"ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
122.166.99.99 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) (122.166.99.99 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 25.53 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1953-ൽ രൂപീകരിക്കപ്പെട്ടു. ചേർത്തലയിൽ നിന്ന് 15 കി. മീ. അകലെ ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രം, സെന്റ് മേരീസ് പള്ളി എന്നിവ പ്രധാന ആകർഷണങ്ങൾ.
==അതിരുകൾ==
തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത്, വയലാർ ഗ്രാമ പഞ്ചായത്ത്, തുറവൂർ ഗ്രാമ പഞ്ചായത്ത്, ടി.വി.പുരം ഗ്രാമ പഞ്ചായത്ത്, വൈക്കം നഗരസഭ എന്നിവയാണ് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.
ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചേന്നംപള്ളിപ്പുറം. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 1953-ൽ രൂപീകരിക്കപ്പെട്ടു. പഞ്ചായത്തിന്റെ വിസ്തീർണ്ണം 25.53 ച.കി.മീറ്ററാണ്. മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത്. പഞ്ചായത്തിലെ 2,5,6,7 എന്നീ വാർഡുകൾ വേമ്പനാട് കായലിന്റെ തീരത്തും 1,9,10,11 എന്നീ വാർഡുകൾ വയലാർ കായലിന്റെ തീരത്തുമാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ വേമ്പനാട്ട് കായലിനെയും വയലാർകായലിനേയും ബന്ധിപ്പിക്കുന്ന തരത്തിൽ ചെങ്ങണ്ടയാറും സ്ഥിതി ചെയ്യുന്നു. ഉദ്ദേശം 19 കി.മീ. നീളമാണ് പഞ്ചായത്തിന്റെ തീരപ്രദേശത്തിനുള്ളത്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിന് വടക്കും വേമ്പനാട്ടു കായലിന് കിഴക്കും ചെങ്ങണ്ട ആറിന് തെക്കും വയലാർ കായലിന് പടിഞ്ഞാറുമായിട്ടാണ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വില്ലേജ് യൂണിയൻ നിലവിൽ വരുമ്പോൾ പള്ളിപ്പുറം വില്ലേജ് യൂണിയൻ എന്നാണറിയപ്പെട്ടിരുന്നത്. പഞ്ചായത്ത് രൂപീകരണം നടക്കുമ്പോൾ പള്ളിപ്പുറം പഞ്ചായത്ത് എന്ന പേരാണ് സ്വീകരിച്ചതെങ്കിലും പഞ്ചായത്തിലേക്ക് വരുന്ന തപാൽ ഉരുപ്പടികൾ പള്ളിപ്പുറം എന്ന മറ്റു പ്രദേശങ്ങളിലേക്ക് പോവുകയും സമയത്തു കിട്ടാതെ വരികയും ചെയ്തതിനാൽ പഞ്ചായത്താഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പേര് “ചേന്നംപള്ളിപ്പുറം” എന്ന് സ്വീകരിക്കുകയാണുണ്ടായത്. പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യത്തെ പ്രസിഡന്റ് കെ പി മാധവൻ പിള്ള അവർകളാണ്. കെ കുമാരപ്പണിക്കർ, കെ വി ജോസഫ്, അയ്യപ്പൻ, കെ ജി രാഘവൻ നായർ, കണ്ണേഴത്ത്,പി കെ വിശ്വനാഥൻ, കെ ദാസൻ, എന്നിവർ ആദ്യ ഭരണസമിതിയിലെ അംഗങ്ങളായിരുന്നു. തുടർന്ന് കെ ജി രാഘവൻ നായർ, സി ജി ജനാർദ്ദനൻ പിള്ള, സി ജി ഭാസ്ക്കരൻ, ഇമ്മാനുവൽ കടവൻ തുടങ്ങിയവർ പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടുത്തെ കാഴ്ചവസ്തുക്കളിൽ പ്രധാനവും പേരു കേട്ടതുമായിരുന്നു പള്ളിപ്പുറം വെറ്റില. കൂടാതെ തിരുനെല്ലൂർ ക്വാളിറ്റി കയർ യൂറോപ്പിലാകമാനം പ്രസിദ്ധിയാർജ്ജിച്ചിരുന്ന ഒന്നായിരുന്നു. കേരളത്തിലാകമാനം ലാഭത്തിൽ പ്രവർത്തിക്കുകയും തൊഴിലാളികളുടെ സഹകരണത്തിലൂടെ മുന്നേറുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇന്ത്യൻ കോഫീ ഹൌസ് സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥാപക സെക്രട്ടറിയായ എൻ എസ് പരമേശ്വരൻ പിള്ള ഈ പഞ്ചായത്തിന്റെ മാത്രമല്ല കേരളത്തിന്റെയാകമാനം അഭിമാനമാണ്.തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത്, വയലാർ ഗ്രാമ പഞ്ചായത്ത്, തുറവൂർ ഗ്രാമ പഞ്ചായത്ത്, ടി.വി.പുരം ഗ്രാമ പഞ്ചായത്ത്, വൈക്കം നഗരസഭ എന്നിവയാണ് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.
 
== വാർഡുകൾ==
#കടവിൽ ഭഗവതി ക്ഷേത്രം
#വില്ലേജ് ഓഫീസ് വാർഡ്‌
#IHRDകോളേജ്കോളേജ് വാർഡ്‌
#വടക്കുംകര ക്ഷേത്രം
#സെൻറ് ജോസഫ്‌ ചർച്ച്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1881563" എന്ന താളിൽനിന്ന് ശേഖരിച്ചത്