"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
[[ഭദ്രകാളി]], [[കൂളി]], [[കുട്ടിച്ചാത്തൻ]], [[മുത്തപ്പൻ]] തുടങ്ങിയ മലദൈവങ്ങളെയാണ് ഇവർ ആരാധിക്കുന്നത്.ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല.കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ 'ദൈവംതറ' എന്നോ 'കൂളിതറ' എന്നോ വിളിക്കും.തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ ഇവര് ‍വിശ്വസിക്കുന്നു. പണിയർ അവരുടെ വീടിനു സമീപം തന്നെ ദൈവങ്ങളെ കുടിയിരുത്തുന്ന തറകൾ ഉണ്ടാക്കി പരിപാലിക്കുന്നു. ഇവർ പ്രധാനമായും [[തുടി]] കുഴൽ മുതലായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് രാത്രികാലങ്ങളിൽ പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യാറുണ്ട്.
വിളവെടുപ്പിനു ശേഷം നെല്പാടങ്ങളിൽ [[കുറത്തി നാടകം]] എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഇവർ അവതരിപ്പിക്കാറുണ്ട്. ഇന്ന് ഈ കലാരൂപം തീർത്തും അന്യം നിന്നു പോയിരിക്കുന്നു.
 
== പണിയർ കളി ==
 
പണിയന്മാരുടെ ഇടയിൽ പ്രചാരമുള്ള ഒരു നൃത്തരൂപമാണ് പണിയർ കളി. പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ കലാരൂപം കരു, പറ, ഉടുക്ക്, എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണു അവതരിപ്പിക്കുന്നത്. എട്ടു മുതൽ പത്തു പേർ ചേർന്നു അവതരിപ്പിക്കുന്നതാണ് പണിയർ കളി.
 
==അവലംബം==
"https://ml.wikipedia.org/wiki/പണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്