"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
== കളിരീതി ==
ഒരു കളിക്കാരന്റെ നാലു കരുക്കളും മദ്ധ്യഭാഗത്തെ അമ്പലത്തിലെത്തിക്കുക എന്നതാണ്‌ ഈ കളിയുടെ ആത്യന്തികലക്ഷ്യം.ഒരു കരു അമ്പലത്തിലെത്തിയാല്‍ ആ കരു 'പഴുത്ത'തായി കണക്കാക്കുന്നു.പൊടി വീണാല്‍ ഒരു കരു കളത്തിലിരക്കാവുന്നാതാണ്. ചിലയിടങ്ങളില്‍ നാല്‌, എട്ട് എന്നിവ വീണാലാണ്‌ കരു കളത്തിലിറക്കാനുള്ള അനുവാദമുള്ളത്. നാലു വീണാല്‍ ഒരു കരുവും എട്ട് വീണാല്‍ രണ്ടു കരുവും കളത്തിലിറക്കാവുന്നതാണ്‌.ഒരു കളിക്കാരന്‍ തന്റെ എല്ലാ കരുക്കളും പൊടിയിട്ടു കളത്തില്‍ കയറ്റുന്നതോടെ അയാള്‍ക്ക് മറ്റു കളിക്കാരുടെ കരുക്കളെ വെട്ടി പുറത്താക്കാനുള്ള അധികാരം ലഭിക്കുന്നതാണ്.ചോലയിലും അമ്പലത്തിലും ഇരിക്കുന്ന കരുക്കളെ വെട്ടാന്‍ പാടുള്ളതല്ല.ഒരു കളിക്കാരന്റെ എല്ലാ കരുക്കളും പഴുക്കുന്നതോടെ അയാള്‍ വിജയിയാവുന്നു.
==ചൊല്ലുകള്‍==
 
*ഒറ്റക്കരു ചിറ്റക്കരു - അവസാനം ഒരു കരു മാത്രം പഴുക്കാതെ ഇരിക്കുന്ന അവസ്ഥയില്‍ ഏത് എണ്ണം വീണാലും ആ കരു തന്നെ നീക്കേണ്ടുന്ന അവസ്ഥ സംജാതമാകുന്നു. വെട്ട് കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങളിലും മറ്റും ഇങ്ങനെ ഈ കരു വക്കേണ്ടിവരുന്നതിനാല്‍ ഈ അവസരത്തില്‍ ഉപയോഗിക്കുന്ന ചൊല്ലാണിത്.
{{അപൂര്‍ണ്ണം}}
[[Category:കേരളത്തിലെ നാടന്‍കളികള്‍]]
"https://ml.wikipedia.org/wiki/എട്ടും_പൊടിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്