"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
വളരെയധികം നിർബന്ധിക്കുകയുണ്ടായെങ്കിലും റാണി എല്ലാ എതിർപ്പുകളേയും അതിജീവിച്ച് കേരളവർമ്മയ്ക്കായി കാത്തിരുന്നു. ആസമയത്തും ഇളയ രാജാവായിരുന്ന വിശാഖം തിരുനാൾ റാണിയേയും
കേരള വർമ്മയേയും സഹായിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലിൽ കഴിയുന്നതിനനുവദിച്ചു. ആ അവസരത്തിലാണ്
[[മയൂരസന്ദേശം|മയൂര സന്ദേശമെന്ന]] മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യം എഴുതുന്നതിനുള്ള പ്രേരണയുണ്ടായത്.<ref>http://www.mathrubhumi.com/alappuzha/news/2127127-local_news-alappuzha.html</ref> <ref>Modern Indian Literature An Anthology - KM George - Volum I, Surveys & Poems - First Published in 1982, Sahitya Akademi, New Delhi, ISBN 81-7201-324-8</ref>
 
1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുകയും തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയും ചെയ്തു. കേരള വർമ്മയെ ജയിലിൽ അടച്ചതും അതിനെ സമർത്ഥമായി ലക്ഷ്മി ബായി എതിർത്തതുമായ കാര്യങ്ങൾ [[വിക്ടോറിയ രാജ്ഞി]] അറിയുകയുണ്ടായി. അതിനെ തുടർന്ന് ഭരണി തിരുനാളിനു 1881-ൽ [[:en:Order_of_the_Crown_of_India|ഓർഡർ ഓഫ് ദ ക്രൗൺ ഓഫ് ഇന്ത്യയും]], കേരള വർമ്മയ്ക്ക് 1885-ൽ [[:en:Order_of_the_Star_of_India|ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യയും]] നൽകി ബഹുമാനിച്ചു. <ref>The India List and India Office List 1905 - Office of the Secretary of State for India in Council - St James Park, SW, London Harrison And Sons</ref>
"https://ml.wikipedia.org/wiki/കേരളവർമ്മ_വലിയ_കോയിത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്