"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
== സംസ്കാരങ്ങൾ ==
=== അയിത്താചാരം ===
കാട്ടിലെ ഏറ്റവും ഉയർന്ന വർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളിൽ ഇത്രയേറെ [[അയിത്തം]] കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തിൽ അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല. സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാൽ അയിത്തമായി എന്നവർ ധരിക്കുന്നു. [[ബ്രാഹ്മണർ|ബ്രാഹ്മണർക്കും]] വയനാട്ടിലെ പഴയ [[നായർ|നായന്മാർക്കും]] ഒഴിച്ച് മറ്റെല്ലാവർക്കും അവർ അയിത്തം കല്പിച്ചിരിക്കുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവർ അയിത്തക്കാരെ അകറ്റുന്നത്.പുലയസമുദായക്കാർ ഇവരുടെ പതിനാറുവാര അകലെ നിൽക്കണമെന്നും ഇല്ലെങ്കിൽ പതിനാറു തവണ മുങ്ങിക്കുളിക്കണമെന്നുമുള്ള ഒരു സമ്പ്രദായവും ഇവരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. ഈ സമ്പ്രദായംസമ്പ്രദായങ്ങൾ കർക്കശമായി പാലിച്ചിരുന്നതിനാൽ മറ്റുള്ള ആദിവാസികളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവർക്ക് നിഷിദ്ധമായിരുന്നു.
 
=== ആരാധന ===
"https://ml.wikipedia.org/wiki/കുറിച്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്