"മാംഫെല റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==ഔദ്യോഗിക ജീവിതം==
പൊതുപ്രവർത്തനത്തോടൊപ്പം പഠനവും തുടർന്നുകൊണ്ടു പോയ മാംഫെല കേപ്ടൗൺ സർവ്വകലാശാലയിൽ നിന്നും സോഷ്യൽ ആന്ത്രപോളജിയിൽ പി.എച്ച്.ഡി കരസ്ഥമാക്കി.<ref name=phd1>{{cite web|title=മാംഫെല റാഫേൽ|url=http://archive.is/7KlWn|publisher=അഗാംഗ്|accessdate=12-ഡിസംബർ-2013}}</ref> 1986 ൽ കേപ്ടൗൺ സർവ്വകലാശാലയിൽ ജോലിക്കായി പ്രവേശിക്കുകയും, 1991 സർവ്വകലാശാലയുടെ ഉപ വൈസ് ചാൻസലറായി നിയമിതയാവുകയും ചെയ്തു. സെപ്തംബർ 1996 ൽ മാംഫെല കേപ്ടൗൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി ചുമതലയേറ്റെടുത്തു.<ref name=uct1>{{cite web|title=മാംഫെല റാഫേൽ|url= http://archive.is/SPNfS|publisher=സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി|accessdate=12-ഡിസംബർ-2013}}</ref> ദക്ഷിണാഫ്രിക്കയിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ ഇത്തരമൊരു സ്ഥാനമേറ്റെടുക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരി വനിതയായിരുന്നു മാംഫെല.<ref name=iisl1>{{cite web|title=മാംഫെല അലെട്ട റാഫേൽ|url=http://archive.is/ObgVz|publisher=ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ്|accessdate=12-ഡിസംബർ-2013}}</ref>
 
2000 ൽ മാംഫെല ലോകബാങ്കിന്റെ നാലു ഡിയറക്ടർമാരിലൊരാളായി നിയമിതയായി.<ref name=wbd1>{{cite web|title=100 വേൾഡ് ക്ലാസ്സ് സൗത്ത് ആഫ്രിക്കൻസ്-മാംഫെല റാഫേൽ|url=http://archive.is/ytSiC|publisher=സിറ്റി പ്രസ്സ്|date=11-ജൂലൈ-2013|accessdate=12-ഡിസംബർ-2013}}</ref><ref name=ibtimes1>{{cite web|title=എക്സ് വേൾഡ് ബാങ്ക് ഡയറക്ടർ മാംഫെല റാഫേൽ ഫോംസ് എ പൊളിറ്റിക്കൽ പാർട്ടി ഇൻ സൗത്ത്ആഫ്രിക്ക|url=http://archive.is/EgR1H|last=തിമൂ‍ർ|first=മൂൺ|date=23-ജൂൺ-2013|accessdate=12-ഡിസംബർ-2013}}</ref> ലോകബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളുടെ അമരക്കാരിലൊരാൾ കൂടിയായിരുന്നു മാംഫെല. വിദേശകാര്യവിഭാഗത്തിന്റെ വൈസ്-പ്രസിഡന്റ് സ്ഥാനം കൂടി മാംഫെല വഹിച്ചിരുന്നു. ഇത്തരം ഒരു സ്ഥാനത്തെത്തുന്ന ആദ്യത്തെ ദക്ഷിണാഫ്രിക്കക്കാരി കൂടിയായിരുന്നു മാംഫെല റാഫേൽ.
"https://ml.wikipedia.org/wiki/മാംഫെല_റാഫേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്