"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു '''മാർക്കസ് തുളിയസ് സിസറോ'''. (ജനനം: ബി.സി. 106 ജനുവരി 3; മരണം ബി.സി. 43 ഡിസംബർ 7) 'തുളി' എന്ന ചുരുക്കപ്പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഉപരിവർഗ്ഗത്തിന്റെ താഴേക്കിടയിൽ പെട്ട അശ്വാരൂഢഗണത്തിൽ (equestrian order) നിന്നുള്ളവനായിരുന്ന അദ്ദേഹം റോമൻ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രഭാഷകനും ഗദ്യകാരനും ആയി പരിഗണിക്കപ്പെടുന്നു.
==പശ്ചാത്തലം==
[[ചിത്രംപ്രമാണം:The Young Cicero Reading.jpg|left|thumb|210px|left|പഠനത്തിൽ മുഴുകിയിരിക്കുന്ന ബാലനായ സിസറോ]]
പൂർവികന്മാരിൽ ഒരാളുടെ മൂക്കിനുമേൽ, വെള്ളക്കടലയുടെ (chick pea; 'cicer' സിസേർ) ആകൃതിയിൽ ഉണ്ടായിരുന്ന മറുകിൽ നിന്നു കിട്ടിയതാണ് 'സിസറോ' എന്ന കുടുംബപ്പേരെന്ന്, പാശ്ചാത്യ-പൗരാണികതയിലെ മഹദ്‌വ്യക്തികളുടെ ചരിത്രമെഴുതിയ പ്ലൂട്ടാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name ="plutarch">[http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Cicero*.html പ്ലൂട്ടാർക്ക് എഴുതിയ സിസറോയുടെ ജീവിതകഥ]</ref>പൂർവികന്മാർ വെള്ളക്കടലകൃഷിക്കാർ ആയിരുന്നതു കൊണ്ടു കിട്ടിയ പേരാണെന്നും വിശദീകരണമുണ്ട്. [[ഇറ്റലി|ഇറ്റലിയിൽ]] റോമിനും നേപ്പിൾസിനും മദ്ധ്യത്തിലുള്ള അർപ്പിനം എന്ന സ്ഥലത്താണ് സിസറോ ജനിച്ചത്.
 
 
കായസ് വെറെസ് എന്ന സാമാജികൻ റോമൻ പ്രവിശ്യ സിസിലിയിൽ ഭരണാധികാരിയായിരിക്കെ വലിയ അഴിമതി കാട്ടിയെന്ന് സിസറോ ആരോപിച്ചു. തുടർന്നു നടന്ന വിചാരണയുടെ ആദ്യദിനത്തിലെ പ്രഭാഷണത്തിൽ തെളിവുകൾ അവതരിപ്പിക്കുന്നതിൽ സിസറോ പ്രകടിപ്പിച്ച സാമർത്ഥ്യം മൂലം പ്രതിയുടെ വക്കീൽ വക്കാലത്തൊഴിയുകയും കുറ്റക്കാരനായി കണ്ടെത്തപ്പെട്ട വെരസിന് നാടുവിട്ടോടേണ്ടി വരുകയും ചെയ്തു. തുടർന്ന് വിചാരണയുടെ ബാക്കി ദിനങ്ങളിലേക്കായി തയ്യാറാക്കിയിരുന്ന അഞ്ചു പ്രഭാഷണങ്ങൾ സിസറോ പ്രസിദ്ധീകരിച്ചു. [[റോമാ സാമ്രാജ്യം|റോമാസാമ്രാജ്യത്തിലെ]] പ്രവിശ്യാഭരണകൂടങ്ങളിൽ നടമാടിയിരുന്ന അഴിമതിയുടെ തുറന്നുകാട്ടലായിരുന്നു ആ പ്രഭാഷണങ്ങൾ.
[[ചിത്രംപ്രമാണം:Maccari-Cicero.jpg|thumb|275px|left|കാറ്റലൈനെ വിചാരണ ചെയ്യുന്ന സിസറോ]]
പ്രഭാഷകൻ, അഭിഭാഷകൻ എന്നീ നിലകളിൽ അസാമാന്യമായ യശ്ശസ്സ് നേടിയിട്ടും, രാജനീതിയിലെ പങ്കിനെയാണ് തന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി സിസറോ കരുതിയത്. കോൺസൽ പദവിയിൽ അദ്ദേഹം റോമിൽ അധികാരിയായിരിക്കെയാണ്, നാട്ടിൻപുറങ്ങളിൽ നിന്നു നഗരങ്ങളെ ആക്രമിച്ച് വ്യവസ്ഥാപിത ഭരണകൂടത്തെ തകർക്കാൻ ശ്രമിച്ച കാറ്റിലൈന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയും കലാപവും നടന്നത്. അതിനെ ശക്തമായി നേരിട്ട സിസറോ, കാറ്റിലൈൻ ഉൾപ്പെടെ അഞ്ചു ഗൂഢാലോചകർക്ക് നിയമപ്രക്രിയ കൂടാതെ വധശിക്ഷ നൽകിക്കൊണ്ട് അതിനെ അടിച്ചമർത്തി. ബി.സി. ഒന്നാം നൂറ്റാണ്ടിനൊടുവിലെ കുഴപ്പങ്ങൾക്കിടയിൽ ഗൈയസിന്റേയും [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റേയും]] സമഗ്രാധിപത്യം നടപ്പായപ്പോൾ , പരമ്പരാഗതമായ [[ഗണതന്ത്രം|ഗണതന്ത്രഭരണത്തിലേക്കുള്ള]] തിരിച്ചുപോക്കിനായി സിസറോ വാദിച്ചു.
 
 
=='ഫിലിപ്പിക്കുകൾ', വധം==
[[ചിത്രംപ്രമാണം:Assassinat de Cicéron.jpg|thumb|200px||right|"നീ ചെയ്യുന്നത് നല്ല കാര്യമല്ലെങ്കിലും നന്നായി ചെയ്യുക" <br />സിസറോയുടെ ശിരഛേദം]]
[[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] വധത്തെ തുടർന്നുള്ള അധികരമത്സരത്തിനിടെ 'ഫിലിപ്പിക്കുകൾ' (Philippics) എന്നറിയപ്പെടുന്ന പ്രഭാഷണപരമ്പരയിൽ സിസറോ മാർക്ക് ആന്തണിയെ നിശിതമായി വിമർശിച്ചു. അതോടെ സീസറുടെ ശത്രുക്കളായി കണക്കാക്കി ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയിൽ ആന്തണി സിസറോയേയും ഉൾപ്പെടുത്തി. രണ്ടാം മൂവർഭരണത്തിൽ (Second Triumvirate) രാജ്യദ്രോഹിയായി പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തെ ബി.സി. 43-ൽ തലവെട്ടി കൊന്നു. 'ഫിലിപ്പിക്കുകൾ' എഴുതാനുപയോഗിച്ച സിസറോയുടെ കൈകളും മാർക്ക് ആന്തണിയുടെ നിർദ്ദേശാനുസരണം വെട്ടിയെടുത്തിരുന്നു. തലയും കൈകളും റോമിൽ പ്രദർശനത്തിനു വയ്ക്കാൻ ആന്തണി ഏർപ്പാടു ചെയ്തു.<ref>ചാൾസ് ഫ്രീമാൻ, "ക്ലോസിങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ്" (പുറങ്ങൾ 52-53)</ref><ref name ="plutarch"/>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1879131" എന്ന താളിൽനിന്ന് ശേഖരിച്ചത്