"നെടുങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Nokiaasha (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ...
No edit summary
വരി 6:
 
രാമക്കൽമേട് ഉൾപ്പടെ കൈലാസപ്പാറ, തുവൽ,മാൻ കുത്തിമേട് തുടങിയ വിനോദസ്തലങൽ നെടുംകണ്ടത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു.
 
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ, നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്തിൽ കൽകൂന്തൽ, പാറത്തോട് എന്നീ വില്ലേജുകളിലായി ആണ് നെടുങ്കണ്ടം. കേരളത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിൽ നിന്നും വന്നിട്ടുള്ള ജനങ്ങൾ ഇടകലർന്ന് ജീവിക്കുന്ന നെടുങ്കണ്ടം ഒരു സമ്മിശ്ര സംസ്കാരത്തിന്റെ സംഗമഭൂമിയാണ്. മലകൾ തിങ്ങിനിറഞ്ഞ് കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞ് സ്ഥിതി ചെയ്യുന്ന കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ, താഴ്വരകൾ എന്നിവ ഇടതൂർന്ന പ്രദേശമാണ് നെടുങ്കണ്ടം. ആദ്യകാലത്തെ പ്രധാനകൃഷി നെല്ല്, മരച്ചീനി, വാഴ, ചേമ്പ്, കാച്ചിൽ തുടങ്ങിയവയായിരുന്നു. തുടർന്ന് കുരുമുളക്, കാപ്പി, തെങ്ങ്, കമുക്, കൊക്കോ, ഇഞ്ചി, ഗ്രാമ്പു, തേയില, ഏലം, റബ്ബർ എന്നിവ കൃഷി ചെയ്യാൻ തുടങ്ങി. കുരുമുളകാണ് ഏറ്റവും പ്രധാന കൃഷി. ആദ്യകാലങ്ങളിൽ വിളവ് നല്ല രീതിയിൽ ലഭിച്ചിരുന്നു. കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ള ഗ്രാമമാണ്് നെടുങ്കണ്ടം. വൈവിദ്ധ്യ സംസ്കാരത്തിന്റെ സംഗമഭൂമിയാണ് ഇവിടം. കേരളത്തിന്റെ മറ്റു സ്ഥലങ്ങളിൽ നിന്നു വന്നവരാണ് ഇവിടുത്തെ മലയാളികൾ.
 
നെടുംകണ്ടം ചരിത്രം
 
കുടിയേറ്റ കർഷകരുടെ നാടാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. 1949 മുതൽ ഇവിടെ കുടിയേറ്റം തുടങ്ങിയതായി കാണാം. കുറവിലങ്ങാട്, രാമപുരം, അതിരമ്പുഴ, കോതമംഗലം, മറ്റക്കര, പെരുവന്താനം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വന്നവരായിരുന്നു ആദ്യകാല കുടിയേറ്റക്കാർ. മൂന്നാർ ശാന്തമ്പാറയിൽ എത്തി അവിടെ നിന്നും കാൽനടയായി കുമളി വഴി വണ്ടൻമേട്ടിൽ എത്തി അവിടെ നിന്നും കാൽനടയായും ആണ് കുടിയേറ്റക്കാർ എത്തിച്ചേർന്നത്. 1955-ൽ പട്ടം കോളനിനിലവിൽ വന്നതോടെയാണ് ഈ പ്രദേശത്ത് ജനവാസം കൂടിയത്. “ഗ്രോമോർഫുഡ്” പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടം കോളനി നിലവിൽ വന്നത്. തമിഴ്നാട്ടിലെ വനംകൊള്ളക്കാരുടെ കേളീരംഗമായിരുന്നു ഈ പ്രദേശം. 