"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും [[സി. രാജഗോപാലാചാരി|രാജാജിയുടെ]] അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത്‌ സുബ്ബലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്‌. എം എസിൽ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാൻ ഈ ബന്ധം നിമിത്തമായി. 1940-ൽ ഇവർ വിവാഹിതരായി. ഭർത്താവുമാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം.
 
സദാശിവവുമായുള്ള ബന്ധം [[മഹാത്മാഗാന്ധി|ഗാന്ധിജി]], [[ജവഹർലാൽ നെഹ്‌റു|നെഹ്‌റു]] തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ''ഹരി തുംതുമാ ഹരോ ജാൻ കി ഭീർ'' എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്‌, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌.
 
ഗാന്ധിജിയുടെ ആഗ്രഹം നിറവേറ്റാനായി അവർ ആ ഭജൻ പഠിച്ചു. അത് സുബ്ബലക്ഷ്മി തന്നെ ശബ്ദലേഖനം ചെയ്ത് അയച്ചുകൊടുക്കണമെന്ന് ആകാശവാണി അധികൃതർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ 1947 സെപ്തംബർ 30ന് രാത്രി 2 മണിക്കാണ് ഏറെ സമയമെടുത്ത് ഭജന്റെ റെക്കാർഡിങ്ങ് തീർത്തത്. ആ ഡിസ്‌ക് വിമാനത്തിൽ ദൽഹിക്ക് കൊടുത്തയച്ചു. അതേ വർഷം ഒക്‌ടോബർ 2-ന് തന്റെ പിറന്നാളിന് ഗാന്ധിജി ആ ഭജൻ കേട്ടു. മൂന്നു മാസങ്ങൾക്ക് ശേഷം മഹാത്മജി രക്തസാക്ഷിത്വം വരിച്ച വാർത്ത പ്രക്ഷേപണം ചെയ്ത ആകാശവാണി പിന്നാലെ നൽകിയത് സുബ്ബലക്ഷ്മി ആലപിച്ച “ഹരിതുമാ ഹരോ” എന്ന ആ ഭജനായിരുന്നു.
151

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1884397" എന്ന താളിൽനിന്ന് ശേഖരിച്ചത്