"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2222 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 29:
==പശ്ചാത്തലം==
[[അമേരിക്കൻ ഐക്യനാടുകൾ|ഐക്യനാടുകളിലെ]] ന്യൂ ഇംഗ്ലണ്ട് പ്രദേശത്തെ [[കാൽവിൻവാദം|കാൽവിനിസ്റ്റ് ക്രിസ്തീയതയുടെ]] നായകന്മാരിൽ ഒരാളും സിൻസിനാറ്റിയിലെ ലേൻ ദൈവശാസ്ത്രസെമിനാരിയുടെ അദ്ധ്യക്ഷനുമായിരുന്ന ലേമാൻ ബീച്ചറുടെ മകളായിരുന്നു [[ഹാരിയറ്റ് ബീച്ചർ സ്റ്റോ]]. സെമിനാരിയിലെ പ്രൊഫസർ കാൽവിൻ എല്ലിസ് സ്റ്റോ ആയിരുന്നു അവരുടെ ഭർത്താവ്. കുടുംബിനിയായി ജീവിച്ച അവർ, പ്രാദേശികപ്രസിദ്ധീകരണങ്ങളിൽ കഥകളും അനുഭവാഖ്യാനങ്ങളും മറ്റും എഴുതിയിരുന്നു.
[[ചിത്രംപ്രമാണം:StowePainting.jpg|thumb|upright|right|ഹാരിയറ്റ് ബീച്ചർ സ്റ്റോ]]
[[അമേരിക്കൻ ഐക്യനാടുകൾ|ഐക്യനാടുകളിൽ]], അടിമത്തം നിലവിലിരുന്ന തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും തമ്മിൽ 1850-ൽ എത്തിച്ചേർന്ന അവസരവാദപരമായ ഒത്തുതീർപ്പാണ് ഈ കൃതിയുടെ പിറവിക്ക് അവസരമൊരുക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ നടപ്പായ "ഫ്യൂജിറ്റിവ് സ്ലേവ് നിയമം", ഒളിച്ചോടുന്ന അടിമകളെ കണ്ടെത്തുന്നതിൽ തെക്കൻ സംസ്ഥാനക്കാരായ ഉടമകളെ സാഹായിക്കാൻ മുഴുവൻ അമേരിക്കക്കാരേയും നിയമപരമായി ബാദ്ധ്യസ്ഥരാക്കി. ഉടമകളല്ലാത്തവരെക്കൂടി അടിമവ്യവസ്ഥയുടെ അധാർമ്മികതയിൽ പങ്കുപറ്റാൻ നിർബ്ബന്ധിക്കുന്ന ഈ നിയമത്തെ നിരോധന‌വാദികൾ (abolitionists) എതിർത്തു. നിയമത്തിനെതിരെ തൂലിക ചലിപ്പിക്കാൻ ആവശ്യപ്പെട്ട് ഹാരിയറ്റിന്റെ ഭർതൃസഹോദരി അവർക്കെഴുതി. അങ്ങനെ തുടങ്ങിയ എഴുത്തിൽ ഗ്രന്ഥകാരി ഉപയോഗിച്ചത് ഒളിച്ചോടിവന്ന അടിമകളും സുഹൃത്തുക്കളും പറഞ്ഞ കഥകളും, തെക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനങ്ങൾ നൽകിയ അനുഭവങ്ങളും ആയിരുന്നു.<ref>ഹാരിയറ്റ് ബീച്ചർ സ്റ്റോവ് സെന്റർ, [http://www.harrietbeecherstowecenter.org/utc/ അങ്കിൽ ടോംസ് ക്യാബിൻ]</ref><ref>[http://www.anti-slaverysociety.addr.com/hus-utc.htm Anti-slavery society, Uncle Tom's Cabin]</ref>
 
