"മാംഫെല റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
1970 മുതൽ മാംഫെല സ്റ്റീവിനൊപ്പം പൂർണ്ണമായും രാഷ്ട്രീയപ്രവർത്തകയായി മാറി. സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ സർവ്വകലാശാലയിലെ പ്രാദേശിക ഘടകത്തിന്റെ ചെയർപേഴ്സനായി മാംഫെല തിരഞ്ഞെടുക്കപ്പെട്ടു. 1974 ൽ കമ്മ്യൂണിസ്റ്റ് നിരോധന നിയമത്തിന്റെ പേരിൽ മാംഫെലക്കെതിരേ സർക്കാർ കേസെടുത്തു. മാംഫെലയുടെ ലഘുലേഖകളും, മറ്റു സാഹിത്യങ്ങളും രാജ്യത്ത് നിരോധിക്കപ്പെട്ടു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 88 </ref> 1975 ൽ മാംഫെല പാവപ്പെട്ട കറുത്ത വർഗ്ഗക്കാർക്കു ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആരംഭിക്കുകയുണ്ടായി. സാനെംപിലോ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്ന ഈ സ്ഥാപനം പൊതുമേഖക്കു പുറത്തു തുറക്കുന്ന ആദ്യത്തെ ആതുരാലയമായിരുന്നു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 97 </ref> ബ്ലാക്ക് കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമിന്റെ ഈസ്റ്റേൺ കേപ് ശാഖയുടെ മാനേജറായി മാംഫെല നിയമിതയായി. സ്റ്റീവ് ബികോയെ സർക്കാർ പൊതുപ്രവർത്തനത്തിൽ നിന്നും വിലക്കിയപ്പോൾ, ബ്ലാക്ക് കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ചുമതല കൂടി മാംഫെലക്ക് ഏറ്റെടുക്കേണ്ടി വന്നു. 1976 ൽ തീവ്രവാദ നിരോധന നിയമമനുസരിച്ച് മാംഫെലയുടെ പൊതുപ്രവർത്തനം സർക്കാർ നിരോധിച്ചു. പുതുതായി നടപ്പിൽ വരുത്തിയ ഈ നിയമം വഴി തടഞ്ഞുവെക്കപ്പെടുന്ന ആദ്യത്തെ ആളായിരുന്നു മാംഫെല റാഫേൽ.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 111 </ref>
==ഔദ്യോഗിക ജീവിതം==
പൊതുപ്രവർത്തനത്തോടൊപ്പം പഠനവും തുടർന്നുകൊണ്ടു പോയ മാംഫെല കേപ്ടൗൺ സർവ്വകലാശാലയിൽ നിന്നും സോഷ്യൽ ആന്ത്രപോളജിയിൽ പി.എച്ച്.ഡി കരസ്ഥമാക്കി. 1986 ൽ കേപ്ടൗൺ സർവ്വകലാശാലയിൽ മാംഫെലജോലിക്കായി ഗവേഷണവിദ്യാർത്ഥിയായിപ്രവേശിക്കുകയും, ചേർന്നു1991 സർവ്വകലാശാലയുടെ ഉപ വൈസ് ചാൻസലറായി നിയമിതയാവുകയും ചെയ്തു.
 
==അഗാംഗ്==
"https://ml.wikipedia.org/wiki/മാംഫെല_റാഫേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്