"മാംഫെല റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
1972 ൽ മാംഫെല നടാൽ സ്കൂളിൽ നിന്നും മെഡിക്കൽ ബിരുദം പൂർത്തിയാക്കി. ദർബൻ കിങ്ങ് ആശുപത്രിയിലാണ് തന്റെ പരിശീലത്തിനായി മാംഫെല പ്രവേശിച്ചത്. അവിടെ നിന്നും പിന്നീട് പോർട്ട് എലിസബത്തിലുള്ള ലീവിംഗ്സ്റ്റൺ ആശുപത്രിയിലേക്കു മാറി.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 85 </ref> 1983 ൽ ദക്ഷിണാഫ്രിക്കൻ സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയിരുന്നു. ഈ പഠനത്തിനായി 1975 ൽ തന്നെ ചേർന്നതായിരുന്നുവെങ്കിലും, 1983ൽ മാത്രമേ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളു. വിറ്റാവാട്ടർസ്രാൻഡ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടി.
 
==പൊതുപ്രവർത്തനം==
==രാഷ്ട്രീയ ജീവിതം==
നോർത്ത് സർവ്വകലാശാലയിൽ പഠിക്കുമ്പോൾ തന്നെ അപ്പാർത്തീഡ് നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന വർണ്ണവിവേചനത്തെക്കുറിച്ച് മാംഫെലക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ അക്കാലത്ത് അതിനെതിരേ എന്തെങ്കിലും ചെയ്യാൻ സ്കൂളധികൃതരുടെ കർശന നിയന്ത്രണങ്ങൾ അനുവദിച്ചിരുന്നില്ല. ഈ സ്കൂളും, അപ്പാർത്തീഡ് നിയമത്തെ അനുകൂലിക്കുന്നവരുടെ കീഴിലായിരുന്നു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 57 </ref> നടാൽ സർവ്വകലാശാലയിൽ ഉപരിപഠനത്തിനു ചേരുമ്പോഴാണ് സമാനചിന്താഗതിക്കാരായ ആളുകളുമായി ഇടപഴകുവാൻ മാംഫെലക്ക് അവസരം ലഭിക്കുന്നത്. നടാൽ സർവ്വകലാശാലയിൽ അപ്പാർത്തീഡ് വിരുദ്ധ പോരാട്ടങ്ങളുടെ നേതാവായിരുന്നു സ്റ്റീവ് ബികോ. സ്റ്റീവിനെ പരിചയപ്പെട്ടതാണ് മാംഫെലയുടെ രാഷ്ട്രീയ ജീവിത്തിൽ ഒരു വഴിത്തിരിവാകുന്നത്.<ref>[[#mr00|മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ]] പുറം 47 </ref> സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓ‍ർഗനൈസേഷന്റെ ന്യൂസ്ലെറ്ററുകളിൽ സ്റ്റീവ് തുടർച്ചയായി ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. ഫ്രാങ്ക് ടോക്ക്, എന്ന കള്ളപ്പേരിലാണ് സ്റ്റീവ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. ഈ ലേഖനങ്ങൾ തയ്യാറാക്കാൻ മാംഫെല സ്റ്റീവിനെ സഹായിക്കുമായിരുന്നു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 59 </ref>
 
1970 മുതൽ മാംഫെല സ്റ്റീവിനൊപ്പം പൂർണ്ണമായും രാഷ്ട്രീയപ്രവർത്തകയായി മാറി. സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ സർവ്വകലാശാലയിലെ പ്രാദേശിക ഘടകത്തിന്റെ ചെയർപേഴ്സനായി മാംഫെല തിരഞ്ഞെടുക്കപ്പെട്ടു. 1974 ൽ കമ്മ്യൂണിസ്റ്റ് നിരോധന നിയമത്തിന്റെ പേരിൽ മാംഫെലക്കെതിരേ സർക്കാർ കേസെടുത്തു. മാംഫെലയുടെ ലഘുലേഖകളും, മറ്റു സാഹിത്യങ്ങളും രാജ്യത്ത് നിരോധിക്കപ്പെട്ടു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 88 </ref> 1975 ൽ മാംഫെല പാവപ്പെട്ട കറുത്ത വർഗ്ഗക്കാർക്കു ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആരംഭിക്കുകയുണ്ടായി. സാനെംപിലോ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്ന ഈ സ്ഥാപനം പൊതുമേഖക്കു പുറത്തു തുറക്കുന്ന ആദ്യത്തെ ആതുരാലയമായിരുന്നു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 97 </ref> ബ്ലാക്ക് കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമിന്റെ ഈസ്റ്റേൺ കേപ് ശാഖയുടെ മാനേജറായി മാംഫെല നിയമിതയായി. സ്റ്റീവ് ബികോയെ സർക്കാർ പൊതുപ്രവർത്തനത്തിൽ നിന്നും വിലക്കിയപ്പോൾ, ബ്ലാക്ക് കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ചുമതല കൂടി മാംഫെലക്ക് ഏറ്റെടുക്കേണ്ടി വന്നു. 1976 ൽ തീവ്രവാദ നിരോധന നിയമമനുസരിച്ച് മാംഫെലയുടെ പൊതുപ്രവർത്തനം സർക്കാർ നിരോധിച്ചു. പുതുതായി നടപ്പിൽ വരുത്തിയ ഈ നിയമം വഴി തടഞ്ഞുവെക്കപ്പെടുന്ന ആദ്യത്തെ ആളായിരുന്നു മാംഫെല റാഫേൽ.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 111 </ref>
==അഗാംഗ്==
 
==അവലംബം==
"https://ml.wikipedia.org/wiki/മാംഫെല_റാഫേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്