വരി 42:
കടബാദ്ധ്യതയിൽ സ്വന്തം കൃഷിയിടം നഷ്ടപ്പെടുമെന്ന അവസ്ഥയിലായ കെന്റുക്കിയിലെ കർഷകൻ ആർതർ ഷെൽബിയുടെ വിശ്വസ്തനായ അടിമയായിരുന്നു അങ്കിൾ ടോം. ഭാര്യയും കുഞ്ഞുങ്ങളുമുള്ള മദ്ധ്യവയ്സ്കനായിരുന്ന ടോം, സൽസ്വഭാവിയും കാര്യപ്രാപ്തനും ക്രിസ്തുമതവിശ്വാസിയും അയിരുന്നു. ഷെൽബിയുടെ ഭാര്യ എമിലിയുടെ വേലക്കാരി ആയിരുന്നു എലിസ എന്ന അടിമ. അയൽ കൃഷിയിടങ്ങളിലൊന്നിൽ അടിമയായിരുന്ന ജോർജ്ജ് ഹാരിസിന്റെ ഭാര്യയയിരുന്നു അവൾ. അവർക്ക് ഹാരി എന്നു പേരുള്ള സുന്ദരനായ ഒരു ആൺകുഞ്ഞും ഉണ്ടായിരുന്നു. ടോമിനെ വിലമതിക്കുകയും അയാളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്തിരുന്നെങ്കിലും, കടത്തിന്റെ ഗതികേടിൽ നിന്നു രക്ഷപെടാൻ ടോമിനെ ഒരു അടിമക്കച്ചവടക്കാരനു വിൽക്കാൻ ഷെൽബി ആലോചിക്കുന്നു. ടോമിനൊപ്പം എലിസയുടെ മകൻ ഹാരിയെക്കൂടി കൊടുത്താൽ നല്ല പ്രതിഫലം തരാമെന്ന കച്ചവടക്കാരന്റെ പ്രലോഭനത്തിനു വഴങ്ങി അയാൾ ഇരുവരേയും വിറ്റു പണം വാങ്ങുന്നു. ഈ കച്ചവടം ഷെൽബിക്കും, അതിലുപരി അയാളുടെ ഭാര്യ എമിലിക്കും, ഏറെ വേദനാജനകമായിരുന്നു. കുഞ്ഞിനെ ഒരിക്കലും വിൽക്കില്ലെന്ന് എലിസക്ക് എമിലി നേരത്തേ ഉറപ്പു കൊടുത്തിരുന്നു.
 
[[ചിത്രംപ്രമാണം:ElizaEngraving.jpg|thumb|300px|left|തന്റെ മകനേയും ടോമിനേയും യജമാനൻ അടിമവ്യാപാരിക്കു വിറ്റിരിക്കുന്നതിനാൽ കുഞ്ഞിനെ രക്ഷിക്കാൻ താൻ ഒളിച്ചോടുകയാണെന്നു അങ്കിൽ ടോമിനെ എലിസ അറിയിക്കുന്ന രംഗത്തിന്റെ ചിത്രീകരണം]]
അടുത്ത ദിവസം, അയാളുടെ 'മുതൽ' ആയി മാറിയ ടോമിനേയും തന്റെ കുഞ്ഞിനേയും കൊണ്ടു പോകാൻ കച്ചവടക്കാരൻ വരുമെന്നറിഞ്ഞ എലിസ രാത്രിയിൽ കുഞ്ഞിനേയും എടുത്ത് ഒളിച്ചോടുന്നു. എങ്ങനെയെങ്കിലും, വടക്ക്, അടിമത്തം നിലവിലില്ലാതിരുന്ന [[കാനഡ|കാനഡയിൽ]] എത്തുകയെന്നതായിരുന്നു അവളുടെ ലക്ഷ്യം. പിറ്റേ ദിവസം, 'മുതൽ' കൊണ്ടു പോകാൻ വന്ന കച്ചവടക്കാരൻ എലിസയെ പിന്തുടർന്ന് കുഞ്ഞിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അയാളുടെ പിടിയിൽ പെടാതെ അവൾ മഞ്ഞു മൂടിക്കിടന്നിരുന്ന ഒഹായോ നദി സാഹസികമായി കടന്ന് വടക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തെ ഒരു സെനറ്ററുടെ വീട്ടിൽ അഭയം തേടി.
 
വരി 50:
 
===എലിസ, ക്ലെയർ കുടുംബത്തിൽ ടോം===
[[ചിത്രംപ്രമാണം:TomEva.jpg|thumb|250px|right|അങ്കിൾ ടോമിനൊപ്പം ഈവ]]
 
ഒഹായോയിൽ സെനറ്ററുടെ വീട്ടിൽ അഭയം തേടിയ എലിസയെ അയാൾ അടിമത്തവിരോധികളായിരുന്ന ക്രിസ്തുമതവിഭാഗമായ ക്വാക്കർമാരുടെ ഒരു സംഘവുമായി പരിചയപ്പെടുത്തി. ക്വാക്കർമാർക്കൊപ്പം കഴിയവേ, നേരത്തേ രക്ഷപെട്ടിരുന്ന അവളുടെ ഭർത്താവ് ജോർജ്ജ് ഹാരിസും അവിടെയെത്തുന്നു. അവരൊരുമിച്ച് ക്വാക്കർമാരുടെ സഹായത്തോടെ [[കാനഡ|കാനഡയിലേക്കു]] പോകാൻ ശ്രമിച്ചു. ഒളിച്ചോടുന്ന അടിമകളെ ഉടമകൾക്കു വേട്ടയാടിക്കൊടുത്തിരുന്ന ടോം ഹാക്കർ എന്നയാൾ അവരെ പിന്തുടർന്നെങ്കിലും അവർ രക്ഷപെടുന്നു.
വരി 59:
 
