"ഫ്രാൻസിസ് സേവ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==ജീവിതം==
===തുടക്കം===
[[ചിത്രംപ്രമാണം:Castillo javier.jpg|thumb|250px|left|സ്പെയിനിലെ നവാരെ പ്രവിശ്യയിൽ ഫ്രാൻസിസ് സേവ്യർ ജനിച്ച ഹർമ്മ്യം]]
പിരണീസ് പർവതപ്രാന്തത്തിൽ, നാവാരെ പ്രവിശ്യയുടെ ഹെസ്പാനിയ മേഖലയിൽ, ബാസ്ക് വംശത്തിൽ പെട്ട ഒരു പ്രഭുകുടുംബത്തിലാണ് ഫ്രാൻസിസ് സേവ്യർ ജനിച്ചത്. 'സേവ്യർ' (Xavier, Xabier) എന്ന കുടുംബപ്പേര്, ബാസ്ക് ഭാഷയിലെ എറ്റ്സ്സാബെറി' (etxaberri) എന്ന സ്ഥലസൂചകനാമത്തിന്റെ (toponymic) രൂപഭേദമാണ്. "പുതിയ വീട്" എന്നാണ് അതിനർത്ഥം. ഇളയമകനായിരുന്ന സേവ്യർ പുരോഹിതവൃത്തി തെരഞ്ഞെടുത്ത് അതിനുള്ള യോഗ്യത സമ്പാദിക്കാനായി 20-നടുത്തു വയസ്സുള്ളപ്പോൾ [[പാരിസ്]] സർവകലാശാലയിൽ വിദ്യാർത്ഥിയായി. അവിടെ അദ്ദേഹം പതിനൊന്നു വർഷം ചെലവഴിച്ചു. [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ]] ആദ്യഘട്ടത്തിൽ നവീകരണാഭിമുഖ്യമുള്ള ചില സംഘങ്ങളുമായി സേവ്യർ അടുത്തിരുന്നു. എന്നാൽ സ്വന്തം നാട്ടുകാരനും തന്നേക്കാൾ 15 വയസ്സുള്ള മൂപ്പുള്ളവനുമായ [[ഇഗ്നേഷ്യസ് ലൊയോള|ഇഗ്നേഷ്യസ് ലൊയോളയുമായുള്ള]] പരിചയം അദ്ദേഹത്തിന്റെ കത്തോലിക്കാ പ്രതിബദ്ധത ഉറപ്പിക്കുകയും ജീവിതഗതി തന്നെ മാറ്റിമറിക്കുകയും ചെയ്തു.<ref name ="scott"/>
 
 
===ഇന്ത്യയിൽ===
[[ചിത്രംപ്രമാണം:Conversion of Paravas by Francis Xavier in 1542.jpg|thumb|200px|right|പറവർ സമുദായത്തിലെ ഒരു വ്യക്തിയെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുന്ന ഫ്രാൻസിസ് സേവ്യർ]]
13 മാസം ദീർഘിച്ച ദുരിതപൂർണ്ണമായ യാത്രക്കൊടുവിൽ 1542 മേയ് 6-ന് <ref name ="cath">[http://www.newadvent.org/cathen/06233b.htm വിശുദ്ധ ഫ്രാൻസിസ് സേവ്യർ], ന്യൂ അഡ്വെന്റ് കത്തോലിക്കാ വിജ്ഞാനകോശം</ref> ഫ്രാൻസിസ് സേവ്യർ ഇന്ത്യയുടെ പശ്ചിമതീരത്ത് [[പോർച്ചുഗൽ|പോർച്ചുഗീസ്]] കോളനിയായിരുന്ന ഗോവയിൽ കപ്പലിറങ്ങി. ഒരു പ്രാർത്ഥനാമഞ്ജരിയും കത്തോലിക്കാ പ്രതി-നവീകരണക്കാർക്കിടയിൽ പ്രചരിച്ചിരുന്ന 'വിശുദ്ധിമാർഗ്ഗം' (De Instituione bene vivendi) എന്ന പുസ്തകവും മാത്രമായിരുന്നു വേദപ്രചാരസഹായികളായി അദ്ദേഹം കരുതിയിരുന്നത്. ക്രൊയേഷ്യൻ മാനവികതാവാദി മാർക്കൊ മാറുലിക്കിന്റെ കൃതിയായ 'വിശുദ്ധിമാർഗ്ഗം', [[ബൈബിൾ|ബൈബിളിലെ]] ഗുണപാഠകഥകലെ ആശ്രയിച്ചുള്ള സന്മാർഗ്ഗബോധിനി ആയിരുന്നു.
 
