്മന്തി എന്ന് വിളിക്കുന്നു.
===ഇഞ്ചി ചമ്മന്തി===
തേങ്ങ ചമ്മന്തി അരയ്ക്കുമ്പോൾ ഒരു കഷണം ഇഞ്ചി കൂടി ചേർത്താൽ ഇഞ്ചി ചമ്മന്തി തയ്യാറാക്കാം.
===പരിപ്പ് ചമ്മന്തി===
ചെറുപയർ പരിപ്പും തേങ്ങ ചുരണ്ടിയതും കൂടി അരച്ച്, അതിനോട് വറ്റൽ മുളകും ഉപ്പും കൂടി അരച്ച മിശ്രിതം ചേർത്ത് വീണ്ടും ഉള്ളിയും കറിവേപ്പിലയും ചേർത്തരച്ചാണ് പരിപ്പ് ചമ്മന്തി തയ്യാറാക്കുന്നത്.
===കടലപ്പരിപ്പ് ചമ്മന്തി===
കുതിർത്ത കടലപ്പരിപ്പും, വറ്റൽമുളകും, ഉപ്പും കായവും കൂടി ഒതുക്കിയ തേങ്ങയുടെ കൂടെ ചേർത്തരച്ച ശേഷം ഈ മിശ്രിതം കറിവേപ്പിലയും കടുകും ചേർത്ത് എണ്ണയിൽ വറുത്താണ് കടലപ്പരിപ്പ് ചമ്മന്തി തയ്യാറാക്കുന്നത്.
===മുതിര ചമ്മന്തി===
പരിപ്പ് ചമ്മന്തിയിൽ ചെറുപയർ പരിപ്പിന് പകരം വേവിച്ച മുതിര ചേർത്താണ് മുതിര ചമ്മന്തി തയ്യാറാക്കുന്നത്.
=== ലൂബിക്ക ചമ്മന്തി ===
മൂപ്പെത്തിയ [[ലൂബി]]ക്ക ഉപ്പും പച്ചമുളകും ചേർത്ത് ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് ലൂബിക്ക ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഉപ്പിലിട്ട ലൂബിക്കയും പച്ചമുളകും കൂട്ടിയരച്ച് ചമ്മന്തിയാക്കാനും പറ്റിയതാണ്.
===നിലക്കടല ചമ്മന്തി===
പരിപ്പ് ചമ്മന്തിയിൽ കടലപ്പരിപ്പിനു പകരം നിലക്കടല ചേർത്താണ് നിലക്കടല ചമ്മന്തി തയ്യാറാക്കുന്നത്.
===ഉപ്പുമാങ്ങ ചമ്മന്തി===
വെള്ളം ചേർക്കാതെ അരച്ച ഉപ്പുമാങ്ങയോടുകൂടി ഉപ്പും പച്ചമുളകും ചേർത്തരയ്ക്കുക.ഇതിൽ ഉള്ളിയും കറിവേപ്പിലയും ചതച്ചു ചേർത്താൽ ഉപ്പുമാങ്ങ ചമ്മന്തി തയ്യാറാക്കാം.പച്ചമുളകിന് പകരം വറ്റൽ മുളകും ഉപയോഗിച്ച് കാണുന്നു.
===നെല്ലിക്കാ ചമ്മന്തി===
ഉപ്പും മുളകും കൂടി നന്നായി അരച്ച ശേഷം കുരുകളഞ്ഞ നെല്ലിക്കയും തേങ്ങയും കൂട്ടിവച്ച് നന്നായി അരച്ചെടുത്ത് ഉണ്ടാക്കുന്ന വിഭവത്തെ നെല്ലിക്ക ചമ്മന്തി എന്ന് പറയുന്നു.നെല്ലിക്ക ചമ്മന്തി കുറുക്കി കടുക് വറുത്ത് കൂട്ടാനായും ഉപയോഗിക്കാറുണ്ട്.
