"റൗൾ കാസ്ട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
ക്യൂബയുടെ [[തലസ്ഥാനം|തലസ്ഥാനമായ]] [[ഹവാന|ഹവാനയിൽ]] നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക [[കർഷകൻ|കർഷക]] കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. എയ്ഞ്ചൽ കാസ്ട്രോ അർഗീസാണ് പിതാവ്, അമ്മ ലിനാ റുസ് ഗൊൺസാൽവസ് ([[സെപ്റ്റംബർ]] 23, 1903 – [[ഓഗസ്റ്റ്]] 6, 1963). അച്ഛൻ എയ്ഞ്ചൽ കാസ്ട്രോ അർഗീസ് [[സ്പെയിൻ|സ്‌പെയിനിൽ]] നിന്ന് കുടിയേറിയ [[തൊഴിലാളി വർഗ്ഗം|തൊഴിലാളി]] ആയിരുന്നുവെങ്കിലും പിൽക്കാലത്ത് സമ്പന്നനായ ഒരു കൃഷിക്കാരനായിക്കഴിഞ്ഞിരുന്നു.<ref name="Parents" >{{cite web |url= http://archive.is/NFKqm|title=ആൻസെസ്ട്രി ഓഫ് ഫിദൽ കാസ്ട്രോ |work=വാഗ്സ്.കോം |accessdate=07-ഡിസംബട-2013}}</ref>
 
റൗളും സഹോദരൻ ഫിദലും, പഠിച്ചിരുന്ന ആദ്യ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു. ഹവാനയിലെ ജെസ്യൂട്ട് കോളേജിൽ ആണ് പിന്നീട് പഠനം പുനരാരംഭിച്ചത്. ഫിദൽ കാസ്ട്രോ പഠനത്തിൽ മുമ്പനായിരുന്നപ്പോൾ, റൗൾ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. സാമൂഹ്യശാസ്ത്രമായിരുന്നു ബിരുദ ക്ലാസ്സുകളിൽ റൗൾ തിരഞ്ഞെടുത്തത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/റൗൾ_കാസ്ട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്