"സ്വാതിതിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 47:
പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവ്. '''സ്വാതിതിരുനാൾ രാമവർമ്മ'''. [[ചോതി (നക്ഷത്രം)|സ്വാതി]] (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതിതിരുനാൾ എന്നപേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. [[കേരളം|കേരള]] സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് [[ഇരയിമ്മൻ‌തമ്പി]], [[കിളിമാനൂർ കോയിതമ്പുരാൻ]] തുടങ്ങിയ കവിരത്നങ്ങളാലും, [[ഷഡ്കാല ഗോവിന്ദമാരാർ]] തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.
 
സർവ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെ സുവർണ്ണകാലമായി അറിയപ്പെടുന്നു. [[മലയാളം]], [[സംസ്കൃതം]], [[ഹിന്ദി]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]] എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. <ref> കേരള സംസ്കാരം, എ. ശ്രീധരമേനോൻ, ഏടുകൾ. 121-122 </ref>. സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും [[മോഹിനിയാട്ടം|മോഹിനിയാട്ടവേദിയിൽ]] കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. അഖണ്ഡഭാരതത്തിലെങ്ങുമുള്ള ഗായകരേയും വാഗ്ഗേയകന്മാരെയും അദ്ദേഹം തന്റെ കലാസദസ്സിലേയ്ക്കു ആകർഷിച്ചു. മുകളിൽ പരാമർശിച്ചിട്ടുള്ളവർ കൂടാതെ പാലക്കാട് പരമേശ്വരഭാഗവതർ, ഗ്വാളിയോർ ചിന്നദാസ്, ലാഹോറിലെ ഇമാം ഫക്കീർ, ഓധിലെ ഹരിദാസ് ഗോസ്വായി തുടങ്ങിയവരും സദസ്സിൽ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. <ref> കേരള സംസ്കാര ദർശനം., പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ഏടുകൾ 284-285. കാഞ്ചനഗിരി ബുക്സ്, കിളിമാനൂർ. 695601 </ref> അദ്ദേഹത്തിന്റെ ഉത്സവപ്രബന്ധം എന്ന സംഗീതാത്മകമായ മലയാള കൃതി [[മുത്തുസ്വാമി ദീക്ഷിതർ|മുത്തുസ്വാമി ദീക്ഷിതരുടെ]] ‘കുചേലോപാഖ്യാനം’ എന്ന സംസ്കൃത കൃതിക്കു സമമാണെന്ന് വിലയിരുത്തപ്പെടുന്നു.
 
== ജനനം ==
വരി 201:
[[വർഗ്ഗം:കർണ്ണാടകസംഗീതജ്ഞർ]]
[[Category:തിരുവിതാംകൂറിന്റെ രാജാക്കന്മാർ]]
<br />
"https://ml.wikipedia.org/wiki/സ്വാതിതിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്