"കെ.ജെ. യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
=== ബാല്യകാലം, ആദ്യപാഠങ്ങൾ ===
 
1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ [[ലത്തീൻ കത്തോലിക്കാ സഭ|ലത്തീൻറോമൻ കത്തോലിക്കാ(ലത്തീൻ റീത്ത്)]] കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താനനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ.
 
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] മ്യൂസിക്‌ അക്കാദമി, [[തൃപ്പൂണിത്തുറ]] [[ആർ. എൽ. വി സംഗീത കോളജ്‌]] എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ [[ജയചന്ദ്രൻ|പി. ജയചന്ദ്രൻ]]. ഗാനഭൂഷണം പാസായ ശേഷം [[ആകാശവാണി]] നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ]] കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. 1974-ൽ [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈയുടെ]] മരണംവരെ ഇതു തുടർന്നു പോന്നു.<ref>http://paadheyam.com/masika/%E0%B4%95%E0%B5%86-%E0%B4%9C%E0%B5%86-%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C.html</ref>
"https://ml.wikipedia.org/wiki/കെ.ജെ._യേശുദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്