"അമ്പാടി ഇക്കാവമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
മലയാളസാഹിത്യകാരിയും വിവർത്തകയുമായിരുന്നു ''' അമ്പാടി ഇക്കാവമ്മ''' (ജനനം: [[ജനുവരി 12|12 ജനുവരി]] [[1898]] - [[ജനുവരി 30|30 ജനുവരി]] [[1980]]).<ref>http://www.mathrubhumi.com/books/story.php?id=1432&cat_id=503</ref> [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിൽ]] തെക്കെ അമ്പാടിവീട്ടിൽ നാണിയമ്മയുടെയും പള്ളിയിൽ കൊച്ചുഗോവിന്ദ മേനോന്റെയും പുത്രിയായി 1898-ൽ ജനിച്ചു. [[മലയാളം|മലയാളത്തിനു]] പുറമേ [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[സംസ്കൃതം]] എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ടായിരുന്നു. സാഹിത്യകാരനായ വെള്ളാട്ട് കരുണാകരൻ നായരായിരുന്നു ഭർത്താവ്.<ref>സർ_വവിജ്ഞാനകോശം, വാല്യം 3, പേജ് 576; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്. TVM.</ref>
==വിദ്യാഭ്യാസം==
പ്രാഥമികവിദ്യാഭ്യാസം തൃപ്പൂണിത്തുറയിലും,സെന്റ് തെരേസാസ് കോൺവെന്റിൽ നിന്നും ഹൈസ്ക്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി.തുടർന്ന് അദ്ധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷി കൂടി ആയിരുന്നു.
==സാഹിത്യരംഗത്ത്==
ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. ''അനാസക്തിയോഗം''<ref>[http://www.mathrubhumi.com/php/newFrm.php?news_id=1288342&n_type=RE&category_id=5&Farc=&previous= മാതൃഭൂമി,2008 മാർച്ച് 29, ശേഖരിച്ച തീയ്യതി ജൂൺ 24 2008]</ref>, ''ഒരച്ഛൻ മകൾക്കയച്ച കത്തുകൾ'' (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ''ബാലകഥകൾ'' എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകി.<ref>http://www.keralasahityaakademi.org/ml_award.htm</ref>
 
== പ്രധാനകൃതികൾ ==
"https://ml.wikipedia.org/wiki/അമ്പാടി_ഇക്കാവമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്