1938-ൽ തന്നെ ഈ പഞ്ചായത്തിൽ ഉൾപ്പെട്ട മണപ്പാറ, പൊന്നാമല എന്നീ സ്ഥലങ്ങളിൽ തിരുവിതാംകൂറിലെ റാണി ലക്ഷ്മീഭായിയുടെ കാലത്ത് നല്കിയ പട്ടയ വസ്തുക്കളിൽ തമിഴ് വംശജരായ ആൾക്കാർ താമസിച്ചിരുന്നു. 1940 കാലഘട്ടത്തിൽ തമിഴ്നാട്ടുകാരനായ ആങ്കൂർ റാവുത്തർ ഈ പ്രദേശങ്ങളിൽ നിന്നും തടി കടത്തികൊണ്ട് പോകുന്നതിനായി കൂപ്പു റോഡുകൾ പണിതിരുന്നു. പിന്നീട് വാട്സ് തിരുവിതാംകൂർ ദിവാനായിരുന്ന കാലത്താണ് ഗതാഗതയോഗ്യമായ റോഡ് നിർമ്മിച്ചത്. വാർത്താവിനിമയ സൌകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന 1955-60 കാലഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്നും ഈ പഞ്ചായത്തിലെ ഇപ്പോഴത്തെ നാലാം വാർഡായ പാലാറ്റിൽ വരെ പാലാർ എസ്റ്റേറ്റ് ഉടമസ്ഥൻ ടെലഫോൺ ലൈൻ വലിച്ചിരുന്നു. പിന്നീട് കുടിയേറ്റക്കാരുടെ വർദ്ധിച്ച വരവോടുകൂടി വളരെ പ്രതാപശാലികളായ പാലാർ എസ്റ്റേറ്റ് ഉടമസ്ഥർ ഈ സ്ഥലങ്ങൾ തുണ്ടുതുണ്ടുകളായി വില്ക്കുകയും ഈ പ്രദേശത്ത് ജനവാസം ഏറുകയും ചെയ്തു. ജനങ്ങളിൽ ബഹുഭൂരിപക്ഷവും ചെറുകിട നാമമാത്രകർഷകരുംകർഷകത്തൊഴിലാളികളുമാണ്. കാർഷിക മേഖലയായ നെടുങ്കണ്ടത്ത് ജലസേചന സൌകര്യം വളരെക്കുറവാണ്. ഏലത്തോട്ടങ്ങളിൽ പിരമിതമായ ജലസേചന സൌകര്യമാണുള്ളത്. ഇവിടത്തെ കർഷകരുടെ ഒരു പ്രധാന വരുമാന മാർഗ്ഗം കന്നുകാലി വളർത്തലാണ്. പശു, ആട്, എരുമ എന്നിവയെയാണ് കൂടുതലും വളർത്തുന്നത്. മുയൽ, പന്നി എന്നിവയെയും അങ്ങിങ്ങായി വളർത്തുന്നുണ്ട്. സങ്കര ഇനം പശുക്കളാണ് ഏറ്റവും കൂടുതലുള്ളത്. കുടിയേറ്റ പ്രദേശമായ നെടുങ്കണ്ടം പഞ്ചായത്തിൽ ആദ്യകാലങ്ങളിൽ കുട്ടികൾക്കു പഠിക്കുവാൻ യാതൊരു സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ സ്കൂൾ കല്ലാർ ഗവ.എൽ.പി. സ്കൂളാണ്. ക്ളാസ്സുകളിൽ പഠിപ്പിക്കാൻ ഒരാളാണ് അന്നുണ്ടായിരുന്നത്. നെടുങ്കണ്ടം ഒരു വൈവിധ്യ സംസ്കാരത്തിന്റെ സംഗമഭൂമിയാണ്. കേരളത്തിന്റെ മറ്റു സ്ഥലങ്ങളിൽ നിന്നു വന്നവരാണ് മലയാളികൾ. തമിഴ്നാട്ടുകാരും ഇതിൽ ഉൾപ്പെടുന്നു. എല്ലാവരും പരസ്പരം സഹകരിച്ചുപോകുന്ന രീതിയാണ് പൊതുവെ ഉള്ളത്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. അതുകഴിഞ്ഞാൽ ക്രിസ്ത്യാനികളും മുസ്ളീങ്ങളുമാണ്. അമ്പലങ്ങളിലും പള്ളികളിലും നടക്കുന്ന ഉത്സവങ്ങളിലും പെരുന്നാളുകളിലും എല്ലാ വിഭാഗങ്ങളും ഭാഗഭാക്കാകാറുണ്ട്. ജാതിക്കും മതത്തിനും അതീതമായി പൊതുപ്രശ്നങ്ങളിൽ സഹകരിക്കുന്ന ഒരു സംസ്കാരം ഇവിടെയുണ്ട്. ഒരു കുടിയേറ്റ പ്രദേശമായ ഇവിടെ സാംസ്കാരിക സംഘടനകളുംപ്രസ്ഥാനങ്ങളും സാമാന്യേന നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
 
