"സ്റ്റീവ് ബികോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും, വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്.<ref>[[#sb12|സ്റ്റീവ് ബികോ - ലിൻഡേ വിൽസൺ]] പുറം 28</ref> വൈദ്യപഠനത്തിനായി സ്റ്റീവ് നടാൽ സർവ്വകലാശാലയിൽ ചേർന്നു. യൂറോപ്യൻ വംശജരല്ലാത്തവർക്കു വേണ്ടിയുള്ള വിഭാത്തിലാണ് സ്റ്റീവിന് പ്രവേശനം ലഭിച്ചത്. സർവ്വകലാശാല പഠനകാലഘട്ടത്തിൽ നാഷണൽ യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് എന്ന സംഘടയിൽ ചേർന്നു പ്രവർത്തിക്കാനാരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഏഷ്യൻവംശജർക്കും, കറുത്തവർഗ്ഗക്കാർക്കും വേണ്ടി ഒരു സംഘടന വേണമെന്ന് സ്റ്റീവിനു തിരിച്ചറിയുകയും സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ എന്ന വിദ്യാർത്ഥിസംഘടന കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു.<ref name=newdict11>{{cite book|title=ന്യൂ ഡിക്ഷണറി ഓഫ് സൗത്ത് ആഫ്രിക്കൻ ബയോഗ്രഫി,വോള്യം 1|last=ഇ.ജെ.|first=വെർവെ|url=http://books.google.com.sa/books?id=rl8nkyID3WsC&pg=PA18&lpg=PA18&dq=steve+biko+Alice+Duna+Biko&source=bl&ots=AItUi5Aw8Z&sig=oyzgsQrL8FoLMnnoCBxLrq3aj3M&hl=en&sa=X&ei=WvPHUa2BO-ygyAGPzIG4AQ&redir_esc=y#v=onepage&q=steve%20biko%20Alice%20Duna%20Biko&f=false|publisher=എച്ച്.എസ്.ആർ.സി.പ്രസ്സ്|isbn=978-0796916488|page=19|year=1995}}</ref> 1968 ൽ സ്റ്റീവ് സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
 
==മനുഷ്യാവകാശപ്രവർത്തനങ്ങൾ==
==മനുഷ്യാവകാശം പ്രവർത്തനങ്ങൾ==
അപ്പാർത്തീഡ് നിയമത്തിനെതിരേ നടന്ന ദർബൻ മുന്നേറ്റത്തിലെ മുൻനിര നേതാവായി മാറി സ്റ്റീവ്.<ref name=cwib1>{{cite book|title=കൺവർസേഷൻ വിത്ത് ബോർദിയു, ദ ജോഹന്നസ്ബർഗ് മൂവ്മെന്റ്|url=http://books.google.com.sa/books?id=hb6hpwAACAAJ&dq=|last=മൈക്കിൾ|first=ബുറാവോ|coauthors=കാൾ വോൺ ഹോൾട്ട്|isbn=വിറ്റ്സ് സർവ്വകലാശാല പ്രസ്സ്|isbn=978-1868145409|year=2012}}</ref> സ്റ്റീവിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം അദ്ദേഹത്തെ നടാൽ സർവ്വകലാശാലയിൽ നിന്നും അധികൃതർ പുറത്താക്കി. 1973 ൽ തന്റെ പ്രവിശ്യയായ കിങ്ടൗണിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനോ, ഒന്നിലധികം ആളുകളുമായി ഒരേ സമയം സംസാരിക്കുന്നതിനോ അപ്പാർത്തീഡ് ഭരണം സ്റ്റീവിനെ വിലക്കി. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും, എഴുതി പ്രസിദ്ധീകരിക്കുന്നതിനും ഈ വിലക്ക് ബാധകമായിരുന്നു. സ്റ്റീവിന്റെ പ്രസംഗങ്ങൾ മറ്റുള്ളവർ പരാമർശിക്കുന്നതുപോലും, സർക്കാർ നിരോധിച്ചിരുന്നു.<ref name=newdict119>{{cite book|title=ന്യൂ ഡിക്ഷണറി ഓഫ് സൗത്ത് ആഫ്രിക്കൻ ബയോഗ്രഫി,വോള്യം 1|last=ഇ.ജെ.|first=വെർവെ|url=http://books.google.com.sa/books?id=rl8nkyID3WsC&pg=PA18&lpg=PA18&dq=steve+biko+Alice+Duna+Biko&source=bl&ots=AItUi5Aw8Z&sig=oyzgsQrL8FoLMnnoCBxLrq3aj3M&hl=en&sa=X&ei=WvPHUa2BO-ygyAGPzIG4AQ&redir_esc=y#v=onepage&q=steve%20biko%20Alice%20Duna%20Biko&f=false|publisher=എച്ച്.എസ്.ആർ.സി.പ്രസ്സ്|isbn=978-0796916488|page=19|year=1995}}</ref>
 
"https://ml.wikipedia.org/wiki/സ്റ്റീവ്_ബികോ" എന്ന താളിൽനിന്ന് ശേഖരിച്ചത്