79,178
തിരുത്തലുകൾ
(ചെ.) (59.89.226.86 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...) |
|||
== കഥാസാരം ==
രവി സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ ഏകാധ്യാപകവിദ്യാലയം ആരംഭിക്കുന്നു. നാഗരികസംസ്കൃതിയുടെ അടയാളമായ ഏകാധ്യാപകവിദ്യാലയത്തിൽ കുട്ടികളെല്ലാം ചേരുന്നതോടെ ഗ്രാമത്തിലെ മതപാഠശാലയായ ഓത്തുപള്ളിയും അതിലെ അധ്യാപകനും മതപുരോഹിതനുമായ അള്ളാപ്പിച്ചാമൊല്ലാക്കയും ഉപേക്ഷിക്കപ്പെടുന്നു. പിന്നീട് മൊല്ലാക്ക രവിയുടെ വിദ്യാലയത്തിലെ തൂപ്പുജോലിക്കാരനാവുന്നു (അദ്ദേഹം അത് നേരാം വണ്ണം ചെയ്യുന്നില്ലെന്നത് മറ്റൊരു കാര്യം). അധ്യാപകനായ രവി ആ ഗ്രാമത്തിലെ നാഗരികതയുടെ ശിലാസ്ഥാപകനാവുകയാണ്. ഖസാക്കിലെ ജീവിതത്തിൽ അയാൾ മാധവൻ നായർ, കുപ്പുവച്ചൻ, അപ്പുക്കിളി, നൈജാമലി,മൈമുന, കുഞ്ഞാമിന തുടങ്ങി ഒരുപാട് ആളുകളുമായി പരിചയപ്പെടുന്നു. മൊല്ലാക്ക വളർത്തിയ അനാഥനായ നൈജാമലി മൊല്ലാക്കയുടെ മകളും അതിസുന്ദരിയുമായ മൈമുനയെ പ്രണയിച്ചതും മൊല്ലാക്ക മൈമുനയെ മുങ്ങാങ്കോഴിയെന്ന, മൈമുനയേക്കാൾ പ്രായമേറെ ചെന്ന രണ്ടാംകെട്ടുകാരന് വിവാഹം കഴിച്ചുകൊടുത്തതും അതിൽ പ്രതിഷേധിച്ച് നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെ ആയ ചരിത്രം ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. നോവലിന്റെ വർത്തമാനകാലത്തിൽ നൈജാമലി ഖസാക്കിലെ പുതിയ മതപുരോഹിതനായ ഖാലിയാരാണ്.
|