"നെൽ‌സൺ മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
ഫോർട്‌ ഹെയർ വിട്ടതിനുശേഷം ജോൺഗിന്റാബ, മണ്ടേലയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. വിവാഹത്തിനു താൽപര്യമില്ലത്തതിനാൽ മണ്ടേല [[ജൊഹാനസ്‌ബർഗ്|ജൊഹാനസ്‌ബർഗിലേക്ക്‌]] ഓടിപ്പോയി<ref>[[#mab00|മണ്ടേല, ദ ഓഥറൈസ്ഡ് ബയോഗ്രഫി - സാംസൺ]] പുറങ്ങൾ 27-28</ref> ഒരു ഖനിയിൽ കാവൽക്കാരനായി ജോലിനോക്കാൻ തുടങ്ങി, മുതലാളിത്തത്തിന്റെ ക്രൂരതകൾ മണ്ടേല മനസ്സിലാക്കിതുടങ്ങിയത് ആ ചുരുങ്ങിയ കാലത്തെ ഖനിയിലെ വാസം കൊണ്ടാണ്.<ref name="NMF">{{cite web|url=http://archive.is/v0UaZ|title=നെൽസൺ മണ്ടേല ജീവചരിത്രം - ആദ്യകാല ജീവിതം|publisher=നെൽസൺ മണ്ടേല ഫൗണ്ടേഷൻ|accessdate=28-ഒക്ടോബർ-2008}}</ref> പുതിയ ജോലിക്കാരൻ ഒരു ഒളിച്ചോട്ടക്കാരനാണെന്നറിഞ്ഞപ്പോൾ ഖനിയിലെ മേലധികാരി മണ്ടേലയെ അവിടെനിന്നും പിരിച്ചുവിട്ടു.<ref>[[#mab00|മണ്ടേല, ദ ഓഥറൈസ്ഡ് ബയോഗ്രഫി - സാംസൺ]] പുറങ്ങൾ 29-30</ref><ref>[[#mab99|നെൽസൺ മണ്ടേല എ ബയോഗ്രഫി - മെരിഡിത്ത് മാർട്ടിൻ]] പുറം 40</ref> ജോഹന്നസ്ബർഗ് ജീവിതത്തിനിടക്കാണ് മണ്ടേല ഒരു സുഹൃത്തു വഴി [[വാൾട്ടർ സിസുലു|വാൾട്ട‍ർ സിസുലുവിനെ]] പരിചയപ്പെടുന്നത്. സിസുലുവിന്റെ ശുപാർശയിൽ മണ്ടേലക്ക് ഒരു വക്കീലോഫീസിൽ ഗുമസ്തനായി ജോലി ലഭിച്ചു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നയങ്ങളോട് പിന്തുണ പുലർത്തിയിരുന്ന ഒരു സ്ഥാപനമായിരുന്നു ഇത്. ഇവിടെ വെച്ച് മണ്ടേല, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ പരിചയപ്പെടുകയുണ്ടായി. പാർട്ടി ക്ലാസ്സുകൾ പങ്കെടുക്കുകയും, ചർച്ചകളിൽ ഭാഗഭാക്കാകുകയും ചെയ്തെങ്കിലും [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്]] പാർട്ടി അംഗത്വം നേടാൻ അദ്ദേഹം ശ്രമിച്ചില്ല. [[നിരീശ്വരവാദം|നിരീശ്വരവാദത്തെ]] പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുമായുള്ള ബന്ധം തന്റെ [[ക്രിസ്തുമതം|ക്രൈസ്തവമതവിശ്വാസത്തിനു]] പരുക്കേൽപ്പിക്കുമെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്നതായി മണ്ടേല പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.<ref>[[#lwf13|ലോങ് വാക്ക് ടു ഫ്രീഡം - നെൽസൺ മണ്ടേല]] പുറം 106</ref> ജോലിക്കിടയിൽ മണ്ടേല യൂണിവേർസിറ്റി ഒഫ്‌ സൗത്ത്‌ ആഫ്രിക്കയിൽനിന്നും ബി. എ ബിരുദമെടുക്കുകയും [[യൂണിവേർസിറ്റി ഒഫ്‌ വിറ്റ്വാട്ടർസ്രാൻഡ്|യൂണിവേർസിറ്റി ഒഫ്‌ വിറ്റ്വാട്ടർസ്രാൻഡിൽ]] നിയമപഠനം തുടങ്ങുകയും ചെയ്തു.<ref>[[#mab00|മണ്ടേല, ദ ഓഥറൈസ്ഡ് ബയോഗ്രഫി - സാംസൺ]] പുറം 34</ref>
 
തന്റെ ജോലിയിൽ നിന്നും ലഭിച്ചിരുന്നത് തുച്ഛമായ വരുമാനം ആയതുകൊരണം , അലക്സാണ്ട്രയിലെ ഒരു കുടുംബത്തോടൊപ്പമാണ് മണ്ടേല താമസിച്ചിരുന്നത്. മോശം ജീവിതസാഹചര്യങ്ങളുള്ള ഒരു പ്രദേശമായിരുന്നു അലക്സാണ്ട്ര. കൂടാതെ, അക്രമവും, ദാരിദ്ര്യവും കൊണ്ട് അലക്സാണ്ട്രയിലെ ജനങ്ങൾ പൊറുതിമുട്ടിയിരുന്നു. സാധാരണ ജനങ്ങൾക്കൊപ്പം ഇടപഴകി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, ഒപ്പം പണം ലാഭിക്കാനും മണ്ടേല വിറ്റ്വാട്ടർസ്രാൻഡിലുള്ള ഒരു തൊഴിലാളി കോളനിയിലേക്ക് താമസം മാറുകയുണ്ടായി. വിവിധ ഖനികളിൽ ജോലിചെയ്തിരുന്ന പല ഗോത്രങ്ങളിലുള്ള ആളുകൾ ഒന്നിച്ചു താമസിച്ച ഒരു കോളനിയായിരുന്നു അത്.
 
== രാഷ്ട്രീയപ്രവർത്തനം ==
"https://ml.wikipedia.org/wiki/നെൽ‌സൺ_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്