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
 
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ നെടുംകണ്ടം ബ്ളോക്ക് പഞ്ചായത്തിലാണ് നെടുംകണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1968 ജനുവരി 1-ാം തീയതി ഔദ്യോഗികമായി നിലവിൽ വന്ന പഞ്ചായത്തിന്റെ മൊത്തം വിസ്തീർണ്ണം 71.95 ചതുരശ്ര കിലോമീറ്ററാണ്. 13 വാർഡുകളായി വിഭജിച്ചിരിക്കുന്ന പഞ്ചായത്തിന്റെ വടക്ക് ഉടുമ്പൻചോല ഗ്രാമപഞ്ചായത്തും തെക്ക് പാമ്പാടുപാറ, കരുണാപുരം ഗ്രാമപഞ്ചായത്തുകളും, കിഴക്ക് തമിഴ്നാട് സംസ്ഥാന അതിർത്തിയും പടിഞ്ഞാറ് ഇരട്ടയാർ, വാത്തിക്കുടി ഗ്രാമപഞ്ചായത്തുകളും അതിരുകൾ പങ്കിടുന്നു. 1991-ലെ സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയായ 36,969 പേരിൽ 18,233 പേർ സ്ത്രീകളും 18,736 പേർ പുരുഷൻമാരുമാണ്. 88 ശതമാനമാണ് പഞ്ചായത്തില സാക്ഷരതാ നിരക്ക്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്ന നെടുംകണ്ടം ഗ്രാമപഞ്ചായത്ത് മലകളും കുന്നുകളും താഴ്വരകളും കുത്തനെയുള്ള ചരിവുകളും ഇടതൂർന്ന പ്രദേശമാണ്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ഈ പഞ്ചായത്തിലെ അഞ്ചായി തരം തിരക്കാം. കുന്നിൻ മുകൾ സമതലം, കുന്നിൻ ചെരിവ്, താഴ്വര, കുന്നിൻ മുകൾ തരിശ്, പാറക്കെട്ട് എന്നിങ്ങനെ. കുരുമുളകാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷിയിനം. ഏലം, കാപ്പി, തെങ്ങ്, കൊക്കോ എന്നിവ ഇടവിളകളായി കൃഷി ചെയ്തുപോരുന്ന മറ്റു പ്രധാന കാർഷിക വിളകളാണ്. വന്യമൃഗങ്ങളുടെ ശല്യവും കാലാവസ്ഥയിലെ മാറ്റവുമാണ് ഇത്തരം നാണ്യവിളകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ തണുപ്പ് കൂടുതൽ ആണ് എന്നാൽ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് ഭാഗങ്ങളിൽ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായിരിക്കുന്നു. തന്മൂലം കൃഷി അനുബന്ധ വിഷയങ്ങൾക്ക് മാറ്റമുണ്ടാകുന്നു. കാലവർഷം നല്ലരീതിയിൽ കിട്ടുന്ന പ്രദേശമാണിതെങ്കിലും ജലസേചന സൌകര്യങ്ങൾ വളരെ കുറവാണ്. ഈ പഞ്ചായത്തിലുടെ ഒഴുകുന്ന പ്രധാന പുഴ കല്ലാർ പുഴയാണ്. നെടുംകണ്ടത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 110-ഓളം വരുന്ന കുളങ്ങളും ഉപരിതല ജലസംഭരണികളാണ്. 