"വോട്ടിംഗ് യന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,852 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1779692 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
വോട്ടിങ്ങിനിടെ എന്തെങ്കിലും യന്ത്രത്തകരാറുണ്ടായാലും അതു വരെ ചെയ്തിട്ടുള്ള വോട്ടുകൽ സുരക്ഷിതമായിരിക്കും.വോട്ടെണ്ണുന്നതിന് കൺട്രോൽ യൂണിറ്റ് മാത്രമേ ആവശ്യമുള്ളു. വ്വോട്ടെണ്ണൽ സമയത്തു മാത്രം റിസൾട്ട് എന്ന ബട്ടൻ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന് ഉറപ്പാക്കുന്ന വിധം അതിനുള്ള ഭാഗം മുദ്ര വച്ചിട്ടാണു് വോട്ടെടുപ്പ് നടപടികൽ തുടങ്ങുന്നത്. വോട്ടെണ്ണൽ കഴിഞ്ഞ് ബാറ്ററി വേർപെടുത്തിയാണ് കൺ ട്രോൾ യൂണിറ്റ് സൂക്ഷിക്കുന്നത്. ഈ അവസ്ഥയിലും 10 വർഷം വരെ യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടിന്റെ വിവരങ്ങൾ ലഭ്യമാകും. കണ്ട്രോൾ യൂണിറ്റിനോട് ഘടിപ്പിക്കാവുന്ന ഒരു [[പ്രിന്റർ]] ഉപയോഗിച്ച് വോട്ടെടുപ്പിന്റെ ഫലം അച്ചടിച്ച് ലഭിക്കുന്ന വിധം സംവിധാനം ചെയ്ത യന്ത്രമാണ് 2011-ലെ തെരഞ്ഞെടുപ്പ് മുതൽ ഉപയോഗിക്കുന്നത്. 3840 വോട്ട് വരെ ഒരു യന്ത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുമെങ്കിലും പരമാവധി 1500-ൽ കൂടുതൽ സമ്മതിദായകർ ഉണ്ടാകാത്ത വിധമാണ് പോളിങ്ങ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത് എന്നതിനാൽ ഈ അർത്ഥത്തിൽ വോട്ടിങ്ങ് യന്ത്രത്തിനു പരിമിതിയില്ല. എന്നാൽ ഒരു ബാലറ്റ് യൂണിറ്റ്റിനു് ഉൾക്കൊള്ളൻ കഴിയുന്നത് 16 സ്ഥാനാർഥികൾ വരെ ആയതുകൊണ്ടും, അപ്രകാരമുള്ള 4 ബാലറ്റ് യൂണിറ്റുകൾ വരെ മാത്രമേ ഒരു കൺട്രോൾ യൂണിറ്റ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നതു കൊണ്ടും 64-ൽ അധികം സ്ഥാനാർഥികൾ ഉള്ള പക്ഷം വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്ന പക്ഷം മുൻ കാലങ്ങളിലേതു പോലെ ബാലറ്റ് പേപ്പറും ബാലറ്റ് പെട്ടിയും ഉപയോഗിക്കേണ്ടി വരും. ഒരേ സമയം ലോക് സഭയിലേക്കും അസ്സംബ്ലിയിലേക്കും തെരഞ്ഞെടുപ്പു നടക്കുമ്പോഴും ഒരു{{തെളിവ്}} യന്ത്രം കൊണ്ടു തന്നെ വോട്ടെടുപ്പ് നടത്താൻ കഴിയും.
അന്ധരായ സമ്മതിദായകർക്ക് പരസഹായം കൂടാതെ സമ്മതിദാനം രേഖപ്പെടുത്താനുള്ള സംവിധാനം ഇപ്പോൾ ഉപയോഗിക്കുന്ന വോട്ടിങ്ങ് യന്ത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടു രേഖപ്പെടുത്താൻ ഉപയോഗിക്കേണ്ട നീല ബട്ടണുകൽക്കു നേരേ 1 മുതൽ 16 വരെയുള്ള അക്കങ്ങൾ(ക്രമ നമ്പരുകൾ) '''[[ബ്രെയിലി ലിപി]]'''യിൽ ക്രമീകരിച്ചിട്ടുള്ളതിനാൽ സ്ഥാനാർത്ഥിയുടെ ക്രമ നമ്പർ അറിയാവുന്ന പക്ഷം അന്ധനായ ആൾക്ക് സ്ഥാനാർത്ഥിയുടെ പേരിനു നേരേയുള്ള ബട്ടൺ അമർത്തി അനായാസം വോട്ടു രേഖപ്പെടുത്താം
 
==ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്നതിനുള്ള ബട്ടൺ==
ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്നതിനുള്ള ബട്ടൺ കൂടി വോട്ടിങ്ങ് മഷീനിൽ ഏർപ്പെടുത്തണമെന്നുള്ള 2013 സെപ്റ്റംബർ 27 ലെ സുപ്രീം കോടതി വിധി അനുസരിച്ച്, ഏതൊരാൾക്കും, ഒരു ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്നതിനുള്ള ഒരു ബട്ടൺ (NOTA Button) കൂടി വോട്ടിങ് മഷീനിൽ പുതുതായി ചേർത്തു.എന്നാൽ ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം സ്ഥാനാർഥികൾക്കു കിട്ടുന്ന വോട്ടുകളെക്കാൾ കൂടുതൽ ആയാൽ പോലും,ഏറ്റവും അധികം വോട്ടു കിട്ടുന്ന സ്ഥാനാർഥി തന്നെ വിജയി ആയിരിക്കുന്നതാണ്. 2013 ഡിസംബർ മാസത്തിൽ ഡൽഹി ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ ഈ രീതി പ്രാബല്യത്തിലായി.
