"ശബാന ആസ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
== ജീവിതരേഖ ==
പ്രമുഖ ഇന്ത്യൻ ഉറുദു കവിയായ [[കൈഫി ആസ്മി|കൈഫി ആസ്മിയുടെയും]] ഷൗക്കത്ത് ആസ്മിയുടെയും മകളായി [[ഹൈദരാബാദ്|ഹൈദരാബാദിൽ]] ശബാന ജനിച്ചത്.<ref>http://www.hindu.com/2007/01/14/stories/2007011410870400.htm</ref> അവരുടെ മാതാപിതാക്കൾ ഉറച്ച സാമൂഹികപ്രവർത്തകരായിരുന്നതിനാൽ ശബാനയ്ക്ക് ചെറുപ്പകാലം മുതൽക്കുതന്നെ സാമൂഹികപ്രവർത്തനത്തിൽ താല്പര്യം ജനിക്കുകയുണ്ടായി. ഇതിന് മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു.
 
[[മുംബൈ|മുംബൈയിലെ]] [[സെന്റ് സേവ്യേഴ്സ് കോളേജ്, മുംബൈ|സെന്റ് സേവ്യേഴ്സ് കോളേജിൽ]] നിന്ന് [[മനഃശാസ്ത്രം|മനശ്ശാസ്ത്രത്തിൽ]] ബിരുദം നേടിയ ശേഷമാണ് ശബാന അഭിനയത്തിലേക്ക് തിരിഞ്ഞത്. ഇതിന്റെ ഭാഗമായി [[പൂനെ|പൂനെയിലെ]] [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ]] അഭിനയം പഠിക്കാനായി ചേർന്നു. 1972-ലാണ് ഈ പഠനം പൂർത്തിയായത്. ചലച്ചിത്രപ്രവർത്തനത്തിന്റെ ആദ്യ കാലഘട്ടങ്ങളിലെ പ്രമുഖ സംവിധായകനായ [[ശേഖർ കപൂർ|ശേഖർ കപൂറുമായി]] ശബാനയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ [[ജാവേദ് അക്തർ|ജാവേദ് അക്തറിനെയാണ്]] ഇവർ വിവാഹം കഴിച്ചത്. 1984 ഡിസംബർ 9-നായിരുന്നു വിവാഹം. ബോളിവുഡ് തിരക്കഥാകൃത്ത് [[ഹണി ഇറാനി|ഹണി]] ഇറാനിയുടെ ഭർത്താവായിരുന്ന ജാവേദിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
"https://ml.wikipedia.org/wiki/ശബാന_ആസ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്