"ഫിലിപ്പീൻ സ്വതന്ത്രസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
|website = {{URL|www.ifi.ph}}
}}
[[ചിത്രംപ്രമാണം: Gregorio Aglipay.jpg|thumb|150px|right|സ്വതന്ത്രസഭയുടെ ആദ്യത്തെ പരമോന്നതമെത്രാൻ ഗ്രിഗോറിയോ ആഗ്ലിപ്പേയ്]]
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] [[കത്തോലിക്കാ സഭ|കത്തോലിക്കാ]] പാരമ്പര്യത്തിൽ പെട്ട ഒരു ദേശീയ [[ക്രിസ്തുമതം|ക്രിസ്തുമത]] വിഭാഗമാണ് '''ഫിലിപ്പീൻ സ്വതന്ത്രസഭ''' (ഇഗ്ലീസിയ പിലിപ്പിനാ ഇൻഡിപ്പെൻഡിന്റേ). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാസഭയിൽ]] നിന്നു വേർപിരിഞ്ഞുണ്ടായ സഭയാണിത്. 1902-ൽ ആ വേർപിരിയലിനു മുൻകൈയ്യെടുത്തത്, [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ആദ്യത്തെ തൊഴിലാളി യൂണിയൻ സഖ്യമായ ഫിലിപ്പീൻ ജനാധിപത്യ തൊഴിലാളി സഖ്യത്തിലെ അംഗങ്ങളാണ്. വ്യതിരിക്തസഭയുടെ സ്ഥാപനത്തിനു നേതൃത്വം കൊടുത്ത ഇസബെലോ ഡി ലോസ് റെയെസിന്റെ നിർദ്ദേശത്തിൽ, ഗ്രിഗോറിയോ ആഗ്ലിപ്പേയ് എന്ന പുരോഹിതൻ <ref>Achutegui, Pedro S. de & Bernad, Miguel A. (1971) "The Religious Coup d'Etat 1898–1901: a documentary history", in ''Religious Revolution in the Philippines'', Volume III. Manila: University Press (cited in Larkin, John A. "Review 74-- No Title", ''The Journal of Asian Studies'', Nov 1972; 32,1. at Proquest (subscription)</ref><ref>[http://www.ifi.ph/history History]</ref> ഈ സഭയുടെ ആദ്യത്തെ തലവനും പരമോന്നത വൈദികമേലദ്ധ്യക്ഷനും ആയി. ആഗ്ലിപ്പേയ്‌-യുടെ പേരു പിന്തുടർന്ന് ഈ സഭ '''ആഗ്ലിപ്പേയൻ സഭ''' എന്ന പേരിലും അറിയപ്പെടുന്നു.
 
"https://ml.wikipedia.org/wiki/ഫിലിപ്പീൻ_സ്വതന്ത്രസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്