 
==വോട്ടിങ്ങ് യന്ത്രവും വിവാദങ്ങളും==
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം പൂർണ്ണമായും വിശ്വസനീയവും കുറ്റമറ്റതും ആണെന്ന ഇൻഡ്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദം നില നിൽക്കുമ്പോഴും ഒരു ഇലക്ട്രോണിക് യന്ത്രമെന്ന നിലയിൽ, ഈ യന്ത്രം സംശയാതീതമാണെന്നു പറയാൻ കഴിയില്ലെന്നുള്ള വാദവും തുടക്കം മുതൽ തന്നെയുണ്ടായിരുന്നു. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ഏറെ മുൻപന്തിയിലുള്ള പല യൂറോപ്യൻ രാജ്യങ്ങളും തെരഞ്ഞെടുപ്പിന് വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കാതിരിക്കുകയോ,പേപ്പർ ബാലറ്റിലേയ്ക്ക് മടങ്ങുകയോ ചെയ്തിട്ടുള്ളതും,യു.എസ്.എ.യിൽ പോലും പൂർണ്ണമായും ഇലക്ട്രോണിക് രീതി പിന്തുടരുന്നില്ല- ബാലറ്റിൽ,സ്ഥാനാർത്ഥിയുടെ പേരിനു നേരേ "പഞ്ചിങ്ങ്" നടത്തുകയാണു ചെയ്യുന്നത് എന്നതും ഈ വാദങ്ങൾക്ക് പിൻബലം ആയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പോലും വോട്ടിങ്ങ് മഷീനിൽ കൃത്രിമം കാണിക്കാൻ കഴിയില്ല എന്നത് അവകാശ വാദങ്ങൾക്കപ്പുറം പരസ്യമായി തെളിയിക്കപ്പെടേണ്ടതാണെന്നുള്ള രാജ്യത്തെ പല പ്രധാന രാഷ്ട്രീയ കക്ഷികളുടെയും ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുത്തില്ല. ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങൾക്കായി ഒരു വോട്ടിങ്ങ് യന്ത്രം വിട്ടുകൊടുക്കണമെന്നുള്ള ഒരു ഗവേഷകന്റെ ആവശ്യവും തെരഞ്ഞെടുപ്പു കമ്മീഷൻ നിരാകരിച്ചു. എന്നാൽ ഒരു ൻസമ്മതി ദായകന്, താൻ ചെയ്ത വോട്ട് ,താൻ ഉദ്ദേശിച്ച സഥാനാർത്ഥിക്കു തന്നെയാണു നൽകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്മീഷൻ. ഇതിനായി രണ്ടു തരം പ്രവർത്തന രീതിയാണ് തയ്യാറായിട്ടുള്ളത്.- Voter Verifiable Paper Audit Trail (VVPAT)- വോട്ടു ചെയ്യപ്പെട്ട സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അച്ചടിച്ച ചെറിയ കടലാസ് സമ്മതിദായകനു ലഭിക്കുന്ന വിധവും, അങ്ങനെ കയ്യിൽ ലഭിക്കാതെ അച്ചടിച്ച കടലാസ് ഒരു നിശ്ചിത നേരം കാണാൻ കഴിയുകയും അത് പിന്നീട് യന്ത്രത്തിനുള്ളിലേയ്ക്ക് വീഴുന്ന വിധവും ഉള്ള അച്ചടി യന്ത്രങ്ങളാണ് ഇപ്രകാരം രൂപകല്പന ചെയ്തിട്ടുള്ളത്. ഇത് ജനങ്ങളുടെ ഇടയിൽ പരീക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് (വിവിധ കാലവസ്ഥയിലുള്ള 5 സംസ്ഥാനങ്ങളിലായി ) 5 വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ 2011 ജൂലൈ 23ന് വോട്ടെടുപ്പ് നടത്തുകയുണ്ടായി. തിരുവനതപുരം ജില്ലയിലെ വട്ടിയൂർക്കാവ് നിയമ സഭാ മണ്ഡലത്തിലെ 36 ബൂത്തുകളിൽ ഇതു പ്രകാരം വോട്ടെടുപ്പ് നടന്നു. ഈ പരീക്ഷണത്തിന്റെയും, അതിനോടൊപ്പം ജനങ്ങളിൽ നിന്ന് ചോദ്യാവലിയിലൂടെ ശേഖരിച്ച വിവരങ്ങളുടെയും വിശകലനത്തിനു ശേഷം ഈ സംവിധാനം സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുന്നതാണ്.
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1879644" എന്ന താളിൽനിന്ന് ശേഖരിച്ചത്