"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Dpradeepkumar (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
Rojypala (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1884632 നീക്കം ചെയ്യുന്നു
വരി 37:
സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും [[സി. രാജഗോപാലാചാരി|രാജാജിയുടെ]] അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത്‌ സുബ്ബലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്‌. എം എസിൽ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാൻ ഈ ബന്ധം നിമിത്തമായി. 1940-ൽ ഇവർ വിവാഹിതരായി. ഭർത്താവുമാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം.
 
സദാശിവവുമായുള്ള ബന്ധം [[മഹാത്മാഗാന്ധി|ഗാന്ധിജി]], [[ജവഹർലാൽ നെഹ്‌റു|നെഹ്‌റു]] തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ''ഹരി തുംതുമാ ഹരോ ജാൻ കി ഭീർ'' എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്തകീർത്തനം ജലദോഷമായതിനാൽപഠിച്ചിട്ടില്ലാത്തതിനാലും മഹാത്മാവിന്റെജലദോഷമായതിനാലുംമഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്‌, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌.
 
ഗാന്ധിജിയുടെ ആഗ്രഹം നിറവേറ്റാനായി അവർ ആ ഭജൻ പഠിച്ചു. അത് സുബ്ബലക്ഷ്മി മദിരാശി നിലയത്തിൽ വെച്ച് ശബ്ദലേഖനം ചെയ്ത് അയച്ചുകൊടുക്കാൻ ആകാശവാണി അധികൃതർ സംവിധാനമൊരുക്കിയിരുന്നു.അങ്ങനെ 1947 സെപ്തംബർ 30ന് രാത്രി 2 മണിക്കാണ് ഏറെ സമയമെടുത്ത് ഭജന്റെ റെക്കാർഡിങ്ങ് തീർത്തത്. ആ ഡിസ്‌ക് വിമാനത്തിൽ ദൽഹിക്ക് കൊടുത്തയച്ചു. അതേ വർഷം ഒക്‌ടോബർ 2-ന് തന്റെ പിറന്നാളിന് ഗാന്ധിജി ആ ഭജൻ കേട്ടു. മൂന്നു മാസങ്ങൾക്ക് ശേഷം മഹാത്മജി രക്തസാക്ഷിത്വം വരിച്ച വാർത്ത പ്രക്ഷേപണം ചെയ്ത ആകാശവാണി പിന്നാലെ നൽകിയത് സുബ്ബലക്ഷ്മി ആലപിച്ച “ഹരിതുമാ ഹരോ” എന്ന ആ ഭജനായിരുന്നു.
 
1952 നവംബര് 29ന് [[ഡൽഹി|ഡൽഹിയിലെ]] രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയിൽ ലയിച്ചുപോയ നെഹ്‌റു എം എസിനെ വണങ്ങി നൽകിയ അഭിനന്ദനവാക്കുകൾ പ്രശസ്തമാണ്‌. " ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി".
== രാജ്യാന്തര വേദികളിൽ ==
Line 44 ⟶ 47:
== ചലച്ചിത്ര രംഗം ==
[[പ്രമാണം:Shakunthala 1940 film 1.jpg|thumb|right|200px|സുബലക്ഷ്മി പാടിഅഭിനയിച്ച 'ശകുന്തള'യിലെ ഒരൂ രംഗം]]
എം എസ്‌ വളരെക്കുറച്ച് സിനിമകളിലേ പാടിയിട്ടുള്ളു. ഏതാനും ചിത്രങ്ങളിൽ പാടി അഭിനയിച്ചിട്ടുമുണ്ട്‌. "സേവാസദൻ ",''സാവിത്രി, ശകുന്തള, മീര'' എന്നിവയാണവ. 1945-ൽ പുറത്തിറങ്ങിയ മീരയിലെ ഭക്തമീരയെ എം എസ്‌ അനശ്വരയാക്കി. ഈ സിനിമയിലെ മീരാഭജനകൾ എം എസിന്‌ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. ഈ വൻവിജയത്തിനുശേഷം അവർ സിനിമകളിൽ അഭിനയിച്ചിട്ടില്ല. അഭിനേത്രി എന്നതിനേക്കാൾ സംഗീതക്കച്ചേരികളുമായി ഉലകം ചുറ്റുന്നതിലാണ്‌ എം എസ്‌ ആനന്ദം കണ്ടെത്തിയത്‌.
 
== പുരസ്കാരങ്ങൾ, പ്രശംസകൾ ==
"https://ml.wikipedia.org/wiki/എം.എസ്._സുബ്ബുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്