"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 63 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q48420 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 18:
==ക്രൈസ്തവദൃഷ്ടിയിൽ==
 
ജ്ഞാനവാദികളിൽ മിക്കവരും സ്വയം ക്രിസ്ത്യാനികളായി കരുതി. അതേസമയം ക്രിസ്തുമതത്തിനു വലിയ വെല്ലിവിളിയായി വളർന്നു വന്ന ഈ പ്രസ്ഥാനത്തെ, ക്രൈസ്തവസഭയുടെ മുഖ്യധാരയിലുള്ളവർ വെറുപ്പോടെയാണ് നോക്കിക്കണ്ടത്. ആദ്യകാലസഭാപിതാക്കന്മാരായ [[ഇരണേവൂസ്|ഐറേനിയസ്]], [[തെർ‍ത്തുല്യൻ]], [[പോളികാർപ്പ്]] എന്നിവരുടെ രചനകളിൽ ഒരു വലിയ ഭാഗം, ജ്ഞാനവാദത്തിന്റെ വിമർശനമാണ്. ജ്ഞാനവാദത്തെ വിവരണവും വിമർശനവുമായ ഒരു ദീർഘരചന ഐറേനിയസ് എഴുതിയിട്ടുണ്ട്. പദാർത്ഥപ്രപഞ്ചത്തേയും, യേശുവിന്റെ വ്യക്തിത്വത്തേയും, എബ്രായബൈബിളിനേയും മറ്റും സംബന്ധിച്ച ജ്ഞാനവാദികളുടെ നിലപാടുകളെ അതിൽ അദ്ദേഹം വിമർശിച്ചു.<ref>Jonathan Hill, Zondervan Handbook of History of Christianity (പുറം 65)</ref>
 
ക്രൈസ്തവചിന്തകർ ജ്ഞാനവാദികളെ സാത്താന്റെ ആദ്യജാതന്മാർ എന്നുവരെ വിളിച്ചു. സുവിശേഷകനും അപ്പസ്തോലനുമായ യോഹന്നാന്റെ ശിഷ്യനും സ്മിർനായിലെ മെത്രാനുമായിരുന്ന പോളികാർപ്പും പ്രമുഖ ജ്ഞാനവാദി [[മാർഷൻ]] തമ്മിൽ റോമിലെ ഒരു തെരുവിൽ വച്ച് നടന്ന മുഖാമുഖത്തിന്റെ കഥ രസകരമാണ്. തന്നെ കൺടിട്ട് അഭിവാദ്യം ചെയ്യാതെ കടന്നുപോയ പോളികാർപ്പിനോട്, "എന്നെ മനസ്സിലായില്ലേ?" എന്നു ചോദിച്ച മാര്സിയന് പോളികാർപ്പ് കൊടുത്ത മറുപടി "''സാത്താന്റെ ആദ്യജാതനായ നിന്നെ എനിക്കു നന്നായി അറിയാം''" എന്നായിരുന്നത്രെ.<ref>Brockhampton Reference Dictionary of Saints : "I recognize thee as the first-born of Satan"</ref>
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്