"ഒലിവർ ടാംബോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
അധ്യാപക ജീവിതത്തോടൊപ്പം തന്നെ സജീവമായ രാഷ്ട്രീയത്തിലും ഒലിവർ പങ്കാളിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജരുടെ ദുരിതപൂർണ്ണമായ ജീവിതത്തിനു ഒരറുതി വരുത്തേണ്ടതിനെക്കുറിച്ച് ഈ സുഹൃത്തുക്കൾ ധാരാളം ചർച്ചചെയ്യുമായിരുന്നു. [[യൂറോപ്|യൂറോപിൽ]] നിന്നും വന്ന വെളുത്ത വർഗ്ഗക്കാർ തങ്ങളെ അടിമകളാക്കി ഭരിക്കുന്നത് ഇവർ തികഞ്ഞ അമർഷത്തോടെയാണ് കണ്ടിരുന്നത്.<ref>[[#ot03|ഒലിവർ ടാംബോ - ക്രിസ് വാൻ വിക്]] പുറം 11 </ref> 1943 ൽ [[നെൽസൺ മണ്ടേല]], [[വാൾട്ടർ സിസുലു]] എന്നിവരോടൊപ്പം ചേർന്ന് [[ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്|ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ]] യുവജനവിഭാഗമായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് യൂത്ത് ലീഗിനു രൂപം നൽകി. യൂത്ത് ലീഗിന്റെ ആദ്യത്തെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ഒലിവർ ടാംബോയെ ആയിരുന്നു.<ref name=fsg1>{{cite web|title=എ.എൻ.സിയൂത്ത് ലീഗ്|url=http://archive.is/B0WTB|publisher=എ.എൻ.സി.യൂത്ത് ലീഗ് ഔദ്യോഗിക വെബ് വിലാസം|accessdate=20-ഡിസംബർ-2013}}</ref> 1948 ൽ യൂത്ത് ലീഗിന്റെ ദേശീയ എക്സിക്യൂട്ടിവിലെ അംഗമായും ഒലിവർ തിരഞ്ഞെടുക്കപ്പെട്ടു. യുവാക്കളുടെ പുതിയ സംഘം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനരീതികളിൽ പുതിയ പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു. അതിലൊന്നായിരുന്നു നിയമലംഘനസമരങ്ങൾ. അതുവരെ കടലാസ് സമരം നടത്തിയിരുന്ന പാർട്ടിയോട്, ലക്ഷ്യത്തിലെത്തണമെങ്കിൽ പുതിയ സമരമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പുതിയ യുവജനനേതൃത്വം ആവശ്യപ്പെട്ടു.
 
1955 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി ജനറലായിരുന്ന വാൾട്ടർ സിസുലുവിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയപ്പോൾ ആ സ്ഥാനം ഏറ്റെടുത്തത് ഒലിവർ ടാംബോയായിരുന്നു. 1958 ൽ ഒലിവർ പാർട്ടിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് എന്ന സ്ഥാനം അലങ്കരിക്കാൻ തുടങ്ങി. [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായ]] പോരാട്ടത്തിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണലഭിക്കുന്നതിനു വേണ്ടി ശ്രമങ്ങൾ നടത്താൻ പാർട്ടി ചുമതലപ്പെടുത്തിയത് ഒലിവറിനേയായിരുന്നു.
 
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണലഭിക്കുന്നതിനു വേണ്ടി ശ്രമങ്ങൾ നടത്താൻ പാർട്ടി ചുമതലപ്പെടുത്തിയത് ഒലിവറിനേയായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒലിവർ_ടാംബോ" എന്ന താളിൽനിന്ന് ശേഖരിച്ചത്