"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോവമാരകരുടെ മാതാപിതാക്കൾ ആരിയെടത്തലാം
'{{കാത്തിരിക്കൂ}} മനുഷ്യജീവിതത്തിൽ ബാല്യത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:00, 14 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിന്റെ നിർമ്മാർജ്ജനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
ഈ ഫലകം ഇവിടെ ചേർത്തയാൾ ഈ താൾ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയും അതിനു ഒരു തീരുമാനമാവും വരെ അത് നീക്കം ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഈ വിഷയസൂചിക സമയബന്ധിതമല്ല. ഈ താളിനെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ സമവായം സാധ്യമല്ല എന്നു കണ്ടാലോ വേണമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഈ ഫലകം താൾ നീക്കുന്നതിനു മുന്നേ നീക്കപ്പെടാൻ പാടില്ലാത്തതാകുന്നു.

മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവ്വനത്തിനും ഇടയ്ക്കുള്ളതും ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. [1] ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരികമണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, ആചാരം, പാരമ്പര്യം എന്നിവയുടെ സ്വാധീനം, പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു. ലൈംഗികവളർച്ചയും പക്വതയും ആർജ്ജിക്കുന്ന പ്രായവുമാണിത്. മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, അനാവശ്യ ഗർഭധാരണം, ലൈംഗിക പരീക്ഷണങ്ങൾ, ലൈംഗികരോഗങ്ങൾ എന്നിവയെല്ലാം ഈ ഘട്ടത്തിൽ സമ്മർദ്ദഘടകങ്ങളാകുന്നുണ്ട്. ഇവയെ അതിജീവിക്കുന്നതിനും സ്വാഭാവിക ശാരീരിക-മാനസിക വികാസത്തിന് ഉതകുംവിധം കൗമാരമനസ്സുകളെ പാകപ്പെടുത്തുന്നതിനും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മാധ്യമങ്ങൾക്കും സമൂഹത്തിനും ബാദ്ധ്യതയുണ്ട്. [2] ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. [3]

അവലംബം

  1. കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 1, ISBN 81-7638-574-3
  2. കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 3-5, ISBN 81-7638-574-3
  3. http://www.unicef.org/india/media_6785.htm
"https://ml.wikipedia.org/w/index.php?title=കൗമാരം&oldid=1881993" എന്ന താളിൽനിന്ന് ശേഖരിച്ചത്