60 പൊതുകിണറുകളും 30 എണ്ണം വാട്ടർ അതോറിറ്റിയുടേത് ഉൾപ്പെടെ 250-ഓളം വരുന്ന പൊതുകുടിവെള്ളടാപ്പുകളും ഇവിടുത്തെ മുഖ്യകുടിനീർ സൌകര്യങ്ങൾ ജനങ്ങൾ ഉപയോഗിക്കുന്നു. മലകളും കുന്നുകളും തിങ്ങി നിറഞ്ഞ പ്രദേശത്തിൽ രാമക്കൽമേട്ട്, തേവാരംമേട്ട്, കൈലാസപാറ, ചക്കക്കാനം, തൂവൽമേട്ട് എന്നിവയാണ് ഇവയിൽ ചിലത്. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 450 തെരുവുവിളക്കുകൾ ഇവിടുത്തെ നിരത്തുകളെ രാത്രികാലങ്ങളിൽ സഞ്ചാരയോഗ്യമാക്കുന്നു. രാമക്കൽമേട്ട,് പപ്പിനിമേട്ട്, കൈലാസപാറ തുടങ്ങിയ സ്ഥലങ്ങൾ വിനോദസഞ്ചാരികളെ ഈ പ്രദേശത്തിന്റെ പ്രകൃതിഭംഗിയിലേക്ക് ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ് ഇതിൽ പപ്പിനിമേട്ടിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പാർക്കും പ്രവർത്തിക്കുന്നു. വിസ്തൃതമായ പഞ്ചായത്തിലെ റോഡുഗതാഗത സൌകര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ ദേശീയ പാത-49 ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. താരതമ്യേന ഗതാഗതസൌകര്യങ്ങൾ കുറവായ പഞ്ചായത്തിൽ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലങ്ങൾ നെടുംകണ്ടം, തൂക്കുപാലം എന്നിവിടങ്ങളിലാണ്. എന്നാൽ ഈ മേഖലയിൽ വികസനപ്രവർത്തനങ്ങൾ നടക്കുന്നു എന്നതിനു തെളിവാണ് ഇവിടെ സ്ഥിതി ചെയ്യുന്ന കല്ലാർപാലം, തൂക്കുപാലം എന്നീ പാലങ്ങൾ. പഞ്ചായത്ത് നിവാസികൾ തങ്ങളുടെ വിദേശയാത്രകൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. പഞ്ചായത്തിനോട് അടുത്തു സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ കോട്ടയവും തുറമുഖം കൊച്ചിയുമാണ്. പഞ്ചായത്തിന്റെ പൊതുവിതരണ സംവിധാനങ്ങളിൽ 2 മാവേലിസ്റ്റോറുകളും ഒരു നീതി സ്റ്റോറുമാണ് ഉൾപ്പെടുന്നത്. ഇവിടുത്തെ കർഷകർ അവരുടെ കാർഷിക ഉത്പന്നങ്ങളുടെ വിപണത്തിനായി ആശ്രയിക്കുന്ന പ്രധാന കേന്ദ്രങ്ങൾ നെടുംകണ്ടവും തൂക്കുപാലവുമാണ്. കിഴക്കേകവലയിലും പടിഞ്ഞാറേകവലയിലുമായി ഗ്രാമപഞ്ചായത്തിന്റെ വക രണ്ട് ഷോപ്പിംഗ് കോംപ്ളക്സുകളാണ് പ്രവർത്തനയോഗ്യമാക്കിയിട്ടുള്ളത്.