 
===മലാക്കായും മറ്റും===
[[ചിത്രംപ്രമാണം:Xavier f map of voyages asia.PNG|thumb|250px|right|ഫ്രാൻസിസ് സേവ്യറുടെ യാത്രാപഥം]]
1545-ൽ സേവ്യർ [[മലാക്കാ|മാലാക്കയിലേക്കു]] കപ്പൽ കയറി. അവിടെ ഏതാനും മാസങ്ങളിലെ പ്രഘോഷണത്തിനു ശേഷം അദ്ദേഹം ഇന്തോനേഷ്യയുടെ കിഴക്കു ഭാഗത്തുള്ള മൊളക്കസ് ദ്വീപുകളിലെത്തി. അവിടെ ഒന്നരവർഷത്തോളം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയായിരുന്നതായി പറയപ്പെടുന്ന ദ്വീപുകൾ ഏതെന്നു വ്യക്തമല്ല. [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിന്റെ]] തെക്കേയറ്റത്തുള്ള [[മിന്ദനാവോ]] ദ്വീപിൽ സേവ്യർ എത്തിയതായും ഒരു പാരമ്പര്യമുണ്ട്. [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ആദ്യത്തെ അപ്പസ്തോലൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുമുണ്ട്. സേവ്യറുടേ വിശുദ്ധപദവി പ്രഖ്യാപിക്കുന്ന [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] പ്രഘോഷണത്തിൽ പോലും ഈ പാരമ്പര്യം കാണാം. എങ്കിലും ഇത് ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ല.<ref name ="cath"/>
 
 
==മരണശേഷം==
[[ചിത്രംപ്രമാണം:Casket of Saint Francis Xavier.jpg|thumb|200px|right|ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ഫ്രാൻസിസ് സേവ്യറുടെ ദേഹം]]
ഫ്രാൻസിസ് സേവ്യർ കിഴക്കൻ ദേശങ്ങളിൽ നിന്ന് [[യൂറോപ്പ്|യൂറോപ്പിലേക്കയച്ച]] കത്തുകൾ സൃഷ്ടിച്ച സുവിശേഷാവേശം, ഒട്ടേറെ യുവാക്കളെ വേദപ്രചാരവേലയിലേക്ക് ആകർഷിച്ചിരുന്നു. മരണശേഷം കിഴക്കും പടിഞ്ഞാറും അദ്ദേഹത്തിന്റെ കീർത്തി പരന്നു. ഷാങ്ങ് ചുവാൻ ദ്വീപിലെ കടൽത്തീരത്താണ് സേവ്യറുടെ ദേഹം ആദ്യം സംസ്കരിച്ചത്. എന്നാൽ 1553 മാർച്ചു മാസം ദേഹം പോർച്ചുഗീസ് അധീനതയിലിരുന്ന മലാക്കയിലെ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലേക്കു മാറ്റി. അതേവർഷം ഡിസംബർ മാസം ഫ്രാൻസിസ് സേവ്യറുടെ ശരീരം കപ്പൽ മാർഗ്ഗം ഗോവയിലേക്കു കൊണ്ടു വന്നു. ഇപ്പോൾ അത് ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1879080" എന്ന താളിൽനിന്ന് ശേഖരിച്ചത്