"ശാസ്താംകോട്ട കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മഹോരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായൽ എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്<ref name = info_sheet>http://www.wetlands.org/reports/ris/2IN017en.pdf Information Sheet on Ramsar Wetlands(RIS)</ref>.
കൊല്ലം നഗരം, തടാകത്തിനു ചുറ്റുമുള്ള മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നി പഞ്ചായത്തുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തിൽ നിന്നാണു്.
 
പശ്ചിമ ഘട്ടത്തിൽ ആര്യന്കാവ്, കുളത്തൂപ്പുഴ, തെന്മല, എന്നിവിടങ്ങളിൽ ഗിരിശൃംഗങ്ങളിൽ നീന്ന് ഉത്ഭവിച്ച്, അഷ്ടമുടി കായലിൽ പതിക്കുന്ന കല്ലടയാറ്, ഈ തടാകത്തിനു സമീപത്തു കൂടി ഒഴുകുന്നു. കല്ലടയാറിന്റെ പതനമുഖവും ഈ തടാകത്തിനു സമീപത്താണ്. ചരിത്രാതീത കാലത്ത് അഷ്ടമുടി കായലും ശാസ്താംകോട്ട തടാകവും ഒന്നായി കിടക്കുകയായിരുന്നെന്നും കല്ലടയാറ്റിലൂടെ ഒഴുകിയെത്തിയ എക്കൽ അടി‍ഞ്ഞു രൂപം കൊണ്ടതാണ് ഈ രണ്ടു തണ്ണീർ തടങ്ങളെയും വേർതിരിക്കുന്ന പടി‍ഞ്ഞാറെ കല്ലട എന്നും പറയപ്പെടുന്നു.
 
പടിഞ്ഞാറെ കല്ലട പഞ്ചായത്തു പ്രദേശത്ത് മണ്ണിനടിയിൽ നിന്നു ലഭ്യമാകുന്ന ശുദ്ധമായ മണൽ മുകളിൽ കൊടുത്ത പ്രസ്താവനയ്ക്ക് ദൃഷ്ടാന്തമായി പറയപ്പെടുന്നു. ഇക്കാരണത്താൽ ഈ പ്രദേശത്തേയ്ക്ക് ഉള്ള മണൽ ലോബിയുടെ കടന്നു കയറ്റവും ആഴത്തിലും വ്യാപകവും ആയിട്ടുള്ള മണൽ ഖനനവും ഈ ശുദ്ധജല തടാകത്തിന്റെ നിലനില്പിനെ തന്നെ അപകടപ്പെടുത്തും വിധം ഉള്ള ഭീഷണിയായി കഴിഞ്ഞിട്ടുണ്ട്.
 
മേൽസൂചിപ്പിച്ച അതിരൂക്ഷമായ മണൽ ഖനനം, പടി. കല്ലട ഉൾപ്പെടെയുള്ള സമീപ പഞ്ചായത്തുകളിൽ നടക്കുന്ന കുന്നിടിക്കൽ, വയൽ നികത്തൽ ഉൾപ്പെടെയുള്ള തെറ്റായ ഭൂവിനിയോഗ ക്രമം, കൂടെകൂടെ മണ്ണിളക്കേണ്ടി വരുന്ന കൃഷി സമ്പ്രദായം മൂലം തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് മുതലായവ മൂലം ഈ ശുദ്ധജല തടാകം മൃതപ്രായമായി കഴിഞ്ഞിരിക്കുന്നു. ൨൦൧൦, ൨൦൧൩ (2010, 2013) എന്നീ വർങ്ങളിലുണ്ടായ അതി രൂക്ഷമായ വരൾച്ച കൂടി ഒത്തു ചേർന്നപ്പോൾ തടാകം വറ്റി വരണ്ടു തടാകം ഏതാണ്ടു് എക്കൽ പ്രദേശമായി മാറി കഴിഞ്ഞിരുന്നു. തുടർന്നുള്ള മാസങ്ങളിലെ അതിവൃഷ്ടി താത്‍കാലികാശ്വാസം പ്രദാനം ചെയ്തെന്കിലും പ്രകൃതി നിരീക്ഷകർ കായലിന്റെ ആയുസിന്റെ കാര്യത്തിൽ ആശന്കാകുലരാണു്.
 
 
 
 
"https://ml.wikipedia.org/wiki/ശാസ്താംകോട്ട_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്