"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
[[സൂര്യൻ|സൂര്യനും]] അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌.
സൗരയൂഥത്തിൽ 8 [[ഗ്രഹം|ഗ്രഹങ്ങളും]], ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 3 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ [[ഉൽക്ക|ഉൽക്കകളും]], [[വാൽ നക്ഷത്രം|വാൽ നക്ഷത്രങ്ങളും]], ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌. ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ തന്മാത്രാ [[തന്മാത്രാ മേഘം|തന്മാത്രാമേഘത്തിൽ]](molecular cloud) നിന്നാണ് ഇവ രൂപം കൊണ്ടത്. [[ബുധൻ]], [[ശുക്രൻ]], [[ഭൂമി]], [[ചൊവ്വ]] എന്നിവയെ [[ഭൂസമാന ഗ്രഹങ്ങൾ]] (terrestrial planet) എന്നു വിളിക്കുന്നു. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് പാറകളും ലോഹങ്ങളുമാണ്. നാലു ബാഹ്യഗ്രങ്ങളെ [[വാതകഭീമന്മാർ]] (gas giants) എന്നു വിളിക്കുന്നു. ഇവ ആന്തരഗ്രഹങ്ങളെക്കാൾ [[പിണ്ഡം]] വളരെയധികം കൂടിയവയാണ്. ഏറ്റവും വലുപ്പമേറിയ ഗ്രഹങ്ങളായ [[വ്യാഴം]], [[ശനി]] എന്നിവയിൽ [[ഹൈഡ്രജൻ]], [[ഹീലിയം]] എന്നിവയാണ് പ്രധാന ഘടക വസ്തുക്കൾ. ഏറ്റവും പുറമെയുള്ള [[യുറാനസ്]], [[നെപ്‌ട്യൂൺ]] എന്നിവയിൽ ജലം, [[അമോണിയ]], [[മീഥൈൻ]] എന്നിവയുടെ ഹിമരൂപങ്ങളാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇവയെ [[ഹിമഭീമന്മാർ]] (ice giants) എന്നും വിളിക്കുന്നു.
 
സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ്. ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ കിടക്കുന്ന [[ഛിന്നഗ്രഹവലയം]] ഇത്തരം പദാർത്ഥങ്ങളാൽ സമ്പന്നമാണ്. ഇവയുടെ ഘടന ഭൂസമാനഗ്രഹങ്ങളുടെതു പോലെ തന്നെയാണ്. [[പാറ|പാറകളും]] [[ലോഹം|ലോഹങ്ങളും]] തന്നെയാണ് പ്രധാന ഘടകങ്ങൾ. നെപ്‌ട്യൂണിനു പുറത്തുള്ള [[കൈപ്പർ വലയം]] എന്നറിയപ്പെടുന്ന ഭാഗത്തും ഇതു പോലെയുള്ള നിരവധി പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. [[സെറസ്]], [[പ്ലൂട്ടോ]], [[ഹൗമിയ]], [[മെയ്ക് മെയ്ക്]], [[ഈറിസ്]] എന്നീ [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹങ്ങൾ]] ഈ മേഖലയിലാണുള്ളത്. സ്വന്തം [[ഗുരുത്വബലം|ഗുരുത്വബലത്താൽ]] ഗോളാകാരം കൈക്കൊണ്ടവയാണിവ. [[വാൽനക്ഷത്രം|വാൽനക്ഷത്രങ്ങൾ]], [[ഗ്രഹാന്തരീയ ധൂളി|ഗ്രഹാന്തരീയ ധൂളികൾ]], [[ഉപഗ്രഹം|ഉപഗ്രഹങ്ങൾ]], ഗ്രഹവലയങ്ങൾ തുടങ്ങിയ പദാർത്ഥങ്ങൾ വേറെയുമുണ്ട്.
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്