"രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 169 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q362 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 20:
== പശ്ചാത്തലം ==
[[പ്രമാണം:Bundesarchiv Bild 183-S62600, Adolf Hitler.jpg|thumb|left|അഡോൾഫ് ഹിറ്റ്ലർ]]
19131914 മുതൽ 19191918 വരെ നടന്ന [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിനൊടുവിൽ]] [[വെഴ്സൈൽസ് ഉടമ്പടി|വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി]] ജർമ്മനി [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുടെ]] മുൻപിൽ കീഴടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ദശലക്ഷക്കണക്കിനാളുകൾക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകർന്നു. എന്നാൽ 14 വർഷത്തിന് ശേഷം 1933 ജനുവരിയിൽ‍ ഫ്യൂറർ എന്ന [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്ലറുടെ]] [[നാസി പാർട്ടി]] അധികാരത്തിൽ വന്നതോടെ, വെറും ആറു വർഷത്തിനുള്ളിൽ ജർമ്മനി സാമ്പത്തികവും സൈനികവുമായി വൻശക്തിയായി മാറി. 20 വർഷം മുൻപ് വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും, ലോകത്തിൽ '''ശുദ്ധരക്തത്തിന്‌''' ഏക ഉടമകളെന്ന് ഹിറ്റ്ലർ അവകാശപ്പെട്ടിരുന്ന [[ആര്യൻ‍|ആര്യന്മാരുടെ]] സമ്പൂർണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു.
 
1933 ഒക്ടൊബറിൽ ജർമനി [[ലീഗ് ഓഫ് നേഷൻസ്|ലീഗ് ഓഫ് നേഷൻസിൽ]] നിന്നു പിന്മാറി. 1934 ൽ വെഴ്‍സായ് ഉടമ്പടിയെ കാറ്റിൽ പറത്തിക്കൊണ്ടു ജർമനി, വായുസേന രൂപവത്കരിച്ചു. ഒപ്പം തന്നെ കര, നാവികസേനകളേയും വിപുലീകരിച്ചു.
"https://ml.wikipedia.org/wiki/രണ്ടാം_ലോകമഹായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്