"ഉപ്പൂപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 90 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q25247 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 22:
}}
[[കേരളം|കേരളത്തിൽ]] കാണാവുന്ന ഒരു [[പക്ഷി|പക്ഷിയാണ്]] '''ഉപ്പൂപ്പൻ''' (ശാസ്ത്രീയനാമം: Upupa epops). [[ആഫ്രിക്ക|ആഫ്രിക്കയിലും]] [[ഏഷ്യ|ഏഷ്യയിലും]] [[യൂറോപ്പ്|യൂറോപ്പിലും]] നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി<ref name="pop-hand-in-birds"/> [[ഇസ്രയേൽ|ഇസ്രയേലിന്റെ]] ദേശീയപക്ഷിയുമാണ്<ref name="hoopoe-is-nb-isrl">{{cite news|title=Elections in the Air: Hoopoe Wins National Bird Contest |url=http://www.israelnationalnews.com/News/News.aspx/126334|accessdate=20 ഒക്ടോബർ 2010|newspaper=Israel National News|date=29 മെയ് 2008|author=Gil Ronen}}</ref>. [[മലയാളം|മലയാളമടക്കം]] ഒട്ടുമിക്ക [[ഭാഷ|ഭാഷകളിലും]] ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.
 
==മറ്റു പേരുകൾ==
* പുതിയാപ്ലപ്പക്ഷി
 
==വിവരണം==
ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ വ്യത്യാസമുണ്ടാകാറില്ല. തലയിൽ മുന്നിൽ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. കിരീടത്തൂവലുകൾക്ക് തവിട്ട് കലർന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്. ദക്ഷിണ ഇന്ത്യയ്ക്ക് പുറത്തുള്ള മിക്ക ഉപജാതികളിലും കിരീടത്തൂവലുകളിൽ ഓറഞ്ച് നിറത്തിന്റേയും കറുത്ത നിറത്തിന്റേയും മദ്ധ്യത്തിലായി ഒരു വെളുത്ത പട്ട കൂടി കാണാവുന്നതാണ്. കേരളത്തിൽ കണ്ടുവരുന്ന ഇനത്തിന് മറ്റ് ഉപജാതികളെ അപേക്ഷിച്ച് തീക്ഷ്ണമായ നിറമാണുള്ളത്. കിരീടത്തൂവലിൽ തുടങ്ങി തലയും കഴുത്തും ശരീരത്തിന്റെ മുൻഭാഗവും ഓറഞ്ച് കലർന്ന തവിട്ട് നിറത്തിലാണുണ്ടാവുക. ശരീരത്തിനടിഭാഗം കാലുകൾക്ക് പിന്നിലേയ്ക്ക് വെളുപ്പുനിറത്തിലോ, തവിട്ട് കലർന്ന വെളുപ്പുനിറത്തിലോ ആണുണ്ടാവുക. ചിറകുകളിൽ ഉപജാതികൾക്കനുസരിച്ച് കറുപ്പും തവിട്ടും നിറത്തിലുള്ളതോ കറുപ്പും നരച്ച തവിട്ടു നിറത്തിലുള്ളതോ ആയ പട്ടകൾ കാണാം. ചിറകുകൾ പൂട്ടിയിരിക്കുമ്പോഴാണിത് വ്യക്തമായി കാണാനാവുക. ചിറകുകൾ ശരീരത്തോട് ചേരുന്ന ഭാഗം മാത്രം ചാരനിറത്തിലാവും ഉണ്ടാവുക. വാൽ ശരീരത്തോട് ചേരുന്ന ഭാഗത്തൊഴികെ കറുത്ത നിറത്തിലായിരിക്കും. ശരീരത്തോട് ചേരുന്ന ഭാഗത്ത് വെളുത്തനിറത്തിലായിരിക്കും.
"https://ml.wikipedia.org/wiki/ഉപ്പൂപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്