കയർ പോലെയുള്ള പരമ്പരാഗത വ്യവസായങ്ങൾക്കും കാർഷികോല്പന്നങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള ആധുനിക വ്യവസായങ്ങൾക്കും ഏറെ സാധ്യതകളുള്ള പഞ്ചായത്തിൽ ഇന്ന് പ്രവർത്തിച്ചുവരുന്ന ഏക സ്ഥാപനം ഒരു ചെറുകിട വ്യവസായ സംരംഭമായ ഹോളോബ്രിക്സ് ഫാക്ടറിയാണ്. കൂടാതെ ഈ മേഖലയിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതുമായി രണ്ടു പെട്രോൾ ബങ്കുകളും പ്രവർത്തിക്കുന്നുണ്ട്. വൈവിധ്യസംസ്കാരത്തിന്റെ സംഗമഭൂമിയായ നെടുംകണ്ടത്ത് വ്യത്യസ്ത മത വിഭാഗക്കാരുടെ ആരാധനാലയങ്ങൾ ഉണ്ട്. നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ഹൈന്ദവ ആരാധനാലയമാണ്. നെടുംകണ്ടത്തെ സെന്റ് സെബാസ്റ്യൻസ് ചർച്ച്, സെന്റ് മേരീസ് ചർച്ച്, രാമക്കൽമേട്ട്, സെന്റ് ആന്റണീസ് ചർച്ച്, തൂക്കൂപാലം, ദാറുസ്സലാം മസ്ജിദ് എന്നിവയാണ് പഞ്ചായത്തിലെ സാംസ്കാരിക പ്രതീകങ്ങളായി നിലകൊള്ളുന്ന മറ്റു ആരാധനാലയങ്ങൾ. ഓണം, വിഷു, ക്രിസ്തുമസ്, ബക്രീദ് തുടങ്ങി പല മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ഇവിടെയും ജാതിമതഭേദമെന്യേ കൊണ്ടാടുന്നു. പഞ്ചായത്തിന്റെ സാമുദായിക-വിദ്യാഭ്യാസരംഗങ്ങളിൽ തന്റേതായ സംഭാവനകൾ നൽകിയ പൊതുപ്രവർത്തകനാണ് പച്ചടി ശ്രീധരൻ. രാഗസുധാലയം പോലുള്ള കലാ-സാംസ്കാരിക സംഘടനകൾ പഞ്ചായത്തിലെ പ്രസ്തുത മേഖലകളിൽ പുഷ്ടിപ്പെടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. പഞ്ചായത്ത് വക സ്റ്റേഡിയം കായികരംഗത്ത് പ്രോത്സാഹനമായി നിലകൊള്ളുന്നു. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ പഞ്ചായത്തിലുണ്ട്. നെടുംകണ്ടത്ത് പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രി, മെഡിക്കൽ ട്രസ്റ്, കരുണ ഹോസ്പിറ്റൽ, ശാന്തിക്ളിനിക്ക് എന്നിവ യഥാക്രമം പച്ചടിയിലും ചോറ്റുപാറയിലും സ്ഥിതി ചെയ്യുന്ന ആയുർവേദ, ഹോമിയോ ആശുപത്രികളും ഇവയിൽ ചിലതാണ്. പഞ്ചായത്തിലെ പ്രാഥിക ആരോഗ്യകേന്ദ്രം നെടുംകണ്ടത്താണ് പ്രവർത്തിച്ചുവരുന്നത്. മൃഗസംരക്ഷണ മേഖലയിൽ ഒരു വെറ്റിനറി ആശുപത്രി നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്നു. ഇതിനു പഞ്ചായത്തിന്റെ ഇതരഭാഗങ്ങളിലായി മൂന്നൂ ഉപകേന്ദ്രങ്ങളുണ്ട്. കൂടാതെ നെടുംകണ്ടത്ത് തന്ന ഒരു മേഖല കൃത്രിമ ബീജസങ്കലന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. താലൂക്ക് ആശുപത്രി, മെഡിക്കൽ ട്രസ്റ്, കരുണ ഹോസ്പിറ്റൽ, വ്യാപാര വ്യവസായി സമിതി എന്നിവരുടെ വകയായി ആംബുലൻസ് സേവനവും പഞ്ചായത്തിന് ലഭ്യമാകുന്നുണ്ട്. നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്ന ആശാഭവൻ പഞ്ചായത്തിലെ ഒരു പ്രമുഖ സാമൂഹ്യസ്ഥാപനമാണ്. എസ്.ബി.ടി, ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുടെ ഒരോ ശാഖകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, അർബൻ ബാങ്ക്, കാർഷിക വികസനബാങ്ക്, നെടുംകണ്ടം എസ്.