===ടോമിന്റെ രണ്ടാം വില്പന===
[[ചിത്രംപ്രമാണം:Legree.png|thumb|200px|left|അങ്കിൾ ടോമിനെ ആക്രമിക്കുന്ന പുതിയ 'ഉടമ' സൈമൻ ലെഗ്രി]]
ടോമിനു നൽകിയ സ്വാതന്ത്ര്യവാഗ്ദാനം നടപ്പാക്കാനാവുന്നതിനു മുൻപ് അഗസ്റ്റിൻ ക്ലെയർ ഒരു ടാവേണിലെ വഴക്കു തീർക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു മരിക്കുന്നു. അയാളുമായി സ്വഭാവപ്പൊരുത്തമോ മനപ്പൊരുത്തമോ ഇല്ലാതിരുന്ന ഭാര്യ, ടോം ഉൾപ്പെടെയുള്ള അടിമകളെ ലേലത്തിൽ വിൽക്കാൻ ഏല്പിക്കുന്നു. തോട്ടമുടമയും ക്രൂരസ്വഭാവിയുമായ സൈമൻ ലെഗ്രി എന്നയാളാണ് ടോമിനെ വാങ്ങിയത്. ടോമിനെ അയാൾ [[ലൂയിസിയാന]] സംസ്ഥാനത്തെ തന്റെ പരുത്തിത്തോട്ടത്തിൽ എത്തിക്കുന്നു. എമ്മെലീൻ എന്ന പെൺകുട്ടിയേയും അയാൾ ടോമിനൊപ്പം വാങ്ങിയിരുന്നു.
വരി 67:
 
===കഥാന്ത്യം===
[[ചിത്രംപ്രമാണം:FugitivesSafe.jpg|thumb|250px|left|അടിമത്തമുക്തമായ കാനഡയിലെത്തിയ എലിസയും ജോർജ്ജ് ഹാരിസും മകനും]]
ലെഗ്രിയുടെ അടിമത്തത്തിൽ നിന്നു രക്ഷപെട്ട് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ കേസിയും എമ്മലീനും എലീസയുടെ ഭർത്താവ് ജോർജ്ജ് ഹാരിസിന്റെ സഹോദരിയെ കണ്ടുമുട്ടുന്നു. അടിമയായി വിൽക്കപ്പെട്ടിരുന്ന അവൾ ഇതിനകം സ്വതന്ത്രയാവുകയും പണക്കാരനായ ഭർത്താവിന്റെ മരണത്തെ തുടർന്ന് അയാളുടെ സ്വത്തിന് അവകാശിയാവുകയും ചെയ്തിരുന്നു. തന്നിൽ നിന്ന് വേർപെടുത്തി അടിമയായി വിൽക്കപ്പെട്ട മകളാണ് എലിസ എന്നു കേസി മനസ്സിലാക്കുന്നു. ജോർജ്ജും എലിസയും കാനഡയിലെത്തി എന്നറിഞ്ഞ ജോർജ്ജിന്റെ സഹോദരിയും കേസിയും കാനഡയിലെത്തി, അവിടെ സസന്തോഷം ജീവിക്കുന്ന അവരെ കണ്ടെത്തുന്നു. സഹോദരിയുടെ സഹായത്തോട് ജോർജ്ജ് ഫ്രാൻസിൽ ഉപരിപഠനത്തിനു പോകുന്നു. പഠനത്തിനു പരിചിന്തനത്തിനുമൊടുവിൽ അയാൾ, അമേരിക്കയിൽ നീഗ്രോകൾക്കു നീതി ലഭിക്കുക സാദ്ധ്യമല്ലെന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. നീഗ്രോകൾക്ക് അഭിമാനപൂർവം ജീവിക്കാനാവുക അവരുടെ നാടായ ആഫ്രിക്കയിലാണെന്നായിരുന്നു അയാളുടെ കണ്ടെത്തൽ. സ്വതന്ത്രരായ അമേരിക്കൻ അടിമകക്കു വേണ്ടി ആഫ്രിക്കയിൽ സ്ഥാപിക്കപ്പെട്ട പുതിയ രാജ്യമായ ലൈബീരിയയിലേക്കു കുടുംബസഹിതം കുടിയേറാൻ അയാൾ തീരുമാനിക്കുന്നു.
 
