"കാന്റർബറിയിലെ അൻസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
===സന്യാസി===
[[ചിത്രംപ്രമാണം:La Tour Saint-Nicolas.jpg|thumb|left|200px|ബെക്കിലെ ആശ്രമത്തിന്റെ സ്ഥാനത്ത് ഇന്നുള്ള നിക്കോളാസിന്റെ ഗോപുരം]]
അൻസെമിന്റെ പിതാവ് പരുക്കൻ പ്രകൃതക്കാരൻ ആയിരുന്നു. യൗവനാരംഭത്തിൽ, അമ്മയുടെ മരണത്തെ തുടർന്ന് അൻസെമിന് ജീവിതം കയ്പു നിറഞ്ഞതായി മാറി. പിതാവിന്റെ പെരുമാറ്റത്തിന്റെ കാഠിന്യത്തിൽ വിഷമിച്ച് വീടുവിട്ടുപോയ അദ്ദേഹം അൽപ്സ് പർവതം കടന്ന് മൂന്നു വർഷക്കാലത്തോളം വിവിധനാടുകളിൽ അലഞ്ഞു തിരിഞ്ഞ ശേഷം ബെക്കിലെ സന്യാസാശ്രമത്തിൽ അഭയം കണ്ടെത്തി. അവിടെ അൻസെം ആശ്രമത്തിന്റെ ശ്രേഷ്ഠനും പ്രഖ്യാതപണ്ഡിതനുമായിരുന്ന ലാൻഫ്രാങ്കിന്റെ ശിഷ്യനായി. ലാൻഫ്രാങ്കിനു കീഴിൽ ബെക്കിലെ ആശ്രമം ഒരു വിജ്ഞാനകേന്ദ്രമെന്ന നിലയിൽ പേരെടുത്തിരുന്നു. 1060-ൽ അദ്ദേഹം ആ അശ്രമത്തിൽ സന്യാസിയായി.<ref>വിശുദ്ധ അൻസെം, [http://www.newadvent.org/cathen/01546a.htm കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം]</ref>
 
"https://ml.wikipedia.org/wiki/കാന്റർബറിയിലെ_അൻസം" എന്ന താളിൽനിന്ന് ശേഖരിച്ചത്