ഇ.ബി, എഴുകുംവയൽ എസ്.ഇ.ബി എന്നീ സഹകരണബാങ്കുകളും ഡിലേഴ്സ് എന്ന പേരിൽ ഒരു സ്വകാര്യ ബാങ്കും ഇവിടുത്തെ സാമ്പത്തിക മേഖലയ്ക്ക് അടിസ്ഥാനമാക്കുന്ന മറ്റു ബാങ്കിംഗ് സ്ഥാപനങ്ങളാണ്. നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്ന പട്ടം സ്മാരക പഞ്ചായത്ത് ലൈബ്രറി ഗ്രന്ഥശാല എന്ന നിലയിൽ ആശാവഹമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സാംസ്കാരിക സ്ഥാപനമാണ്. കല്ലാറിലും നെടുംകണ്ടത്തുമായി രണ്ട് കമ്മ്യൂണിറ്റി ഹാളുകൾ, പഞ്ചായത്ത് ലൈബ്രറി ഹാൾ, തൂക്കുപാലത്തും നെടുംകണ്ടത്തുമായ രണ്ട് ഓഡിറ്റോറിയങ്ങൾ, ശ്രീകൃഷ്ണക്ഷേത്രം വക ഒരു ഓഡിറ്റോറിയം എന്നിവയും പഞ്ചായത്തിലുണ്ട്. പാറത്തോട്, കൽകൂന്തൽ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസുകളുടെ പരിധിയിൽ വരുന്ന നെടുംകണ്ടം ഗ്രാമപഞ്ചായത്തിൽ നെടുംകണ്ടം ആസ്ഥാനമാക്കി ഒരു തപാൽ ഓഫീസും, എഴുകുംവയൽ, നെടുംകണ്ടം എന്നിവിടങ്ങളിലായി ടെലിഫോൺ ഏക്സ്ചേഞ്ചുകളും പ്രവർത്തിക്കുന്നു. കൃഷിഭവൻ, വാട്ടർ അതോറിറ്റി ഓഫീസ്, പോലീസ് സ്റേഷൻ എന്നിവയെല്ലാം നെടുംകണ്ടത്താണ് സ്ഥിതി ചെയ്യുന്നത്. കുടുംബശ്രീയുടെ ഒരു യൂണിറ്റ് നെടുംകണ്ടത്തും, കോമ്പയാർ, നെടുംകണ്ടം, മഞ്ഞപ്പെട്ടി എന്നീ സ്ഥലങ്ങളിലായി മൂന്ന് അക്ഷയകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിനുള്ളിലെ സ്പൈസസ് ഓഫീസ് ഇവിടുത്തെ ഒരു പ്രധാന മേഖലാ ഓഫീസാണ്. എ.ഇ.ഓഫീസ്, ജൂഡിഷ്യൽ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി, റവന്യൂ ഓഫീസ്, സബ് ട്രഷറി, എൽ.എസ്.ജി.ഡി ഓഫീസ്, ജില്ല സ്റാമ്പ് ഡിപ്പോ, ക്ഷീര വികസന ഓഫീസ് എന്നിവ ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥാപനങ്ങളാണ്.പഞ്ചായത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഇന്ന് നിരവധി വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയിലും സർക്കാർ മേഖലയിലും രണ്ട് സ്കൂളുകൾ വീതമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കൽ മേഖലയിൽ സർക്കാർ ഉടമസ്ഥതയിൽ മൂന്നു സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങൾ പ്രദാനം ചെയ്യുന്ന 5 സ്വകാര്യ കോളേജുകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്നു
 
വിധ്യഭ്യാസ സ്ധാപനങൾ:
"https://ml.wikipedia.org/wiki/നെടുങ്കണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്