"അപസർപ്പകകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
→ഇംഗ്ലീഷിൽ: ചാന്ദ്രശില->ചന്ദ്രകാന്തം (മലയാളപരിഭാഷയുടെ പേര് അങ്ങനെയാണ്) |
||
വരി 19:
==ഇംഗ്ലീഷിൽ==
[[File:Wilkie-Collins.jpg|thumb|200px|right|വിൽക്കീ കോളിൻസ്]]
[[ഇംഗ്ലീഷ്]] സാഹിത്യത്തിൽ അപസർപ്പകകഥകളുടെ തുടക്കം കുറിക്കുന്നത് [[വിൽക്കീ കോളിൻസ്]] രചിച്ച [[ദ മൂൺസ്റ്റോൺ|
[[File:Agatha Christie.png|thumb|250px|right|അഗതാ കൃസ്റ്റി]]
അപസർപ്പകകഥാവിഭാഗത്തിലെ ഏറ്റവും വിഖ്യാതനും വിദഗ്ധനുമായ എഴുത്തുകാരൻ ആർതർ കോനൻ ഡോയ്ൽ (Arthur Conan Doyle) ആണ്. വൈദ്യവൃത്തിയിലേർപ്പെട്ടുകൊണ്ടാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. ചികിത്സയ്ക്കു വേണ്ടത്ര രോഗികളെ ലഭിക്കാതെവന്നതുമൂലം അദ്ദേഹം കഥാരചനയിലേക്ക് തിരിഞ്ഞു. ആദ്യകാലകഥകളൊന്നും ആരെയും കാര്യമായി ആകർഷിച്ചില്ല. 1891-ൽ രചിച്ച ബൊഹിമിയയിലെ അപവാദം (A Scandal in Bohemia) എന്ന കഥയാണ് പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. തുടർന്ന് അദ്ദേഹം തന്റെ അനശ്വരകഥാപാത്രമായ ഷെർലക്ക് ഹോംസ് എന്ന ഡിറ്റക്റ്റീവിനെ അവതരിപ്പിച്ചു. ഷെർലക്ക് ഹോംസിന്റെ വീരകൃത്യങ്ങൾ, ഷെർലക്ക് ഹോംസിന്റെ ഓർമക്കുറിപ്പുകൾ എന്നിങ്ങനെയുള്ള കഥകളിലൂടെ ആ കഥാപാത്രത്തെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചുവെന്ന് തെളിയിക്കുന്ന ഒരു സംഭവം അന്നുണ്ടായി. ഒരു കഥയിൽ ഷെർലക്ക് ഹോംസ് മരിക്കുന്നതായി ചിത്രീകരിച്ചുകൊണ്ട് ആർതർ കോനൻ ഡോയ്ൽ തന്റെ കഥാപരമ്പരയ്ക്ക് വിരാമമിട്ടു; പക്ഷേ, വായനക്കാർ വിട്ടില്ല. അവരുടെ സംഘടിതവും തീവ്രവുമായ നിവേദനങ്ങൾക്ക് വഴങ്ങി, ആ കഥാനായകനെ പുനർജീവിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായി. 1902-ൽ പ്രസിദ്ധം ചെയ്ത ബാസ്കർ വില്സിലെ നായ് എന്ന അപസർപ്പകകഥയിലാണ് കോനൻ ഡോയ്ൽ തന്റെ കലാപരമായ കഴിവ് ഏറ്റവും ഭംഗിയായി വെളിപ്പെടുത്തിയിട്ടുള്ളത്.
|