"പാണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാണ്ഡവർ
വരി 1:
{{prettyurl|Pandu}}
[[Image:Pandu kunti.jpg|right|thumb|300px|പാണ്ഡുവും കുന്തിയും]]
[[മഹാഭാരതം|മഹാഭാരതത്തിൽ]] [[ഹസ്തിനപുരി|ഹസ്തിനപുരിയിലെ]] ഒരു രാജാവാണ് '''പാണ്ഡു'''. [[വിചിത്രവീര്യൻ|വിചിത്രവീര്യന്റെ]] രണ്ടാം ഭാര്യ [[അംബാലിക|അംബാലികക്ക്]] [[വ്യാസൻ|വ്യാസനിലുണ്ടായ]] പുത്രനാണ്. [[പാണ്ഡവർ|പഞ്ചപാണ്ഡവരുടെ]] പിതാവ് എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്.
 
വില്ലാളിവീരനായ പാണ്ഡു ധൃതരാഷ്ട്രരുടെ സേനാപതിയാവുകയും അദ്ദേഹത്തിനുവേണ്ടി രാജ്യം ഭരിക്കുകയും ചെയ്തു. കാശി, അംഗ, വംഗ, കലിംഗ, മഗധ ദേശങ്ങൾ അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു.
 
മാദ്രരാജന്റെ പുത്രി [[മാദ്രി|മാദ്രിയും]] കുന്തീഭോജന്റെ പുത്രി [[കുന്തി|കുന്തിയുമായിരുന്നു]] പാണ്ഡുവിന്റെ പത്നിമാർ. ഒരു മുനിയുടെ ശാപം നിമിത്തം അദ്ദേഹത്തിനു മക്കൾ ഉണ്ടാവുകയില്ലായിരുന്നു. കുന്തിക്കു ദുർവാസാവിൽനിന്നു ലഭിച്ച വരം നിമിത്തം ആദ്യ മൂന്ന് പാണ്ഡവർ കുന്തിയിൽനിന്നും മറ്റു രണ്ടുപേർ മാദ്രിയിൽനിന്നും ജനിച്ചു.
 
== മരണം ==
[[Image:Pandu-kl.jpg|left|thumb|250px|പാണ്ഡു]]
[[അർജ്ജുനൻ|അർജ്ജുനന്റെ]] പതിനാലാം വയസ്സിലാണ് [[പാണ്ഡു]] മരിക്കുന്നത്. അതുവരെ കുന്തിയും മാദ്രിയും അവർക്കുണ്ടായ അഞ്ചുമക്കളും കാട്ടിൽ പാണ്ഡുവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പാണ്ഡുവിന് [[ഭാര്യഭർത്തൃബനധം]] സാധ്യമായിരുന്നില്ല പണ്ടുലഭിച്ച ശാപം മൂലം ഭാര്യഭർത്തൃ ബന്ധത്തിൽ ഏർപ്പെട്ടാൽ തത്ക്ഷണം മരണം സംഭവിക്കുന്നതാണ് എന്നാൽ ഇത് അറിയാമായിരുന്നിട്ടും ഭാര്യയായ മാദ്രിയുടെ നിർബന്ധത്തിനു വഴങ്ങി അവർ തമ്മിൽ ബന്ധപ്പെടുന്നു അങ്ങനെയാണ് പാണ്ഡുവിന് മരണം സംഭവിക്കുന്നത്. <ref>മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ</ref>
 
== അവലംബം ==
<references/>
{{Hindu-myth-stub|Pandu}}
{{Mahabharata}}
 
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/പാണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്