"യുക്തിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.222.187.210 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
വരി 1:
{{prettyurl|Rationalism}}
യുക്തി അധിഷ്ടിതമായ ഒരു ചിന്താരീതിയാണ് '''യുക്തിവാദം''' (Rationalism). [[അന്തഃപ്രജ്ഞ|അന്തഃപ്രജ്ഞയുടെ]] സഹായമില്ലാതെ വസ്തുനിഷ്ടമായി അറിവിനെ വിശകലം ചെയ്ത് സത്യം കണ്ടെത്താൻ ശ്രമിക്കുന്ന ചിന്താ രീതിയെ യുക്തിചിന്ത എന്ന് പറയുന്നു. [[അന്തഃപ്രജ്ഞ|അന്തഃപ്രജ്ഞയെ]] (intuition) സമ്പൂർണ്ണമായി ത്യജിക്കുന്ന രീതിയെ തീവ്രയുക്തിവാദം എന്നും, [[അന്തഃപ്രജ്ഞ|അന്തഃപ്രജ്ഞയ്ക്ക്]] താരതമ്യേന പ്രാധാന്യം കുറച്ചു നൽകുന്ന രീതിയെ മിതയുക്തിവാദമെന്നും പറയുന്നു. യുക്തിവാദത്തിൽ വിശ്വസിക്കുന്നവരെ [[യുക്തിവാദി|യുക്തിവാദികൾ]] എന്നു പൊതുവേ പറയുന്നു. യുക്തിവാദികൾ പലരും നിരീശ്വരവാദികൾ ആവാമെങ്കിലും യുക്തിവാദവും [[നിരീശ്വരവാദം|നിരീശ്വരവാദവും]] രണ്ടും രണ്ടാണ്. എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (skepticism) വീക്ഷിക്കുകയും ഇന്ദ്രീയങ്ങളിൽ നിന്ന് നമുക്കു നേരിട്ടുകിട്ടുന്ന അനുഭവങ്ങളും, ചിന്ത, അറിവ്, ബുദ്ധി(intellect) എന്നിവ ഉപയോഗിച്ചു വിശകലനം ചെയ്തു സത്യം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു രീതിയാണിത്‌. പുരാതന ഭാരതത്തിൽ നില നിന്നിരുന്ന ഒരു യുക്തിവാദ ചിന്താധാരയാണ് [[ചർവാകദർശനം]].
[[ജ്ഞാനോദയകാലം|ജ്ഞാനോദയകാലത്തിന്റെ]] തുടക്കത്തിനു ശേഷം ഗണിതശാസ്ത്ര വിശകലന രീതികൾ തത്വശാസ്ത്രത്തിൽ ഉപയോഗിച്ചു തുടങ്ങിയത് [[ബറൂക്ക് സ്പിനോസ|സ്പിനോസ]], [[റെനെ ദെക്കാർത്ത്|ദെക്കാർത്ത്]], [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസ്]] എന്നീ ചിന്തകരാണ്‌. ഇവർ അവലംബിച്ച രീതികൾ യുക്തിവാദത്തിന്റെ ശാസ്ത്രീയതക്ക് ഒരു മുതൽകൂട്ടായി<ref>Bourke, Vernon J., "Rationalism", p. 263 in Runes (1962)</ref>. മെയിൻലാന്ഡ് യൂറോപ്പിൽ ഉത്ഭവിച്ചത് കൊണ്ട് ഇതിനെ കോണ്ടിനെന്റൽ രേഷണലിസം (continental rationalism) എന്ന് വിളിക്കപ്പെടുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടനിലെ തത്വചിന്തകർ [[അനുഭവവാദം|അനുഭവവാദത്തിനാണ്]] (empiricism) കൂടുതൽ പ്രാധ്യാന്യം നൽകിയത്. അനുഭവമാണ് സകല വിജ്ഞാനത്തിന്റെയും ഹേതു എന്നും അനുഭവം വഴിയല്ലാതെ വിജ്ഞാനം നേടാൻ കഴിയില്ല എന്ന് [[അനുഭവവാദം|അനുഭവവാദികൾ ]] വാദിക്കുന്നു. മറിച്ചു യുക്തിവാദികൾ അനുഭവം വഴി നേടുന്ന അറിവ് പരിമിതമാണെന്നും, അനുഭവം മാത്രമല്ല അറിവിന്റെ സ്രോതസ് [[യാഥാർത്ഥ്യം|യാഥാർത്ഥ്യത്തിന്റെ]] ഘടന [[യുക്തി|യുക്തിയിൽ]] അധിഷ്ടിതമാണെന്നും [[യുക്തി]] ഉപയോഗിച്ച് [[യാഥാർത്ഥ്യം|യാഥാർത്ഥ്യത്തിനെ]] അറിയാൻ കഴിയുമെന്നും വിശ്വസിക്കുന്നു. ഇതാണ് യുക്തിവാദവും അനുഭവവാദവും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം. <ref>http://plato.stanford.edu/entries/rationalism-empiricism</ref> എന്നിരുന്നാലും ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്, ആധുനിക തത്വശാസ്ത്രജ്ഞരിൽ പലരും ഈ രണ്ടു തത്വങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. [[ബറൂക്ക് സ്പിനോസ|സ്പിനോസയും]], [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസും]] അനുഭവത്തിൽ നിന്ന് ഉണ്ടാവുന്ന അറിവിൽ ബുദ്ധിയുടെ പ്രവൃത്തികൊണ്ട് പുതിയ അറിവുകൾ ഉണ്ടാക്കാൻ സാധിക്കും (derived knowledge) എന്ന് വാദിച്ചിരുന്നു, എന്നാലും ഇത് പ്രായോഗിക വിജ്ഞാനത്തിനു ബാധകമല്ല എന്നും ഗണിത ശാസ്ത്രം പോലെയുള്ള വിജ്ഞാനതരംഗങ്ങളിൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് സമ്മതിച്ചിരുന്നു.
"https://ml.wikipedia.org/wiki/യുക്തിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്