===അടച്ചൂറ്റിചമ്മന്തി ===
[[അടപലക|അടപ്പുപലകയിലുണ്ടാക്കുന്ന]] ചമ്മന്തി അടച്ചൂറ്റിചമ്മന്തി എന്നറിയപ്പെടുന്നു. [[ചുവന്നുള്ളി]], [[കാന്താരിമുളക്]], [[വാളൻപുളി]], [[ഉപ്പ്]] എന്നിവ പലകയിൽ വച്ച് കൈ കൊണ്ട് നന്നായി ഞെരുടി വെള്ളവും ശേഷം പച്ച [[വെളിച്ചെണ്ണ|വെളിച്ചെണ്ണയും]] ചേർത്താണ് അടച്ചൂറ്റി ചമ്മന്തി ഉണ്ടാക്കുന്നത്. പുഴുക്ക് ഭക്ഷണം ([[ചേമ്പ്]], [[കപ്പ]], [[ചേന]]) സാധാരണമായിരുന്ന പഴയ പഞ്ഞ കാലങ്ങളിൽ കർഷകരുടെ പ്രിയ വിഭവമായിരുന്നു അടച്ചൂറ്റിയിൽ പെട്ടെന്നുണ്ടാക്കുന്ന അടച്ചൂറ്റിച്ചമ്മന്തി.
=== പുളിയിലച്ചമ്മന്തി ===
[[പുളി|പുളിമരത്തിന്റെ]] ഇല ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയാണ് പുളിയിലച്ചമ്മന്തി. പുളിയില, [[കാന്താരി]], [[തേങ്ങ]], [[ഉള്ളി]], [[ഉപ്പ്]], എന്നിവ ചേർത്ത് അരച്ച് [[വാഴയില|വാഴയിലയിൽ]] പൊതിഞ്ഞ് ചുട്ടെടുത്താണ് ഇത് തയ്യാറാക്കുന്നത്.
=== മാങ്ങയിഞ്ചി ചമ്മന്തി ===
ചുരണ്ടിയ തേങ്ങയും പച്ചമുളകും ഉപ്പും ചുവന്നുള്ളിയും മാങ്ങയിഞ്ചിയും ചേർത്ത് അരച്ച് മാങ്ങയിഞ്ചി ചമ്മന്തി തയ്യാറാക്കാം.
=== വേപ്പിലക്കട്ടി ===
{{പ്രലേ|വേപ്പിലക്കട്ടി}}
[[വടുകപ്പുളി നാരകം|വടുകപ്പുളി നാരകത്തിന്റെ]] ഇല (വലിയ നാരു കളഞ്ഞത്) കുറച്ച് കറി വേപ്പിലയും മല്ലിയിലയും ഉപ്പും ചേർത്ത് ഉരലിലിട്ട് ഇടിക്കുക. പൊടിഞ്ഞ് തുടങ്ങുമ്പോൾ വറ്റൽ മുളകും കായവും ചേർത്ത് വീണ്ടും ഇടിക്കുക. വേണമെങ്കിൽ അൽപ്പം നാരങ്ങാ നീരോ പുളിയോചേർക്കാം.
=== പപ്പട ചമ്മന്തി ===
ചുവന്നുള്ളിയും കുത്തിപ്പൊടിച്ച വറ്റൽ മുളകു പൊടിയും (തീരെ പൊടിയാകരുത്) ഉപ്പും അല്പം വാളൻ പുളിയും (വേണെമെങ്കിൽ) ചുട്ട പപ്പടവും ചേർത്ത് ചതച്ചെടുത്ത് കുറച്ച് പച്ച വെളിച്ചെണ്ണയും ചേർത്ത് തിരുമ്മിയാൽ പപ്പട ചമ്മന്തി തയ്യാർ.
== ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ ==
* [[Assam|അസാം]] - [[coriander|മല്ലി]], [[spinach|ചീര]], [[tomato|തക്കാളി]], [[curry leaf|വേപ്പില]], [[Chili pepper|കുരുമുളക്]], [[radish|മുള്ളങ്കി]], [[carrot|കാരറ്റ്]], [[cucumber|കുമ്പളങ്ങ]], [[beetroot|ബീറ്റ്റൂട്ട്]], [[lentil|തുവര]], [[chickpea | കടല]]
* [[Andhra Pradesh|ആന്ധ്രപ്രദേശ്]] — [[ഗോംഗൂരാ]] ചമ്മന്തി, തേങ്ങ ചമ്മന്തി, മല്ലി ചമ്മന്തി, മുളക് ചമ്മന്തി, തക്കാളി ചമ്മന്തി, ഉള്ളി ചമ്മന്തി, നിലക്കടല ചമ്മന്തി, നാരങ്ങ ചമ്മന്തി തുടങ്ങിയവ.
