"ഒലിവർ ടാംബോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
1955 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി ജനറലായിരുന്ന വാൾട്ടർ സിസുലുവിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയപ്പോൾ ആ സ്ഥാനം ഏറ്റെടുത്തത് ഒലിവർ ടാംബോയായിരുന്നു. 1958 ൽ ഒലിവർ പാർട്ടിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് എന്ന സ്ഥാനം അലങ്കരിക്കാൻ തുടങ്ങി. [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായ]] പോരാട്ടത്തിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണലഭിക്കുന്നതിനു വേണ്ടി ശ്രമങ്ങൾ നടത്താൻ പാർട്ടി ചുമതലപ്പെടുത്തിയത് ഒലിവറിനേയായിരുന്നു. അപ്പാർത്തീഡിനെതിരേ പോരാടിയ പ്രമുഖ സംഘടനയായ സൗത്ത് ആഫ്രിക്കൻ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ രൂപീകരണത്തിനും ഒലിവർ പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു.
 
1967 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്ന ആൽബർട്ട് ലുതുലി അന്തരിച്ചപ്പോൾ, ഒലിവർ താൽകാലികമായി പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു. 1985 ൽ പാർട്ടിയുടെ പ്രസിഡന്റായി ഒലിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒലിവർ_ടാംബോ" എന്ന താളിൽനിന്ന് ശേഖരിച്ചത്