"ഒലിവർ ടാംബോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തിക്കുന്നതിൽ ടാംബോ മുഖ്യ പങ്കു വഹിച്ചു. 1970കളിൽ [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ച്]] [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] നടത്തിയ പ്രസംഗങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. ടാംബോ നേതൃത്വത്തിലിരിക്കുന്ന കാലഘട്ടത്തിലാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ ലഭിക്കുന്നത്. സർക്കാരിന്റെ കടുത്ത് ഉപരോധങ്ങൾ മൂലം രാജ്യത്തുനിന്നും പലായനം ചെയ്യേണ്ടി വന്നു. 1991ൽ തിരികെ വന്നു, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. 1993 ഏപ്രിൽ 24 ന് ഹൃദയാഘാതം മൂലം ടാംബോ അന്തരിച്ചു.<ref name=bio1>{{cite web|title=ഒലിവർ ടാംബോ - ലഘു ജീവചരിത്രം|url=http://archive.is/BmTuY|publisher=ബയോഗ്രഫി.കോം|accessdate=19-ഡിസംബർ-2013}}</ref>
==ആദ്യകാല ജീവിതം==
27 ഒക്ടോബർ 1917 ന് ഇന്നത്തെ ഈസ്റ്റ്കേപിലെ എഞ്ചലി മലക്കു താഴെയുള്ള ഒരു ഗ്രാമത്തിലായിരുന്നു ഒലിവർ ടാംബോ ജനിച്ചത്. ടാംബോയും, ജൂലിയയുമായിരുന്നു മാതാപിതാക്കൾ. ജൂലി ടാംബോയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു.<ref>[[#ot12|ഒലിവർ ടാംബോ - ലുലി കല്ലിനികോസ്]] പുറം 26</ref> ഹോളി ക്രോസ്സ് മിഷൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മെട്രിക്കുലേഷൻ വിജയിച്ചത് സെന്റ് പീറ്റേഴ്സ് സ്കൂളിൽ നിന്നുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ബിരുദപഠനത്തിനായി ഒലിവർ ഫോർട്ട് ഹാരെ സർവ്വകലാശാലയിൽ ചേർന്നു. 1942 ൽ ഒരു വിദ്യാർത്ഥി പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ സർവ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ടു.<ref>[[#ot03|ഒലിവർ ടാംബോ - ക്രിസ് വാൻ വിക്]] പുറം 9</ref> ഒലിവറിനോടൊപ്പം അന്ന് പുറത്താക്കപ്പെട്ടവരിൽ ഒരാളായിരുന്നു നെൽസൺ മണ്ടേല. സർവ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ഒലിവർ തിരികെ ജോഹന്നാസ്ബർഗിൽ വന്ന് താൻ പഠിച്ചിരുന്ന സ്കൂളിൽ അധ്യാപകനായി ജോലിക്കു ചേർന്നു.<ref>[[#ot03|ഒലിവർ ടാംബോ - ക്രിസ് വാൻ വിക്]] പുറം 10</ref> കണക്കും, ശാസ്ത്രവുമായിരുന്നു ഒലിവർ പഠിപ്പിച്ചിരുന്നത്. ജോഹന്നാസ്ബർഗ് ജീവിതത്തിനിടയിൽ ഒരു പാതിരിയാവുന്നതിനെക്കുറിച്ച് ഒലിവർ ചിന്തിച്ചിരുന്നു, എന്നാൽ മനുഷ്യനെ സേവിക്കാൻ അതിനേക്കാൾ നല്ല മാർഗ്ഗം രാഷ്ട്രീയമാണെന്ന് ഒലിവർ തിരിച്ചറിയുകയായിരുന്നു. കൂടാതെ, ജോഹന്നസ്ബർഗിൽ വെച്ച് തന്റെ സഹപാഠികളായിരുന്ന മണ്ടേലയേയും, സിസുലുവിനേയും ഒലിവർ വീണ്ടും കണ്ടുമുട്ടി.
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/ഒലിവർ_ടാംബോ" എന്ന താളിൽനിന്ന് ശേഖരിച്ചത്