"മാംഫെല റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
1947 ഡിസംബർ 28 ന് പീറ്റേഴ്സ്ബർഗിനടുത്തുള്ള ക്രാൻസ്പൂർട്ട് പ്രവിശ്യയിലാണ് മാംഫെല ജനിച്ചത്. ഈ പ്രദേശം ഇന്ന് ലിംപോപോ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. പിതാവ് പിറ്റ്സി എലിഫസ് റാഫേലും, മാതാവ് റാംങ്കോതോ റഹാബും, പ്രൈമറി സ്കൂൾ അദ്ധ്യാപകരായിരുന്നു.<ref name=dmar1>{{cite web|title=ഡോക്ടർ.മാംഫെല അലെത്ത റാഫേൽ|url=http://archive.is/SPNfS|publisher=സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി|accessdate=11-ഡിസംബർ-2013}}</ref> സെറ്റോറ്റോൽവേൻ സ്കൂളിലായിരുന്നു മാംഫെലയുടെ പ്രാഥമിക വിദ്യാഭ്യാസം.<ref>[[#mr00|മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ]] പുറം 24 </ref><ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 38 </ref> അതിനുശേഷം, നോർത്ത് സർവ്വകലാശാലയിൽ പ്രീ-മെഡിക്കൽ കോഴ്സുകൾ പഠിക്കാനായി ചേർന്നു.<ref>[[#mr00|മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ]] പുറം 44 </ref> നടാൽ മെഡിക്കൽ സ്കൂളിലായിരുന്നു മാംഫെലയുടെ ഉപരിപഠനം. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ, കറുത്ത വർഗ്ഗക്കാർക്ക് പഠിക്കാവുന്ന ഏക ഉന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു നടാൽ മെഡിക്കൽ സ്കൂൾ. ഒരു മെഡിക്കൽ സ്കൂളിൽ പഠിക്കാനുള്ള സാമ്പത്തിക ചിലവുകൾ താങ്ങുവാൻ മാംഫെലയുടെ കുടുംബത്തിന് ആകുമായിരുന്നില്ല. 1968 ൽ സൗത്ത് ആഫ്രിക്കൻ ജ്യൂവിഷ് വിമൻസ് അസ്സോസ്സിയേഷൻ സ്കോളർഷിപ്പ് മാംഫെലക്കു ലഭിച്ചു. അതോടൊപ്പം തന്നെ മറ്റു ചില സ്കോളർഷിപ്പുകളും ലഭിച്ചത് മാംഫെലയുടെ പഠനത്തിനാവശ്യമായ ചിലവുകൾ കണ്ടെത്താൻ സഹായിച്ചു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 52 </ref>
 
1972 ൽ മാംഫെല നടാൽ സ്കൂളിൽ നിന്നും മെഡിക്കൽ ബിരുദം പൂർത്തിയാക്കി. ദർബൻ കിങ്ങ് ആശുപത്രിയിലാണ് തന്റെ പരിശീലത്തിനായി മാംഫെല പ്രവേശിച്ചത്. അവിടെ നിന്നും പിന്നീട് പോർട്ട് എലിസബത്തിലുള്ള ലീവിംഗ്സ്റ്റൺ ആശുപത്രിയിലേക്കു മാറി.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 85 </ref> 1983 ൽ ദക്ഷിണാഫ്രിക്കൻ സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയിരുന്നു. ഈ പഠനത്തിനായി 1975 ൽ തന്നെ ചേർന്നതായിരുന്നുവെങ്കിലും, 1983ൽ മാത്രമേ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളു.
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/മാംഫെല_റാഫേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്