വരി 73:
 
===ഉപസംഹാരം===
[[ചിത്രംപ്രമാണം:Eliza-Crossing-the-Ice-Morgan-1881.jpeg|thumb|300px|right|മഞ്ഞിനു മുകളിൽ ഒഹായോ നദി കടക്കുന്ന എലിസ]]
45 അദ്ധ്യായങ്ങളുള്ള കൃതിയുടെ അവസാനഖണ്ഡം നോവലിസ്റ്റിന്റെ സമാപനനിരീക്ഷണങ്ങളാണ്. അവിടെ അവർ കഥയുടെ പുറംചട്ട ഉപേക്ഷിച്ച്, അടിമവ്യവസ്ഥയെ സംബന്ധിച്ച തന്റെ അഭിപ്രായങ്ങൾ നേർക്കുനേർ അവതരിപ്പിക്കുന്നു. നോവലിലെ ചിത്രീകരണത്തിൽ അതിശയോക്തി തീരെയില്ലെന്നും, ടോമിന്റേയും, എലിസയുടേയും, ലെഗ്രിയുടേയും, എമ്മലീന്റേയും മറ്റും തനിപ്പകർപ്പുകൾ സാധാരണജീവിതത്തിൽ തനിക്കും മറ്റുള്ളവർക്കും പരിചയമുള്ളതാണെന്നുമാണ് അവരുടെ നിലപാട്. മഞ്ഞുമൂടിക്കിടന്ന നദിക്കു മുകളിലൂടെ കുഞ്ഞിനെ രക്ഷിക്കാൻ ജീവൻ പണയം വച്ച് പലായനം ചെയ്ത അമ്മയുടെ കഥപോലും സാങ്കല്പികമല്ലെന്നും അവർ അവകാശപ്പെടുന്നുണ്ട്. 'മ്യുലാറ്റോ', 'ക്വാഡ്രൂൺ' അടിമപ്പെൺകുട്ടികളുടെ ലജ്ജാകരമായ വാണിജ്യംപോലും നിത്യസംഭവമാണെന്നു പറയുന്ന അവർ, ഇതൊക്കെ നടക്കുന്നത് അമേരിക്കൻ നിയമത്തിന്റേയും "ക്രിസ്തുവിന്റെ കുരിശിന്റേയും" തണലിലാണെന്നു പരിതപിക്കുന്നു. നോവലിന്റെ സമാപനം ഇങ്ങനെയാണ്:-
 
വരി 79:
 
==വിമർശനങ്ങൾ==
[[ചിത്രംപ്രമാണം:Stetson's Uncle Tom's Cabin - Eliza.jpg|thumb|200px|left|നോവലിന്റെ നാടകരൂപങ്ങളിൽ ഒന്നിന്റെ പരസ്യത്തിൽ മകനോടൊപ്പമുള്ള എലിസയുടെ രക്ഷപെടൽ]]
അടിമത്തസമ്പ്രദായത്തിന്റെ അനീതിയെ തീവ്രരൂപത്തിൽ ചിത്രീകരിച്ച് നിശിതമായി വിമർശിക്കുന്ന ഈ കൃതി ആ വിമർശനത്തിനു മാനദണ്ഡമായി സ്വീകരിക്കുന്നത് ക്രിസ്തീയ ധാർമ്മികതയെക്കുറിച്ചുള്ള ഗ്രന്ഥകാരിയുടെ സങ്കല്പമാണ്.{{സൂചിക|൨|}} അതേസമയം, യജമാനന്റെ ക്രൂരതയെ ക്രിയാത്മകമായി ചെറുക്കുന്ന അടിമ ഇതിന്റെ നായകസങ്കല്പത്തിന് അന്യമാണ്. ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ചിരുന്ന അങ്കിൾ ടോം അടിമവ്യവസ്ഥയുടെ അതിക്രമങ്ങളോട് പ്രതികരിക്കുന്നത് അനുസരണത്തിന്റേയും സഹനത്തിന്റേയും മാർഗ്ഗത്തിലൂടെയാണ്. സ്വർഗ്ഗത്തിലെ മാലാഖയുടെ മഹിമക്കായി ഭൂമിയിലെ മനുഷ്യമഹത്വം പരിത്യജിക്കുന്ന ഇതിലെ നായകന്റെ പേരു തന്നെ ആഫ്രിക്കൻ അമേരിക്കർക്കിടയിൽ ശകാരപദമാണ്. "അങ്കിൾ ടോം" അവർക്ക് ദാസ്യഭാവത്തിന്റെ പ്രതീകമാണ്.<ref name ="ward">ജോൺ വില്യം വാർഡ്, അങ്കിൾ ടോംസ് ക്യാബിൻ, സിഗ്നെറ്റ് ക്ലാസ്സിക് പതിപ്പിനെഴുതിയ "Afterword"-ൽ</ref>
 
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്