* [[Gujarat|ഗുജറാത്ത്]] — [[Lime (fruit)|ലൈം]] ചമ്മന്തി
* [[ഹരിയാന]] — [[tamarind|പുളി]] ചമ്മന്തി (വാളൻ പുളി)
* [[ഹിമാചൽ പ്രദേശ്]] — [[guava|പേരക്ക]] , [[eggplant|വഴുതന]] ചമ്മന്തി
* [[കർണാടക]] — [[coconut|തേങ്ങ]], [[peanut|നിലക്കടല]], [[tomato|തക്കാളി]], [[tamarind|മല്ലി]], മാങ്ങ, ഉഴുന്ന്, , പുദിന ([[mentha|മിന്റ്]]), heeray kayi ([[ridge gourd]]), uchellu ([[Niger seed]]), bende kaayi ([[Okra|Lady Finger]]), Ginger ചമ്മന്തികൾ
* [[കേരളം]] — തേങ്ങ, പുദിന, ഉഴുന്ന്, മാങ്ങ, ഉണക്ക മീൻ, [[shrimp|ചെമ്മീൻ]], [[onion|ഉള്ളി]] ചമ്മന്തികൾ
* [[മഹാരാഷ്ട്ര]] — hot raw [[mango|മാങ്ങ]] ചട്ണീ, guramba, [[panchamrit]], Mirachicha Thecha. Dry chutneys made with Javas ([[Flax seed]]), Solapuri Shenga (peanut)/red chili powder chutney, Karale ([[Niger seed]]) and [[Peanut]]/[[garlic]]
* [[ഒറീസ്സ]] — ധനിയ (cilantro), [[pudina]] (mint), coconut, [[mango]], orange, tomato, [[dry fish]] chutneys
* [[പഞ്ചാബ്]] — pudina (mint) chutney, [[onion]] chutney, [[tamarind]] chutney, [[mango]] chutney
* [[തമിഴ് നാട്]] — [[coconut|തേങ്ങ]], [[coriander|മല്ലി]], [[curry leaf|കറിയില]], [[red chilli|മുളക്]], [[green chilli|പച്ചമുളക്]], [[tomato|തക്കാളി]], [[onion|ഉള്ളി]], [[ginger|ഇഞ്ചി]], പുദിന, [[മാങ്ങ]], [[lentil|തുവരപ്പയർ]] ചമ്മന്തികൾ
* [[Uttar Pradesh]] — [[coriander|മല്ലി]], [[garlic|വെളുത്തുള്ളി]], [[mint (herb)|പുദിന]], sweet and sour [[mango]], [[Chili pepper|പച്ചമുളക്]], [[Chili pepper|വറ്റൽമുളക്]], [[jaggery|ശർക്കര]] മുതലായവയുടെ ചമ്മന്തികൾ
* [[West Bengal]] — Raw mango, tomato, papaya, pineapple, date, aamsotto and other dry fruits, fish (choto pona), Vegetable Tok chutneys
==ചിത്രശാല==
<gallery>
Image:DakshinChutneys.jpg|ദക്ഷിൺ റെസ്റ്റോറന്റ് ചട്ണീ
Image:Chutneys.jpg|പലതരം ചട്ണികൾ
Image:MangoChutney.jpg|മാങ്ങ ചട്ണി
Image:TomatoChutney.jpg|തക്കാളി ചമ്മന്തി
Image:Achar e chetnins.jpg|Eggplant and lemon chutneys from Goa
പ്രമാണം:Metate fcm.jpg|ചമ്മന്തിയരക്കാൻ ഉപയോഗിക്കുന്ന [[അമ്മി|അമ്മിക്കല്ല്]]
</gallery>
==തയ്യാറാക്കുന്ന വിധം==
എല്ലാ ചേരുവകളും കൂടി നന്നായി ചേർത്ത് അരച്ചെടുത്ത് ഉപയോഗിയ്ക്കാം.
<ref>അറിയേണ്ടതും ഓർക്കേണ്ടതും .ഡി സി ബുക്സ് 2013 പേജ്.341</ref>
==അവലംബം==
{{Reflistreflist}}
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.greedygourmet.com/2010/06/07/coriander-chutney-a-k-a-dhania-ki-chutney/ Coriander Chutney recipe] Also known as Dhania ki Chutney.
* [http://www.greedygourmet.com/2010/06/12/coconut-chutney-a-k-a-nariyal-ki-chutney/ Coconut Chutney recipe] Also known as Nariyal Ki Chutney.
{{Indian Dishes}}
[[വർഗ്ഗം:പാചകം]]
[[Category:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ]]
|