"മാംഫെല റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
നോർത്ത് സർവ്വകലാശാലയിൽ പഠിക്കുമ്പോൾ തന്നെ അപ്പാർത്തീഡ് നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന വർണ്ണവിവേചനത്തെക്കുറിച്ച് മാംഫെലക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ അക്കാലത്ത് അതിനെതിരേ എന്തെങ്കിലും ചെയ്യാൻ സ്കൂളധികൃതരുടെ കർശന നിയന്ത്രണങ്ങൾ അനുവദിച്ചിരുന്നില്ല. ഈ സ്കൂളും, അപ്പാർത്തീഡ് നിയമത്തെ അനുകൂലിക്കുന്നവരുടെ കീഴിലായിരുന്നു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 57 </ref> നടാൽ സർവ്വകലാശാലയിൽ ഉപരിപഠനത്തിനു ചേരുമ്പോഴാണ് സമാനചിന്താഗതിക്കാരായ ആളുകളുമായി ഇടപഴകുവാൻ മാംഫെലക്ക് അവസരം ലഭിക്കുന്നത്. നടാൽ സർവ്വകലാശാലയിൽ അപ്പാർത്തീഡ് വിരുദ്ധ പോരാട്ടങ്ങളുടെ നേതാവായിരുന്നു സ്റ്റീവ് ബികോ. സ്റ്റീവിനെ പരിചയപ്പെട്ടതാണ് മാംഫെലയുടെ രാഷ്ട്രീയ ജീവിത്തിൽ ഒരു വഴിത്തിരിവാകുന്നത്.<ref>[[#mr00|മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ]] പുറം 47 </ref> സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓ‍ർഗനൈസേഷന്റെ ന്യൂസ്ലെറ്ററുകളിൽ സ്റ്റീവ് തുടർച്ചയായി ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. ഫ്രാങ്ക് ടോക്ക്, എന്ന കള്ളപ്പേരിലാണ് സ്റ്റീവ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. ഈ ലേഖനങ്ങൾ തയ്യാറാക്കാൻ മാംഫെല സ്റ്റീവിനെ സഹായിക്കുമായിരുന്നു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 59 </ref>
 
1970 മുതൽ മാംഫെല സ്റ്റീവിനൊപ്പം പൂർണ്ണമായും രാഷ്ട്രീയപ്രവർത്തകയായി മാറി. സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ സർവ്വകലാശാലയിലെ പ്രാദേശിക ഘടകത്തിന്റെ ചെയർപേഴ്സനായി മാംഫെല തിരഞ്ഞെടുക്കപ്പെട്ടു. 1974 ൽ കമ്മ്യൂണിസ്റ്റ് നിരോധന നിയമത്തിന്റെ പേരിൽ മാംഫെലക്കെതിരേ സർക്കാർ കേസെടുത്തു. മാംഫെലയുടെ ലഘുലേഖകളും, മറ്റു സാഹിത്യങ്ങളും രാജ്യത്ത് നിരോധിക്കപ്പെട്ടു.<ref>[[#ab99|എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ]] പുറം 88 </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മാംഫെല_റാഫേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്