"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
ഉമർ പത്തരവർഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തരഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു.<ref>റിലീജ്യൻ ആന്റ്റ് വാർ ഇൻ റെവലൂഷണറി ഇറാൻ (Religion and war in revolutionary Iran By Saskia Maria Gieling ,pub:I.B.Tauris)</ref> ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനൽകി [[ഖുർആൻ|ഖുർആന്റെ]] വിധിവിലക്കുകളിൽ ഊന്നിയ ഉമറിന്റെ ഭരണം പിൽക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേർത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
=== പാലസ്തീൻ, സിറിയ ===
{{പ്രലേ|ശാം}}
{{പ്രലേ|ശാം}}പാലസ്തീൻ, സിറിയ, ജോർദാൻ, ലബനാൻ എന്നീ പ്രദേശങ്ങൾ അക്കാലത്ത് ശാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ പ്രധാന കോട്ട സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് [[യർമൂഖ്]]. ഖലീഫ [[അബൂബക്കർ സിദ്ദീഖ്]] മരണപ്പെടുന്ന സമയം യർമൂഖിൽ [[ഖാലിദ്ബ്നു വലീദ്|ഖാലിദ്ബ്നു വലീദിന്റെ]] നേതൃത്വത്തിൽ റോമൻ സൈന്യവുമായി നിർണായക യുദ്ധം നടക്കുകയായിരുന്നു. മുസ്‌ലിം സൈന്യത്തിന്റെ വിജയവാർത്ത അറിഞ്ഞശേഷമായിരുന്നു ഖലീഫയുടെ അന്ത്യം. ആത്മവീര്യം നഷ്ടപ്പെടാതെ ശത്രുക്കളെ തുരത്തുവാൻ ഖലീഫയായി ചുമതലയേറ്റ ഉടനെ ഉമർ സൈന്യത്തിന് നിർദേശം നൽകി. യർമൂഖ് വിജയത്തെത്തുടർന്ന് റോമാ ചക്രവർത്തി [[ഹിർഖൽ]] [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിലേക്ക്]] പലായനം ചെയ്തു. മുസ്‌ലിം സൈന്യം ശാമിലേക്ക് ([[സിറിയ]]) പടയോട്ടം ആരംഭിച്ചു<ref>http://atheism.about.com/library/chronologies/blchron_islam_medieval1.htm</ref>. [[അബൂഉബൈദ|അബൂഉബൈദയായിരുന്നു]] സൈന്യാധിപൻ. ചരിത്രപസിദ്ധമായ [[ബൈതുൽ മഖ്ദിസ്]] മുസ്‌ലിം ആധിപത്യത്തിലായത് ഇതിനെത്തുടർന്നായിരുന്നു. ക്രൈസ്തവർ സൈനികമായി പരാജയപ്പെട്ടെങ്കിലും ഖലീഫ നേരിട്ടുവന്നാൽ മാത്രമേ ബൈതുൽ മഖ്ദിസ് വിട്ടുതരികയുള്ളൂ എന്ന് ശഠിച്ചു. ക്രിസ്ത്യാനികൾ മുന്നോട്ടുവെച്ച നിർദേശം രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി മുസ്‌ലിംകൾ അംഗീകരിച്ചു. ഖലീഫ മദീനയിൽ നിന്ന് യാത്രചെയ്ത് ബൈതുൽമഖ്ദിസിലെത്തി. സാധാരണക്കാരന്റെ വേഷത്തിലെത്തിയ ഖലീഫ മോടിയുള്ള വസ്ത്രം ധരിക്കണമെന്ന് മുസ്‌ലിംകളിൽ ചിലർ താൽപര്യപ്പെട്ടു. പക്ഷേ, ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'വസ്ത്രത്തിലല്ല, ഇസ്‌ലാമിലാണ് നമ്മുടെ പ്രതാപം.' ഖലീഫ ബൈതുൽമഖ്ദിസിൽ പ്രവേശിച്ചു.<ref>http://sacredsites.com/middle_east/israel/jerusalem.html</ref> [[പാത്രിയാർക്കീസ്]] സ്വഫർനിയൂസും മറ്റ് ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചു. ഖുദ്സ് നിവാസികൾക്ക് സ്വന്തം കൈപ്പടയിൽ തന്നെ അദ്ദേഹം സംരക്ഷണപത്രം എഴുതിക്കൊടുത്തു. അങ്ങനെ സിറിയയും ഫലസ്തീനും സമീപ പ്രദേശങ്ങളും ഇസ്‌ലാമിന് അധീനമായി. എ.ഡി.638-ലായിരുന്നു ഇത്.<ref>റോമായുഗം-പ്രൊ. പി.എസ്.വേലായുധൻ, പ്രസാ:എൻ.ബി.എസ്. കോട്ടയം.</ref><ref>http://aqsakey.com/latest/aqsakey</ref><ref>http://www.danielpipes.org/84/the-muslim-claim-to-jerusalem</ref>
 
=== ഈജിപ്ത് ===
"https://ml.wikipedia.org/wiki/ഖലീഫ_ഉമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്