"മാംഫെല റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
1970 മുതൽ മാംഫെല സ്റ്റീവിനൊപ്പം പൂർണ്ണമായും രാഷ്ട്രീയപ്രവർത്തകയായി മാറി. സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ സർവ്വകലാശാലയിലെ പ്രാദേശിക ഘടകത്തിന്റെ ചെയർപേഴ്സനായി മാംഫെല തിരഞ്ഞെടുക്കപ്പെട്ടു. 1974 ൽ കമ്മ്യൂണിസ്റ്റ് നിരോധന നിയമത്തിന്റെ പേരിൽ മാംഫെലക്കെതിരേ സർക്കാർ കേസെടുത്തു. മാംഫെലയുടെ ലഘുലേഖകളും, മറ്റു സാഹിത്യങ്ങളും രാജ്യത്ത് നിരോധിക്കപ്പെട്ടു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 88 </ref> 1975 ൽ മാംഫെല പാവപ്പെട്ട കറുത്ത വർഗ്ഗക്കാർക്കു ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആരംഭിക്കുകയുണ്ടായി. സാനെംപിലോ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്ന ഈ സ്ഥാപനം പൊതുമേഖക്കു പുറത്തു തുറക്കുന്ന ആദ്യത്തെ ആതുരാലയമായിരുന്നു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 97 </ref> ബ്ലാക്ക് കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമിന്റെ ഈസ്റ്റേൺ കേപ് ശാഖയുടെ മാനേജറായി മാംഫെല നിയമിതയായി. സ്റ്റീവ് ബികോയെ സർക്കാർ പൊതുപ്രവർത്തനത്തിൽ നിന്നും വിലക്കിയപ്പോൾ, ബ്ലാക്ക് കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ചുമതല കൂടി മാംഫെലക്ക് ഏറ്റെടുക്കേണ്ടി വന്നു. 1976 ൽ തീവ്രവാദ നിരോധന നിയമമനുസരിച്ച് മാംഫെലയുടെ പൊതുപ്രവർത്തനം സർക്കാർ നിരോധിച്ചു. പുതുതായി നടപ്പിൽ വരുത്തിയ ഈ നിയമം വഴി തടഞ്ഞുവെക്കപ്പെടുന്ന ആദ്യത്തെ ആളായിരുന്നു മാംഫെല റാഫേൽ.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 111 </ref>
==അഗാംഗ്==
2013 ജനുവരിയിൽ മാംഫെല രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന് പ്രഖ്യാപിച്ചു. 2013 ഫെബ്രുവരി 18 ന് അഗാംഗ് എന്നൊരു പുതിയ രാഷ്ട്രീയപാർട്ടി അവർ പ്രഖ്യാപിച്ചു.<ref name=agagza1>{{cite web|title=അഗാംഗ്സ|url=http://archive.is/aBFrp|publisher=അഗാംഗ്സ ഔദ്യോഗിക വെബ് വിലാസം|accessdate=11-ഡിസംബർ-2013}}</ref> [[ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്|ദക്ഷിണാഫ്രിക്കൻ കോൺഗ്രസ്സ് പാർട്ടിക്ക്]] ഒരു വെല്ലുവിളിയായി അടുത്ത് തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി മത്സരിക്കാനുണ്ടാവുമെന്ന് മാംഫെല സൂചിപ്പിച്ചു.<ref name=sajma1>{{cite news|title=സൗത്ത് ആഫ്രിക്ക, ജോയിൻ മൈ അഗാംഗ്|url=http://archive.is/2HAdQ|publisher=ദ ഇക്കണോമിസ്റ്റ്|date=23-ഫെബ്രുവരി-2013|accessdate=11-ഡിസംബർ-2013}}</ref> സ്റ്റീവ് ബികോയുടെ പേരുപയോഗിച്ച് പുതിയ രാഷ്ട്രീയപാർട്ടി പ്രചാരണം നടത്തുന്നതിനെതിരേ ചില വിമർശനങ്ങൾ ഉയർന്നിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മാംഫെല_റാഫേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്